ബാഗിലെവസ്ത്രങ്ങള്‍ക്ക് മീതെ പുസ്തകങ്ങള്‍ വാരി നിറയ്ക്കവേ അതിരഥ് വീണ്ടും പറഞ്ഞു.'ഫ്ലാറ്റിന്റെ ഡൌണ്‍ പേയ്മെന്റ്റ് ഞാനായിരുന്നല്ലോ ചെയ്തത്.. അത് ഞാന്‍ കാര്യമാക്കുന്നില്ല.ഇന്‍സ്റ്റാള്‍മെന്റ്റ് അടയ്ക്കാന്‍ നിനക്ക് ബുദ്ധിമുട്ടുണ്ടാകില്ല..'
ജനാലപ്പടിയിലിരുന്നു അപര്‍ണ്ണ അവനെ നോക്കി. കഴിഞ്ഞ അര മണിക്കൂറിനുള്ളില്‍ പലതവണ അതിരഥ് ഇതേ വാചകം ആവര്‍ത്തിച്ചു എന്ന് അവളോര്‍ത്തു. ഒരു പക്ഷെ,അവനു വേണ്ടിതന്നെയാവാം. ഉള്ളിലെവിടെയോ തലയുയര്‍ത്തുന്ന കുറ്റബോധത്തിന്റെ നാമ്പുകള്‍ നുള്ളാന്‍ വേണ്ടി.
-അഥീ, നിന്റെ തീരുമാനത്തിന് മാറ്റമില്ലേ...?
അവന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.
.. എനിക്കറിയാം...നിന്റെയാ പുതിയ ഗേള്‍ ഫ്രണ്ട്.. ദാറ്റ് ഗോവന്‍ ബിച്ച്... അവളോടൊത്ത് ജീവിക്കാനല്ലേ, നീയീ തീരുമാനമെടുത്തത്...?
..ഇറ്റ് ഈസ് നണ്‍ ഓഫ് യുവര്‍ കണ്‍സേണ്‍.. നിന്റെ യീ മലയാളി സ്വഭാവം.. ഞാന്‍ എന്ത് ചെയ്യുന്നു,എങ്ങോട്ട് തിരിയുന്നു എന്ന് നോക്കല്‍... നിയന്ത്രിക്കല്‍.. അതാണെനിക്ക് സഹിക്കാന്‍ കഴിയാത്തത്... മടുത്തു. സത്യത്തില്‍ ഞാന്‍ ഇതില്‍ നിന്നാണ് ഓടിപ്പോകുന്നത്... നിന്റെയീ അധികാരം കാണിക്കല്‍...
അപര്‍ണ്ണ മകളുടെ നേരെ നോക്കി. ബില്‍ഡിംഗ് ബ്ലോക്കുകള്‍ കൊണ്ട് വീടുണ്ടാക്കുകയായിരുന്നു ആരഭി. അതിരഥിനും തനിക്കുമിടയില്‍ ഒച്ച ഉയരുംപോഴൊക്കെ അവള്‍ കളിപ്പാട്ടങ്ങള്‍ കയ്യിലെടുക്കുന്നു.
തന്റെ ജീവിതം പോലെ തന്നെയാണ് അവളുടെ വീടും എന്ന് അപര്‍ണയ്ക്ക് തോന്നി. എല്ലാം ശരിയായി എന്ന് തോന്നുപോഴെയ്ക്കും അടിയില്‍ നിന്ന് തന്നെ തകര്‍ന്നു വീഴുന്നു....
...'ഐ വില്‍ സ്യൂ യൂ...വാക്കുകളില്‍ അല്പവും ആത്മവിശ്വാസം ഇല്ലാതെ അപര്‍ണ്ണ മന്ത്രിച്ചു.
' യൂ കാണ്ട്,അപു. അതിരഥ് ചിരിച്ചു. നമുക്കിടയില്‍ നിയമത്തിനെന്ത് കാര്യം.. വീ വേര്‍ ലിവിംഗ് ടുഗേതെര്‍..
വെറും സഹജീവിതം. ഒരു വര്‍ഷത്തെ പ്രണയവും ആറു വര്‍ഷത്തെ ദാമ്പത്യവും പൂവ് പോലെ ഒരു പെണ്‍കുഞ്ഞും.. എന്നിട്ടും... വിട്ടു പോകണമെന്ന് തോന്നിയപ്പോഴുള്ള ന്യായീകരണം. ലിവിംഗ് ടുഗേതെര്‍...
ഞാന്‍ ,,, വേണമെങ്കില്‍..ദാറ്റ് ഇഫ് യു ഡിമാന്‍ഡ്, ക്യാന്‍ പെ ഫോര്‍ ദി ബേബി.. ജസ്റ്റ് സം പീനട്സ്.. നതിംഗ് മോര്‍...'
അയാള്‍ പെട്ടിയെടുത്ത്, തറയിലിരിക്കുന്ന കുട്ടിയെ ഗൌനിക്കാതെ,യാത്രാമൊഴി പറയാതെ ഇറങ്ങിപ്പോയി.
ഒരു നിമിഷം ഉള്ളിലെ ശൂന്യത മുറിയിലാകെ നിറയുംപോലെ അപര്‍ണ്ണയ്ക്ക് തോന്നി. ഒന്നുമില്ലായ്മയുടെ ഇരുട്ടില്‍ താനും കുട്ടിയും...
എന്തുകൊണ്ടാണ് പുരുഷന്മാര്‍ പിരിയുമ്പോള്‍ കുട്ടികളെ കൂടെ കൂട്ടാത്തത്..? സ്ത്രീകളാകട്ടെ, മറ്റെന്തും കയ്യിലെടുക്കും മുന്‍പ് കുഞ്ഞുങ്ങളെയാണ് മാറോട് ചേര്‍ക്കുന്നത്..
താഴെയിപ്പോള്‍ അയാള്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തിട്ടുണ്ടാവും. പൊടുന്നനെ കുട്ടിയെയുമെടുത്ത് ബാല്‍ക്കണിയില്‍ നിന്ന് താഴേയ്ക്ക് ചാടണമെന്ന വല്ലത്തൊരാവേശം അവള്‍ക്കു തോന്നി. അയാളുടെ നിസ്സാന്‍ ഗേറ്റിറങ്ങി വരുമ്പോഴേയ്ക്കും താഴെയൊരു ചോരപ്പൂക്കളമായി ഒടുങ്ങുക. അയാള്‍ തൊട്ടശുദ്ധമാക്കിയ ജീവിതം അങ്ങിനെ തീരട്ടെ.
കുട്ടി എഴുനേറ്റു വന്ന് അവളുടെ കയ്യില്‍ പിടിച്ചു.
അമ്മാ.. എനിക്ക് വിശക്കുന്നു. ഐ വാണ്ട് പിസാ..
അപ്പാ പോയി,അഭീ.. അപര്‍ണ്ണ വിങ്ങിപ്പൊട്ടി. നമുക്കിനി ആരുമില്ല. നമ്മള്‍ തനിച്ചായി...തനിച്ച്
...
കുട്ടി നിശ്ശബ്ദയായി. അല്പനേരത്തെ ആശയക്കുഴപ്പത്തിന് ശേഷം പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു.
അപ്പൊ ഇനി നമുക്ക് പൈസയില്ലേ..?
അമ്മാ... അമ്മാ ഇനി വര്‍ക്ക് ചെയ്യില്ലേ..?
അപര്‍ണ്ണ ഉവ്വ് എന്ന് തലകുലുക്കി.
പിന്നെന്താ...? ആരഭി ആഹ്ലാദ ഭരിതയായി. അപ്പൊ നമുക്ക് പൈസ കിട്ടുമല്ലോ. സുധാകരന്കിളിന്റെ ഓട്ടോയില്‍ കയറി നമുക്ക് പിസ്സാ ഹട്ടില്‍ പോകാല്ലോ,പിന്നെന്താ..?
അതെ. അതത്രയ്ക്കും സിമ്പിളാണ്.
സ്ത്രീയ്ക്കും പുരുഷനും ജീവിതത്തില്‍ രണ്ടു നിയമങ്ങളില്ല,അവനവന്റെ ആനന്ദം കണ്ടെത്തുന്ന വഴികളില്‍..
മുറിയിലെ ഇരുളിലേക്ക് പ്രകാശത്തിന്റെ ഒരു കടല്‍ ഇരച്ചെത്തി.
* * * * * *
ഇപ്പോള്‍ അപര്‍ണ്ണയും ആരഭിയും പിസ്സാഹട്ടിലെ ചെറിയൊരു ക്യൂവിലാണ്. അവര്‍ക്കു തിരക്കുണ്ട്. ഇത് കഴിഞ്ഞു വേണംഅ വര്‍ക്ക് ഒബെറോണിലെ മള്‍ടിപ്ലെക്സില്‍ അനിമേഷന്‍ ഫിലിമിന്റെ പ്രിമിയര്‍ ഷോ കാണാന്‍ ...
..