നിങ്ങളുടെ സ്വന്തം രാജ്യത്ത് അങ്ങോട്ടുമിങ്ങോട്ടും പോയും വന്നുമിരിക്കുമ്പോൾ ആ ജനാലകളും,ആ വാതിലുകളും ആ മേൽപ്പുരകളും നിങ്ങൾക്കു സംബന്ധപ്പെട്ടവയല്ലെന്ന്,ആ ചുമരുകൾ നിങ്ങൾ പരിചയപ്പെട്ടവയല്ലെന്ന്, ആ മരങ്ങൾ നിങ്ങൾ യാദൃഛികമായികണ്ടുമുട്ടിയ ചിലതു മാത്രമാണെന്ന്,നിങ്ങൾ കടന്നു ചെല്ലാത്ത വീടുകൾ നിങ്ങൾക്കാവശ്യമുള്ളവയല്ലെന്ന് ,നിങ്ങൾ ചവിട്ടിപ്പോന്ന കൽ വിരികൾ വെറും കല്ലു മാത്രമാണെന്നു നിങ്ങൾ വിചാരിക്കുന്നു.
പിന്നീട് നിങ്ങൾ അവിടെനിന്നും വിട്ടു പോന്നതിനു ശേഷംആ തെരുവുകൾ നിങ്ങൾക്കു പ്രിയപ്പെട്ടവയാണെന്നും,ആ മേൽപ്പുരകളും വാതിലുകളും കാണാത്തതു കൊണ്ടു നിങ്ങൾക്കു അസുഖമുണ്ടെന്നും,ആ മരങ്ങൾ നിങ്ങൾക്കു വളരെ ഇഷ്ടമുള്ളവയാണെന്നും,നിങ്ങൾ കടന്നു ചെന്നിട്ടില്ലാത്ത വീട്ടിൽ നിങ്ങൾ ദിവസം പ്രതി ചെന്നു പോരുന്നുണ്ടെന്നും,നിങ്ങളുടെ ഹൃദയത്തിന്റെ, രക്തത്തിന്റെ,നിങ്ങളുടെ ആത്മാവിന്റെ തന്നെ ഒരംശം ആ കൽ വിരികളിൽ ഇട്ടു പോന്നിരിക്കുന്നതായുംനിങ്ങൾ അറിയുന്നു.
ഒരു പക്ഷെ,നിങ്ങൾ ഇനി ഒരിക്കലും അതേപോലെ കാണാനിടയില്ലാത്ത ആ സ്ഥലമെല്ലാം ദുഃഖമയമായ ഒരു വശീകരണ ശക്തിയെ കൈക്കൊള്ളുകയും,ഒരു പ്രേതക്കാഴ്ച്ചയുടെ ദുഃഖാത്മകത്വത്തോടു കൂടി അവയെ മനോരാജ്യത്തിലേക്കുകൊണ്ടു വരുകയും അവയ്ക്കു മാറ്റം വന്നിട്ടില്ല എന്നു ശാഠ്യം പിടിക്കുകയും ചെയ്യുന്നു.....
വിക്തർ യൂഗൊ( നാലാപ്പാടൻ വിവർത്തനം ചെയ്ത 'പാവങ്ങ'ളിൽ നിന്ന്..)

Tuesday, 6 December 2011

രുഗ്മിണീ സ്വയംവരം


  വളരെ തിരക്കിട്ട് എങ്ങോ പോകാനിറങ്ങിയതായിരുന്നു, ശ്രീകൃഷ്ണൻ. വാതിൽക്കൽ കാത്തു നിന്ന സുന്ദര ബ്രാഹ്മണൻ വഴി തടഞ്ഞു ചൊല്ലി.

'  വിദർഭയിലെ രാജകുമാരി രുഗ്മിണി ഒരു സന്ദേശം തന്നു വിട്ടിരിക്കുന്നു.വളരെ അത്യാവശ്യം. പല തവണ മെസേജ് അയച്ചിട്ടും അങ്ങ് പ്രതികരിച്ചില്ല എന്നും മറുപടിയുമായേ ചെല്ലാവൂ എന്നും പറഞ്ഞിരിക്കുന്നു.

 ഭഗവാൻ കത്തു വാങ്ങി അലസം കണ്ണോടിച്ചു.

' എന്തു കൊണ്ടാണ് എന്റെ മിസ് കോളിനു തിരിച്ചു വിളിക്കാത്തത്..? എസ്.എം.എസ്സിനുംറിപ്ലെ ചെയ്യുന്നില്ല. എന്റെ സ്വയംവരം അടുത്തു. ചേദിയിലെ ശിശുപാലൻ എന്നെ വിവാഹം ചെയ്യാൻ കാത്തിരിക്കുന്നു. ഏട്ടനും അതാണിഷ്ടം.നിനക്കറിയാമല്ലൊ,എനിക്കു നിന്നെയല്ലാതെ വേറെ രാജാക്കന്മാരെ കിട്ടാഞ്ഞിട്ടല്ല. ഇതിഹാസം തിരുത്തി എഴുതേണ്ടല്ലോ എന്ന് കരുതിയാണ്...'

 ' അവളുടെ ഒരു ഹുങ്ക്..  കൃഷ്ണന്‍ വിചാരിച്ചു. 'ദ്വാപര യുഗത്തില്‍ അങ്ങെന്നെ ഉപേക്ഷിച്ചാല്‍ വ്രത നിഷ്ടയില്‍ ശരീരം  മെലിയിച്ച്  പ്രാണത്യാഗം ചെയ്യും' എന്ന് പറഞ്ഞവ ളാണ്....

 കത്ത് തിരികെ നല്‍കി, വിരസമായ സ്വരത്തില്‍ വാസുദേവന്‍ പറഞ്ഞു. 'എനിക്കിന്ടറസ്റ്റ് ഇല്ല എന്ന് പറഞ്ഞേക്കൂ...
  ' മറുപടി...?'

' മറുപടി ഇല്ല. പറഞ്ഞാല്‍ മതി..'
 ' അതോക്കൂല്ലല്ലോ ഭഗവാനെ.. ബ്രാഹ്മണന്‍ മുന്നോട്ടു നീങ്ങി വഴി തടഞ്ഞു.  'മറുപടി കിട്ടിയേ പറ്റൂ. ഇത് കൊട്ടേഷന്‍ കേസാ....'
22 comments:

 1. സേതുലക്ഷ്മിയില്‍ നിന്ന് കുറേക്കൂടി മെച്ചപ്പെട്ട
  രചനകള്‍ ആണ് പ്രതീക്ഷിക്കുന്നത്.
  ആശംസകള്‍

  ReplyDelete
 2. കലികാലം .തന്നെ..എഴുത്ത് നന്നായി പക്ഷെ ..
  സേതുലക്ഷ്മി ടച് കിട്ടിയില്ല ...നിരാശ യായി ട്ടോ

  ReplyDelete
 3. ഗോഡ്ഫാദറിന്റെ(സിനിമ) ഭാഷയിൽ “an offer you can't refuse”

  നന്നായി....

  ReplyDelete
 4. Something something...
  ചിന്ത കൊള്ളാം

  ReplyDelete
 5. മറ്റു പോസ്റ്റുകള്‍ക്കൊപ്പം എത്തിയില്ല സേതു,
  എന്നിരുന്നാലും ഒരു വിധം ഓ.ക്കെ.

  ReplyDelete
 6. നര്‍മ്മം കൊള്ളാം...

  ആശംസകള്‍...

  ReplyDelete
 7. കലക്കി. അവസാനം പൊട്ടിച്ചിരി വിടര്‍ത്തി.

  ReplyDelete
 8. വര്‍ത്തമാന സാഹചര്യങ്ങളിലേക്കൊരു പുനരാഖ്യാനം.

  ReplyDelete
 9. ഒരുപാടാര്‍ത്തിയോടെ വായിക്കാന്‍ വന്നതാ..:((

  ഇത് നല്ലതല്ലാന്നല്ലാട്ടൊ.. എന്നാലും ആ സേതുല്‍ക്ഷ്മി മാസ്മരികത കിട്ടിയില്ല. ഒന്ന് മാറിചിന്തിക്കാനും സമ്മതിക്കില്ലേ എന്നല്ലേ ഇപ്പോ മനസ്സിലോര്‍ത്തത്.. :)

  ReplyDelete
 10. കഥയെ ഒരു നര്‍മ്മ രൂപത്തില്‍ സമീപ്പിച്ചു എന്ന് കരുതി വായിച്ചാല്‍ രസകരം.
  അത്രയേ സേതുലക്ഷിമിയും ഉദ്ദേശിച്ചുള്ളൂ എന്ന് തോന്നുന്നു.
  മുമ്പ് ഇവിടെ നല്ല കഥകള്‍ വായിച്ചത് കൊണ്ടാവും കൂടുതല്‍ പ്രതീക്ഷിക്കുന്നത്.

  ReplyDelete
 11. ക്വെട്ടേഷന്‍ സംഘങ്ങളെ കൊണ്ട് ഭാഗവാനുപോലും രക്ഷയില്ലെന്ന ആക്ഷേപ ഹാസ്യം അസ്സലായി.

  "സാധിക്കയില്ലി ഭാഗവാനുപോലുമീ സാറിന്‍റെ കളിലെ മന്തു മാറ്റീടുവാന്‍"
  എന്ന് വയലാര്‍ പാടിയത് ഓര്‍മ്മവരുന്നു.

  നല്ല ചിന്തയും ഉയര്‍ന്ന നര്‍മ്മവും.

  എനിഇക് വളരെ ഇഷ്ടമായി.

  ReplyDelete
 12. പ്രിയ കൂട്ടുകാർക്ക്,(എല്ലാവരോടും കൂടി)

  പെട്ടെന്നു മനസ്സിൽ തോന്നിയ ഒരു കഥ,ഒരു തമാശ, അത്രയേ ഉള്ളു,ഇത്. അത്രയേ കരുതാവൂ.
  ബ്ലോഗിൽ സജീവമാകാനാവാത്ത ആരോഗ്യ പ്രശ്നം. അതു കൊണ്ട് പ്രത്യേകം പേരെടുത്തു പറയാനാവുന്നില്ല.

  ReplyDelete
 13. കൊ...ള്ളാം. അത്രയേ എത്തിയുള്ളൂ. സേതുലക്ഷ്മിക്ക് ഇതിലും നന്നായി എഴുതാന്‍ കഴിയുമല്ലോ.. തുടര്‍ന്നെഴുതുക.. പൂര്‍വ്വാധികം ഭംഗിയായി. ആശംസകള്‍..

  ReplyDelete
 14. നല്ല ഒരു വായനക്കായി വന്നു .. സാരമില്ല
  ആരോഗ്യം ശ്രദ്ധിക്കൂ . വീണ്ടും നല്ല രചനകള്‍ ഉണ്ടാവട്ടെ ..
  അതിനായി പ്രാര്‍ഥിക്കാം .... ആശംസകള്‍

  ReplyDelete
 15. സേതുലക്ഷ്മീ,ഈ കഥ എനിക്കിഷ്ടായി.ശരിക്കും ഇത് വിസ്തരിച്ച് എഴുതാമായിരുന്നു.ആ സാദ്ധ്യത ഇനിയും വിട്ടുകളയണ്ട.
  ഭാവുകങ്ങള്‍..

  ReplyDelete
 16. സേതുലക്ഷ്മിയെ വായിക്കുമ്പോള്‍ പലപ്പോഴും മനസ്സില്‍ വരുന്ന ഒരു കഥാഗതിയില്‍ നിന്നും ഏറെ വ്യത്യസ്തമായി എന്ന നിലക്കാണെങ്കില്‍ ഈ കഥ എനിക്കിഷ്ടമായി എന്ന് വെറുതെ പറയാം. അതിനപ്പുറം ഈ കഥ വിപുലീകരിച്ചെഴുതിയാലും ഇതിന്റെ കാതല്‍ ഒരു ആവറേജ് നര്‍മ്മത്തിനപ്പുറത്തേക്ക് (കോളേജിലും കോമഡി പ്രോഗ്രാമുകളിലും ഒക്കെ ഒട്ടേറെ പേര്‍ ആടി തകര്‍ത്ത രിതി)പോകുമെന്ന് തോന്നുന്നില്ല. വ്യത്യസ്തത തന്നെ എപ്പോഴും ഏറെ നല്ലത്.ഇത് മനസ്സില്‍ പെട്ടന്ന് തോന്നിയത് എഴുതി എന്ന രീതിയില്‍ അല്ലെങ്കില്‍ ഒരു തമാശ ബ്ലോഗ് പോസ്റ്റ് എന്ന രീതിയില്‍ ഇത് ഒ.കെ. അതിനപ്പുറത്തേക്ക് ഇതിന് കഥയെന്ന ഒരു പേര് കൊടുക്കുവാന്‍ എനിക്ക് തോന്നുന്നില്ല. എഴുത്തിലെ ഹ്യൂമര്‍ അതിന്റെ എല്ലാ വിശാലമായ അര്‍ത്ഥത്തിലും ഭാവത്തിലും ഉള്‍ക്കൊണ്ട് തന്നെയാണ് ഇത് പറയുന്നത്. ഇവിടെ ഭൂരിപക്ഷം പേരും പറഞ്ഞ സേതു ടച്ച് ഇവിടെ കിട്ടിയില്ല. അതിന്റെ റീസണ്‍ സേതു ലക്ഷ്മി പറഞ്ഞത് ആക്സെപ്റ്റും ചെയ്യുന്നു.

  ReplyDelete
 17. സേതുവേച്ചി... :(

  സുഖാവാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.... ഇപ്പോള്‍ ആരോഗ്യം വീണ്ടെടുത്തു എന്ന് പ്രതീക്ഷിക്കുന്നു...
  വായനക്കാര്‍ക്ക് എഴുത്തുകാരനെ അറിയേണ്ട ആവശ്യമില്ലല്ലോ ചേച്ചി... :)

  we expect more from u.... and i sure u have the craft... writes on..

  your's loving brother...

  Sandeep

  ReplyDelete
 18. ഈ ഇടെ കേള്‍ക്കുന്ന നര്‍മ്മങ്ങളുടെ തുടര്‍ച്ച അങ്ങനെ കാണാന്‍ കഴിഞ്ഞുള്ളൂ ..എങ്കിലും നന്നായി

  ReplyDelete
 19. എനിക്ക് ഇഷ്പ്പെട്ടു. അവസാനത്തെ ഡയലോഗ് വായിച്ച് ചിരിച്ചു പോയി. എനിക്ക്‌ ഇഷ്ടമായതു കൊണ്ടാകാം പലര്‍ക്കും ഇതിഷ്ടപ്പെട്ടില്ലെന്ന് വായിച്ചപ്പോള്‍ സങ്കടം തോന്നി. പൂര്‍ണ്ണ ആരോഗ്യത്തോടെ തിരിച്ചു വേഗം വരൂ. കാത്തിരിക്കുന്നു.

  ReplyDelete
 20. ഇതു എനിക്കു ഇഷ്ട്ടമായില്ല കോമഡി ഷോക്കു പറ്റിയ അവതരണം

  ReplyDelete