നിങ്ങളുടെ സ്വന്തം രാജ്യത്ത് അങ്ങോട്ടുമിങ്ങോട്ടും പോയും വന്നുമിരിക്കുമ്പോൾ ആ ജനാലകളും,ആ വാതിലുകളും ആ മേൽപ്പുരകളും നിങ്ങൾക്കു സംബന്ധപ്പെട്ടവയല്ലെന്ന്,ആ ചുമരുകൾ നിങ്ങൾ പരിചയപ്പെട്ടവയല്ലെന്ന്, ആ മരങ്ങൾ നിങ്ങൾ യാദൃഛികമായികണ്ടുമുട്ടിയ ചിലതു മാത്രമാണെന്ന്,നിങ്ങൾ കടന്നു ചെല്ലാത്ത വീടുകൾ നിങ്ങൾക്കാവശ്യമുള്ളവയല്ലെന്ന് ,നിങ്ങൾ ചവിട്ടിപ്പോന്ന കൽ വിരികൾ വെറും കല്ലു മാത്രമാണെന്നു നിങ്ങൾ വിചാരിക്കുന്നു.
പിന്നീട് നിങ്ങൾ അവിടെനിന്നും വിട്ടു പോന്നതിനു ശേഷംആ തെരുവുകൾ നിങ്ങൾക്കു പ്രിയപ്പെട്ടവയാണെന്നും,ആ മേൽപ്പുരകളും വാതിലുകളും കാണാത്തതു കൊണ്ടു നിങ്ങൾക്കു അസുഖമുണ്ടെന്നും,ആ മരങ്ങൾ നിങ്ങൾക്കു വളരെ ഇഷ്ടമുള്ളവയാണെന്നും,നിങ്ങൾ കടന്നു ചെന്നിട്ടില്ലാത്ത വീട്ടിൽ നിങ്ങൾ ദിവസം പ്രതി ചെന്നു പോരുന്നുണ്ടെന്നും,നിങ്ങളുടെ ഹൃദയത്തിന്റെ, രക്തത്തിന്റെ,നിങ്ങളുടെ ആത്മാവിന്റെ തന്നെ ഒരംശം ആ കൽ വിരികളിൽ ഇട്ടു പോന്നിരിക്കുന്നതായുംനിങ്ങൾ അറിയുന്നു.
ഒരു പക്ഷെ,നിങ്ങൾ ഇനി ഒരിക്കലും അതേപോലെ കാണാനിടയില്ലാത്ത ആ സ്ഥലമെല്ലാം ദുഃഖമയമായ ഒരു വശീകരണ ശക്തിയെ കൈക്കൊള്ളുകയും,ഒരു പ്രേതക്കാഴ്ച്ചയുടെ ദുഃഖാത്മകത്വത്തോടു കൂടി അവയെ മനോരാജ്യത്തിലേക്കുകൊണ്ടു വരുകയും അവയ്ക്കു മാറ്റം വന്നിട്ടില്ല എന്നു ശാഠ്യം പിടിക്കുകയും ചെയ്യുന്നു.....
വിക്തർ യൂഗൊ( നാലാപ്പാടൻ വിവർത്തനം ചെയ്ത 'പാവങ്ങ'ളിൽ നിന്ന്..)

Friday, 21 December 2012

വഴി

 ബാഗിലെവസ്ത്രങ്ങള്‍ക്ക് മീതെ പുസ്തകങ്ങള്‍ വാരി നിറയ്ക്കവേ അതിരഥ് വീണ്ടും പറഞ്ഞു.'ഫ്ലാറ്റിന്റെ ഡൌണ്‍ പേയ്മെന്റ്റ്‌ ഞാനായിരുന്നല്ലോ ചെയ്തത്.. അത് ഞാന്‍ കാര്യമാക്കുന്നില്ല.ഇന്‍സ്റ്റാള്‍മെന്റ്റ് അടയ്ക്കാന്‍ നിനക്ക് ബുദ്ധിമുട്ടുണ്ടാകില്ല..'

ജനാലപ്പടിയിലിരുന്നു അപര്‍ണ്ണ അവനെ നോക്കി. കഴിഞ്ഞ അര മണിക്കൂറിനുള്ളില്‍ പലതവണ അതിരഥ് ഇതേ വാചകം ആവര്‍ത്തിച്ചു എന്ന് അവളോര്‍ത്തു. ഒരു പക്ഷെ,അവനു വേണ്ടിതന്നെയാവാം. ഉള്ളിലെവിടെയോ തലയുയര്‍ത്തുന്ന കുറ്റബോധത്തിന്റെ നാമ്പുകള്‍ നുള്ളാന്‍ വേണ്ടി.

-അഥീ, നിന്റെ തീരുമാനത്തിന് മാറ്റമില്ലേ...?
അവന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.

.. എനിക്കറിയാം...നിന്റെയാ പുതിയ ഗേള്‍ ഫ്രണ്ട്.. ദാറ്റ്‌ ഗോവന്‍ ബിച്ച്... അവളോടൊത്ത് ജീവിക്കാനല്ലേ, നീയീ തീരുമാനമെടുത്തത്...?

..ഇറ്റ്‌ ഈസ്‌ നണ്‍ ഓഫ് യുവര്‍ കണ്‍സേണ്‍.. നിന്റെ യീ മലയാളി സ്വഭാവം.. ഞാന്‍ എന്ത് ചെയ്യുന്നു,എങ്ങോട്ട് തിരിയുന്നു എന്ന് നോക്കല്‍... നിയന്ത്രിക്കല്‍.. അതാണെനിക്ക് സഹിക്കാന്‍ കഴിയാത്തത്... മടുത്തു. സത്യത്തില്‍ ഞാന്‍ ഇതില്‍ നിന്നാണ് ഓടിപ്പോകുന്നത്... നിന്റെയീ അധികാരം കാണിക്കല്‍...
അപര്‍ണ്ണ മകളുടെ നേരെ നോക്കി. ബില്‍ഡിംഗ് ബ്ലോക്കുകള്‍ കൊണ്ട് വീടുണ്ടാക്കുകയായിരുന്നു ആരഭി. അതിരഥിനും തനിക്കുമിടയില്‍ ഒച്ച ഉയരുംപോഴൊക്കെ അവള്‍ കളിപ്പാട്ടങ്ങള്‍ കയ്യിലെടുക്കുന്നു.

 തന്റെ ജീവിതം പോലെ തന്നെയാണ് അവളുടെ വീടും എന്ന് അപര്‍ണയ്ക്ക് തോന്നി. എല്ലാം ശരിയായി എന്ന് തോന്നുപോഴെയ്ക്കും അടിയില്‍ നിന്ന് തന്നെ  തകര്‍ന്നു വീഴുന്നു....

     ...'ഐ വില്‍ സ്യൂ  യൂ...വാക്കുകളില്‍ അല്പവും ആത്മവിശ്വാസം ഇല്ലാതെ അപര്‍ണ്ണ മന്ത്രിച്ചു.

   ' യൂ കാണ്ട്,അപു. അതിരഥ് ചിരിച്ചു. നമുക്കിടയില്‍ നിയമത്തിനെന്ത്‌ കാര്യം.. വീ വേര്‍ ലിവിംഗ് ടുഗേതെര്‍..
വെറും സഹജീവിതം. ഒരു വര്‍ഷത്തെ പ്രണയവും ആറു വര്‍ഷത്തെ ദാമ്പത്യവും പൂവ് പോലെ ഒരു പെണ്‍കുഞ്ഞും.. എന്നിട്ടും... വിട്ടു പോകണമെന്ന് തോന്നിയപ്പോഴുള്ള ന്യായീകരണം. ലിവിംഗ് ടുഗേതെര്‍...
ഞാന്‍ ,,, വേണമെങ്കില്‍..ദാറ്റ് ഇഫ്‌ യു ഡിമാന്‍ഡ്,  ക്യാന്‍ പെ ഫോര്‍ ദി ബേബി.. ജസ്റ്റ്‌ സം പീനട്സ്.. നതിംഗ് മോര്‍...'

 അയാള്‍ പെട്ടിയെടുത്ത്, തറയിലിരിക്കുന്ന കുട്ടിയെ ഗൌനിക്കാതെ,യാത്രാമൊഴി പറയാതെ ഇറങ്ങിപ്പോയി.

ഒരു നിമിഷം ഉള്ളിലെ ശൂന്യത മുറിയിലാകെ നിറയുംപോലെ അപര്‍ണ്ണയ്ക്ക് തോന്നി. ഒന്നുമില്ലായ്മയുടെ ഇരുട്ടില്‍ താനും കുട്ടിയും...
എന്തുകൊണ്ടാണ് പുരുഷന്മാര്‍ പിരിയുമ്പോള്‍ കുട്ടികളെ കൂടെ കൂട്ടാത്തത്..? സ്ത്രീകളാകട്ടെ, മറ്റെന്തും കയ്യിലെടുക്കും മുന്‍പ് കുഞ്ഞുങ്ങളെയാണ്  മാറോട് ചേര്‍ക്കുന്നത്..

 താഴെയിപ്പോള്‍ അയാള്‍ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തിട്ടുണ്ടാവും. പൊടുന്നനെ കുട്ടിയെയുമെടുത്ത് ബാല്‍ക്കണിയില്‍ നിന്ന് താഴേയ്ക്ക് ചാടണമെന്ന വല്ലത്തൊരാവേശം അവള്‍ക്കു തോന്നി. അയാളുടെ നിസ്സാന്‍ ഗേറ്റിറങ്ങി വരുമ്പോഴേയ്ക്കും താഴെയൊരു ചോരപ്പൂക്കളമായി ഒടുങ്ങുക. അയാള്‍ തൊട്ടശുദ്ധമാക്കിയ ജീവിതം അങ്ങിനെ തീരട്ടെ.

 കുട്ടി എഴുനേറ്റു വന്ന് അവളുടെ കയ്യില്‍ പിടിച്ചു.
അമ്മാ.. എനിക്ക് വിശക്കുന്നു. ഐ വാണ്ട് പിസാ..
അപ്പാ പോയി,അഭീ.. അപര്‍ണ്ണ വിങ്ങിപ്പൊട്ടി. നമുക്കിനി ആരുമില്ല. നമ്മള്‍ തനിച്ചായി...തനിച്ച്
...
കുട്ടി  നിശ്ശബ്ദയായി.  അല്പനേരത്തെ ആശയക്കുഴപ്പത്തിന് ശേഷം പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു.
അപ്പൊ ഇനി നമുക്ക് പൈസയില്ലേ..?

അമ്മാ... അമ്മാ ഇനി വര്‍ക്ക് ചെയ്യില്ലേ..?
അപര്‍ണ്ണ  ഉവ്വ് എന്ന് തലകുലുക്കി.

പിന്നെന്താ...? ആരഭി ആഹ്ലാദ ഭരിതയായി. അപ്പൊ നമുക്ക് പൈസ കിട്ടുമല്ലോ. സുധാകരന്കിളിന്റെ ഓട്ടോയില്‍ കയറി നമുക്ക് പിസ്സാ ഹട്ടില്‍ പോകാല്ലോ,പിന്നെന്താ..?
അതെ. അതത്രയ്ക്കും സിമ്പിളാണ്.
സ്ത്രീയ്ക്കും പുരുഷനും ജീവിതത്തില്‍ രണ്ടു നിയമങ്ങളില്ല,അവനവന്റെ ആനന്ദം കണ്ടെത്തുന്ന വഴികളില്‍..
മുറിയിലെ ഇരുളിലേക്ക് പ്രകാശത്തിന്റെ ഒരു കടല്‍ ഇരച്ചെത്തി.

*                             *                          *                          *                              *                  *

ഇപ്പോള്‍ അപര്‍ണ്ണയും ആരഭിയും പിസ്സാഹട്ടിലെ ചെറിയൊരു ക്യൂവിലാണ്. അവര്‍ക്കു തിരക്കുണ്ട്. ഇത് കഴിഞ്ഞു വേണംഅ വര്‍ക്ക് ഒബെറോണിലെ മള്‍ടിപ്ലെക്സില്‍ അനിമേഷന്‍ ഫിലിമിന്റെ പ്രിമിയര്‍ ഷോ കാണാന്‍  ...

..




62 comments:

  1. നല്ല കഥ....ഹൃദയത്തില് നിന്നുളള വരികള്....അഭിനന്ദനങ്ങള്

    ReplyDelete
    Replies
    1. അനൂ, ആദ്യം വന്ന് വായിച്ചതില്‍ സന്തോഷം.

      Delete
  2. ജസ്റ്റ്‌ ലിവിംഗ് ടുഗതര്‍ ... സ്നേഹത്തിന്റെ കെട്ടുപാടില്ല, തികച്ചും സ്വതന്ത്രര്‍ . ഇന്നിന്റെ ചില നേര്‍ ചിത്രങ്ങള്‍ . ഇഷ്ടമായി സേതു ചേച്ചി കഥ .

    ReplyDelete
  3. അവതരണ ശൈലികൊണ്ട് വേറിട്ട്‌ നില്‍ക്കുന്നു .സേതു ചേച്ചി അഭിനന്ദങ്ങള്‍ തുടരുക ............എല്ലാ വിധ ഭാവുവങ്ങളും]

    ReplyDelete
  4. ലൈഫ് ഈസ് സോ സിംപിള്‍..!

    കൊള്ളാം.. ആശംസകള്‍

    ReplyDelete
  5. അപ്പാ പോയി...
    അപ്പൊ ഇനി നമുക്ക് പൈസയില്ലേ..?
    മകൾക്ക്‌ : അപ്പാ = പൈസ
    അപ്പയ്ക്കോ ?
    നല്ല കഥ
    ആശംസകൾ

    ReplyDelete
  6. കൊള്ളാം, ലളിതമായ ഭാഷയിൽസുന്ദരമായ അവതരണ ംഇകവിൽ നല്ലൊരു കഥ, തുടരുക പ്രയാണം..

    ReplyDelete
  7. ബോള്‍ഡ് അപര്‍ണ്ണ
    കഥ ഇഷ്ടമായി

    അപ്പായും അമ്മയും വഴക്കിടുമ്പോള്‍ ബില്‍ഡിംഗ് ബ്ലോക്ക് കൊണ്ട് കളിക്കുന്ന കുഞ്ഞ് ശക്തമായ ഒരു ദൃശ്യമാണ്.
    മുറിയിലെ ഇരുളിലേയ്ക്ക് ശക്തമായ പ്രകാശക്കടല്‍ ഇരച്ചെത്തുന്ന ബിംബവും അതിമനോഹരം

    കുറ്റം പറയാനൊന്നും കാണുന്നില്ല

    അവനവന്റെ ആനന്ദം കണ്ടെത്തുന്നതിന് സ്ത്രീയ്ക്കും പുരുഷനും ഒരേ സ്വാതന്ത്ര്യമുണ്ടോ..? അത് ശരിയാകുമോ? തര്‍ക്കമുണ്ട്!!

    ReplyDelete
  8. ഒരു വലിയ കാത്തിരിപ്പ് ഇതിനായിരുന്നു എന്ന നിറഞ്ഞ സന്തോഷത്തോടെ വായന അവസാനിപ്പിച്ചു. എത്ര ലളിതാമായി പറഞ്ഞിരിക്കുന്നു ഈ നല്ല കഥ. ഇത്രയും ഇടവേളയെടുക്കാതെ ഇനിയുമെഴുതാന്‍ എല്ലാ ആശംസകളും ചേച്ചീ..

    ReplyDelete
  9. നല്ല കഥ...സ്ത്രീകള്‍ പ്രാക്ടിക്കലാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു...പക്ഷേ....

    ReplyDelete
  10. ഇ മോഡേണ്‍ ലൈഫില്‍ വിവാഹമോചനം ഒരു സിമ്പിള്‍ തന്നെ
    ആണ് .എന്നാലും കേരളത്തില്‍ ഇത്ര ഏറെ വിവാഹിതര്‍ രഹസ്യബന്ധങ്ങള്‍
    നടതുംമ്പോള്‍ ..കുട്ടിയുടെ കാഴ്ചപാട് നല്ലത് തന്നെ ..കഥയും നല്ലത് തന്നെ

    ReplyDelete
  11. .....എന്തുകൊണ്ടാണ് പുരുഷന്മാര്‍ പിരിയുമ്പോള്‍ കുട്ടികളെ കൂടെ കൂട്ടാത്തത്..? സ്ത്രീകളാകട്ടെ, മറ്റെന്തും കയ്യിലെടുക്കും മുന്‍പ് കുഞ്ഞുങ്ങളെയാണ് മാറോട് ചേര്‍ക്കുന്നത്..


    ഹഹഹാ, ചേച്ചി, നല്ലൊരു കുത്തു തന്നെ.

    ആശംസകൾ...

    ReplyDelete
  12. ചില കരുതലുകളില്‍ അയവ് സംഭവിക്കുമ്പോള്‍ തുടരുന്ന ബന്ധങ്ങളില്‍ പൊളിച്ചെഴുത്ത് നടക്കുന്നു. കുട്ടിയുടെ ചിന്തകളിലൂടെ ഇതൊന്നും കാര്യമില്ല എന്ന് വരുമ്പോള്‍ അത് മനസ്സിലാകുമ്പോള്‍ കുട്ടിയുടെ ചിന്ത കാലത്തിന്റെ മാറ്റം തുറന്നു കാണിക്കുന്നു.

    ReplyDelete
  13. പുതിയ തലമുറയുടെ ജീവിതം അതിഭാവകത്വം ഇല്ലാതെ വളരെ ഹൃദയ സ്പര്‍ശിയായി പറഞ്ഞു ,
    വളരെ ഇഷ്ടമായി സ്നേഹാശംസകള്‍ @ പുണ്യവാളന്‍

    ReplyDelete
  14. ഇങ്ങനെയാണല്ലേ ദമ്പതിമാര്‍ പിരിയുന്നത്? ഹൗ സിമ്പിള്‍ ഇറ്റ് ഈസ്!

    ReplyDelete
  15. നല്ല കഥ... ചെറുതെങ്കിലും ആശയവും, ശൈലിയും ബിംബങ്ങളും എല്ലാം നന്നായി..

    ReplyDelete
  16. ((സ്ത്രീയ്ക്കും പുരുഷനും ജീവിതത്തില്‍ രണ്ടു നിയമങ്ങളില്ല,അവനവന്റെ ആനന്ദം കണ്ടെത്തുന്ന വഴികളില്‍..))00))))))000000000000000000 )))))00000000099999990000000 ))000000000000000000മനോഹരമായി പറഞ്ഞിരിക്കുന്നു.

    ReplyDelete
  17. സമൂഹം വരച്ച വരകളില്‍ നിന്ന് മാറി സഞ്ചരിക്കുന്നവര്‍ കാലിടറി വീഴുന്നു. പണവും ആസക്തികളും ബന്ധങ്ങളെ ശിഥിലമാക്കുന്നു. നല്ല കഥ. ഒത്തിരി ഇഷ്ടമായി.

    ReplyDelete
  18. ആനന്ദം കണ്ടെത്താന്‍ പല വഴികള്‍ ഉണ്ട് .കഥ ഇഷ്ടമായെങ്കിലും ആശയത്തോട് വലിയ യോജിപ്പ് ഒന്നും തോന്നിയില്ല .

    ReplyDelete
  19. ഏതോ ഒരു ദുര്‍ബല നിമിഷത്തില്‍ പൊട്ടി മുളക്കുന്ന പ്രേമം പലപ്പോഴും ഇത്തരം വേര്‍പിരിയലുകളില്‍ തന്നെ അവസാനിക്കുന്നു. ഇതിനിടയില്‍ പാവം കുട്ടികള്‍ വീര്‍പ്പു മുട്ടുന്നു, ഇത്തരം എത്ര അനുഭവങ്ങള്‍ കണ്ടാലും കേട്ടാലും യുവ തലമുറ പരിഗണിക്കാതെ മുന്നോട്ടു പോകുന്നു. ഈ കഥ അതരക്കാര്‍ക്കൊരു മുന്നറിയിപ്പാകട്ടെ
    പ്രമേയത്തില്‍ പുതുമ കാണാനില്ലെങ്കിലും അവതരണ ശൈലി വളരെ ഇഷ്ടായി ആശംസകള്‍ ടീച്ചറെ

    ReplyDelete
  20. നല്ല കഥ ..... മനോഹരം
    *****
    ബില്‍ഡിംഗ്‌ ബ്ലോക്ക്‌ കൊണ്ട് വീട് വെക്കാന്‍ ബുദ്ധിമുട്ടുന്ന കുട്ടി "അപ്പൊ ഇനി നമുക്ക് പൈസയില്ലേ..? "..... "അമ്മാ... അമ്മാ ഇനി വര്‍ക്ക് ചെയ്യില്ലേ..?" എന്നൊക്കെ ചോദിക്കുമോ ..... അത്രയ്ക്ക് ചിന്ത വരുമോ
    ******
    .....എന്തുകൊണ്ടാണ് പുരുഷന്മാര്‍ പിരിയുമ്പോള്‍ കുട്ടികളെ കൂടെ കൂട്ടാത്തത്..? സ്ത്രീകളാകട്ടെ, മറ്റെന്തും കയ്യിലെടുക്കും മുന്‍പ് കുഞ്ഞുങ്ങളെയാണ് മാറോട് ചേര്‍ക്കുന്നത്..
    ****
    എല്ലായിടത്തും എല്ലാകാലവും അങ്ങനെയല്ല .... മറിച്ചും സംഭവിക്കുന്നുണ്ട് :)

    ReplyDelete
  21. ഒരു കൊച്ചു കഥ ഭംഗിയായി പറന്നു. ലിവിംഗ് റ്റുഗതര്‍ എന്നാ വിളിപ്പേരില്‍ എങ്ങിനെ വേണമെങ്കിലും വളച്ചൊടിക്കാവുന്ന ബന്ധങ്ങള്‍. .

    ReplyDelete
  22. കഥ വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവരോടും എന്റെ നന്ദി,സന്തോഷം.
    ഓരോരുത്തര്‍ക്കും പ്രത്യേകം കമന്റ് ഇടണം എന്നുണ്ടെങ്കിലും, ഒരു reply,redirect ചെയ്തു വരാന്‍ ഒരുപാട് സമയം എടുക്കുന്നു.

    ആമി,അന്‍വര്‍,Rainy deams,പൈമ,ആരിഫ്,റാംജി,ആള്‍രൂപന്‍,മനോജ്‌,തുമ്പി,ഉദയപ്രഭന്‍,പ്രിയ മന്‍സൂര്‍..
    അക്ഷരങ്ങള്‍ കുറച്ചുനാളായി എന്നോട് പിണങ്ങി നില്‍ക്കുകയായിരുന്നു. അത് തിരിച്ചെടുക്കാന്‍,എന്നെക്കാള്‍ ആഗ്രഹിച്ച എന്റെ കുഞ്ഞിപ്പൂവിനും...
    അജിത്‌,കഥയുടെ ആത്മാവ് മനസ്സിലാക്കി എഴുതിയ നല്ല വാക്കുകള്‍ക്കും..
    പ്രിയ സിയാഫ്, ആശയം,സഹജീവിതം എന്നതാണോ ഇഷ്ടമാവാതിരുന്നത്..? അത് ഒരുപാട് സംഭവിക്കുന്നുണ്ട്.ആനന്ദം കണ്ടെത്താന്‍ വഴികള്‍ ഉണ്ടാവുന്നതല്ലേ നല്ലത്,അവ നിരുപദ്രവങ്ങളുമാകാം. തോല്പ്പിക്കപ്പെടുന്നയാള്‍ തകര്‍ന്നു പോകാതിരിക്കാനായെങ്കിലും..
    ഏരിയല്‍ സര്‍, ഞാന്‍ ടീച്ചറല്ല,കേട്ടോ.
    അമ്രുതംഗമയ..കുട്ടികള്‍ പലപ്പോഴും നമ്മെ അതിശയിപ്പിക്കുന്ന വിധം ചിന്തിക്കും.നാലുവയസ്സുള്ള ഒരു കുട്ടിക്ക് പിസ്സ വാങ്ങാന്‍ പണം വേണം എന്ന് അറിയാനാവും എന്ന് തോന്നുന്നു.
    കലാഭവനും, വിരോധാഭാസനും,മെയില്‍ കിട്ടിയല്ലോ,അല്ലെ..?

    ReplyDelete
  23. ഇന്ന് നടക്കുന്നത്, പലതും ഈ വരികളിൽ വായിക്കാം, സത്രീ, പുരുഷൻ, സത്രീയുടെ ജീവിതം, കല്ല്യാണം കഴിഞ്ഞ് സത്രീ എന്താവുന്നു, കാലികമായ ചുറ്റുപാടിൽ നാം ഇന്ന് കാണിന്നതിന്റെ മറുപുറങ്ങൾ

    തുടരുക,
    ആശംസകൾ

    ReplyDelete
  24. കഥ ഇഷ്ട്ടപെട്ടു..പ്രത്യേകിച്ചും ആശയവും അവതരണവും...ഇന്നിന്റെ പലമുഖങ്ങളിലൊന്നു വളരെ ചുരുങ്ങിയ വാക്കുകളില്‍ ഹൃദയ സ്പര്‍ശിയായി അവതരിപ്പിച്ചിട്ടുണ്ട് .

    ReplyDelete
  25. കൊള്ളാം പ്രിയ എഴുത്തുകാരിയുടെ ചുരുക്കം വാക്കുകളിലെ മികച്ച രചന ..!

    ReplyDelete
  26. സത്യത്തിൽ ഇത്തരം പുരുഷന്മാർ ഇത് പറയാൻ മനസിൽ കാണുന്നതിന് മുൻപ് സ്ത്രീകൾ പുല്ലുപോലെ വലിച്ചെറിഞ്ഞ് കളയണം ഇവന്മാരെ.. സൊ സിമ്പിൾ..!! നല്ല കഥ..!

    ReplyDelete
  27. ചുരുങ്ങിയ വാക്കുകളാൽ നിർമിക്കപ്പെട്ട ശിൽപ്പത്തിന് നല്ല കെട്ടുറപ്പുണ്ട്. ഒട്ടും ശിൽപ്പ ഭദ്രത ചോരാതെ കഥ പറഞ്ഞിരിക്കുന്നു - അഭിനന്ദനങ്ങൾ....

    പുരുഷവർഗത്തെക്കുറിച്ച് ചില മുൻവിധികൾ കഥാകാരിയെ നയിക്കുന്നതായി തോന്നി - അതിനോട് യോജിപ്പില്ല.,എന്നാൽ വീഴ്ചകളിൽ തളരാതെ തന്റേടത്തോടെ സ്വന്തം വഴി തേടുന്ന സ്ത്രീ എന്ന സങ്കൽപ്പം നല്ലൊരു സന്ദേശമാണ്. ആ സന്ദേശത്തിന് നൂറു ലൈക്ക്....

    ReplyDelete
  28. ലിവിംഗ് ടുഗതര്‍, വേരുറച്ചു പോയ ബന്ധങ്ങള്‍ പിഴുതെറിയുന്നത് വേദന തന്നെ. എങ്കിലും ജീവിച്ചേ പറ്റൂ. ചുരുക്കി പറഞ്ഞ ഒരു വലിയ കഥ. നല്ല അവതരണം.

    ReplyDelete
  29. സുധാകരന്കിളിന്റെ ഓട്ടോയില്‍ കയറി നമുക്ക് പിസ്സാ ഹട്ടില്‍ പോകാല്ലോ,പിന്നെന്താ..?
    അതെ. അതത്രയ്ക്കും സിമ്പിളാണ്.

    ജീവിതം മനോഹരമാണ്,അതിലേറെ സിമ്പിളും.!
    അടിപൊളി കഥ സേത്വേച്ചീ. നല്ല രസമായി,കുറഞ്ഞ വരികളിൽക്കൂടി പറഞ്ഞിരിക്കുന്നു ഈ മോഡേൺ ലൈഫിന്റെ അനുഭവം. വളരെ വ്യക്തതയും കൃത്യതയുമുള്ള വരികളാ അവർ പരസ്പരം പറയുന്നത്,അതുതന്നെ ഇതിലെ നല്ലൊരു സംഭവമാ.
    നന്നായി അവസാനിപ്പിച്ചു.
    പുരുഷ വർഗ്ഗത്തെക്കുറിച്ച് മുൻധാരണകൾ ഒന്നുമുള്ളതായി എന്റെ വായനയിൽ തോന്നിയില്ല.
    ഒരു സാധാരണ സംഭവം,ദാറ്റ്സ് ഓൾ.
    ആശംസകൾ.

    ReplyDelete
  30. ചെറിയ വാക്കുകളിൽ ഇത്തിരിക്കുഞ്ഞനൊരു കഥ. വളരേ നന്നായിരിക്കുന്നു!
    ചില ചോദ്യങ്ങൾ സമൂഹമദ്ധ്യത്തിലേക്ക് വലിച്ചെറിഞ്ഞാണവർ പിസാഹട്ടിന് മുന്നിലെ ക്യൂവിലേക്ക് കയറിയത്. " എന്തുകൊണ്ടാണ് പുരുഷന്മാര്‍ പിരിയുമ്പോള്‍ കുട്ടികളെ കൂടെ കൂട്ടാത്തത്..? സ്ത്രീകളാകട്ടെ, മറ്റെന്തും കയ്യിലെടുക്കും മുന്‍പ് കുഞ്ഞുങ്ങളെയാണ് മാറോട് ചേര്‍ക്കുന്നത്"

    ReplyDelete
  31. എന്റൊരു സുഹൃത്തിന്റെ / സഹോദരിയുടെ ജീവിതം പോലെ ഈ കഥ...
    ലളിതമായ അവതരണരീതി ഇഷ്ടമായി...
    ഇപ്പൊ കുഞ്ഞുങ്ങളില്‍ നിന്നും നമുക്ക് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ട്....
    അല്ലേ സേതുവേച്ച്യെ...

    "പ്രകാശത്തിന്റെ ഒരു കടല്‍ " എന്ന പ്രയോഗം ഇശ്ശി പിടിച്ചു...
    മാര്‍ക്വേസിന്റെ ഒരു കഥയില്‍ ജലത്തേക്കാള്‍ സാന്ദ്രതയുള്ള പ്രകാശത്തെ കുറിച്ച് പറയുന്നുണ്ട്... അതില്‍ മുങ്ങി മരിക്കുന്ന കുട്ടികള്‍ ....
    അങ്ങനെയൊരു ഭ്രമാത്മകമായൊരു കഥ... ചുമ്മാ ഓര്‍ത്തു എന്നേയുള്ളൂ... :)

    ReplyDelete
  32. ഒരുപാട് ചോദ്യങ്ങള്‍ നമ്മുടെ നേര്‍ക്ക് എരിയുന്ന കഥ. വളരെ നന്നായി അവതരിപ്പിച്ചു. ആശംസകള്‍ ....

    ReplyDelete
  33. കല്ലിവല്ലിയില്‍ എന്നെ ഉപദേശിക്കാറുള്ള ചേച്ചി എന്തുകൊണ്ട് ബ്ലോഗില്‍ എഴുതുന്നില്ല എന്ന് ചിന്തിച്ചിരുന്നു. ഇപ്പോള്‍ നല്ലൊരു കഥ വായിക്കാന്‍ സാധ്യമായല്ലോ. സന്തോഷം.
    ഇത് കഥയല്ല. ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയല്ലേ!

    സന്ദീപിന്റെ കമന്റ് ഈ പോസ്റ്റിനൊരു മൊഞ്ച് നല്‍കുന്നുണ്ട്.

    ReplyDelete
  34. അത്യന്താധുനിക ജീവിതത്തിൽ നിന്നും ഒരേടു ഇവിടെ പകർത്തിയ ഈ കഥ ബന്ധങ്ങളെക്കുരിച്ചു
    ഒരു പുനർ വിചിന്തനം ആവശ്യമാണെന്നു ദ്യോതിപ്പിക്കുന്നു.ഇങ്ങനെയുള്ള ബന്ധങ്ങളുടെ ആവർത്തനം ഈ കാലഘട്ടത്തിന്റെ ആവശ്യമോ? അതോ ഫാഷ്യനൊ? പരിവർത്തനം ഏതെല്ലാം തലങ്ങളിൽ! നന്ദി..നന്നായി ചിത്രീകരിച്ചു.

    ReplyDelete
  35. ഹോ, വല്ലാത്തൊരു ജീവിതം തന്നെ... ഒരു വേറിട്ട രചന. ഭാവുകങ്ങള്‍.

    ReplyDelete
  36. മികച്ച ഒരു കഥ.. ലിവിങ്ങ് ടുഗദറിന്റെ അനിവാര്യമായ അവസാനത്തെ വരച്ചിട്ടു.

    ReplyDelete
  37. എല്ലാ വായനകള്‍ക്കും,നന്ദി. ആ വാക്കുകള്‍ക്കു ഉള്‍ക്കൊള്ളാവുന്നിടത്തോളം..

    ReplyDelete
  38. കഥ നന്നായി അവതരിപ്പിച്ചു. കഥയുടെ ആദ്യ പകുതിയില്‍ ലിവിങ് ടുഗദറിന്റെ ദോഷങ്ങളിലേക്കാവും കഥ നയിക്കുന്നതെന്ന് തോന്നിയെങ്കിലും അവസാനം എന്തോ ലിവിങ് റ്റുഗദറിനെ ന്യായീകരിക്കും പോലെ തോന്നി. ആ ഒരു ആശയത്തോട് വിയോജിപ്പ്. പക്ഷെ കഥയെന്ന നിലയില്‍ കഥയുള്ള കഥ..

    ReplyDelete
  39. ഡിയര്‍ സേതുലക്ഷ്മി
    ഒരുപക്ഷെ നാളെ നമ്മള്‍ പതിവായി കാണേണ്ട ഒരു കാഴ്ച ഇന്നിന്റെ നിറവോടെ എഴുതി.
    എങ്കിലും ജീവിതത്തിന്റെ അര്‍ഥം ഇത്ര വേഗം മാറുമോ ? നമ്മള്‍ അതിശയപ്പെടണം .
    എത്ര വേഗം ബന്ധങ്ങള്‍ തിരുത്തി എഴുതപ്പെടുന്നു !
    നമ്മള്‍ കരുതും ... ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകുമ്പോള്‍ ആണ് നിയമപരമായ വിവാഹം അര്‍ഥമില്ലാതെ ആകുന്നതെന്ന് .
    അത് തെറ്റ് എന്ന് ഈ കഥ ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു .
    ആശംസകള്‍ .

    ReplyDelete
  40. >>സ്ത്രീയ്ക്കും പുരുഷനും ജീവിതത്തില്‍ രണ്ടു നിയമങ്ങളില്ല,അവനവന്റെ ആനന്ദം കണ്ടെത്തുന്ന വഴികളില്‍...<<
    വളരെ ലളിതമായി പറഞ്ഞ നല്ലൊരു കഥ സേതുവേച്ചി !

    ReplyDelete
  41. ദാമ്പത്യജീവിതത്തില്‍ "നമുക്ക് പിരിയാം" എന്ന രണ്ടു വാക്കുകള്‍ ആണെന്ന് തോന്നുന്നു ഏറ്റവും ഭീതിജനകം .

    നല്ല കഥ .. അഭിനന്ദനങള്‍

    ReplyDelete
  42. അപര്‍ണയുടെ ഒറ്റപ്പെടല്‍ ശരിക്കും ഫീല്‍ ചെയ്തു.
    അമ്മ വര്‍ക്ക് ചെയ്യുന്നുണ്ടെങ്കില്‍ സുധാകരന്‍ അങ്കിളിന്റെ കൂടെ പിസ്സാ ഹട്ടില്‍ പോകാം എന്ന് മൊഴിയുന്ന കുഞ്ഞ് ഇന്നത്തെ കുഞ്ഞുങ്ങളുടെ പ്രതിനിധിയാണ്..

    ReplyDelete
  43. ദുര്‍ബലമായ ജീവിതത്തിന്‌റെ മറ്റൊരേട്‌, ലിവിംഗ്‌ ടുഗദര്‍ എന്നത്‌ കേവലം ചില അഡ്ജസ്റ്റ്‌ മെന്‌റുകള്‍ , കുട്ടിയും ചട്ടിയുമെല്ലാം അതില്‍ നിന്നു കിട്ടുന്ന ലാഭ നഷ്ടത്തിന്‌റെ വിഹിതം. കൂടെ കഴിഞ്ഞവന്‍ പോയെന്ന് കരുതി ജീവിതം അവസാനിക്കുന്നില്ല. മുന്നിലെ കൂരാകൂരിരിട്ടിലേക്ക്‌ കടല്‍ പോലെ വെളിച്ചം വന്ന് പിസ കഴിച്ചു സ്വന്തം ഇഷ്ടാനിഷ്ടങ്ങളില്‍ മുഴുകി അപര്‍ണ്ണ. ഇതും ജീവിതം !!! അടുത്ത വേഷം കെട്ടലിന്‌ തയ്യാറായി ജീവിതം കാത്തിരിക്കുന്നു....

    ReplyDelete
  44. പ്രിയപ്പെട്ട ചേച്ചി,നല്ല കഥയാണ്‌. ഇഷ്ടമായി . ആശംസകള്‍ !

    ReplyDelete
  45. ചുരുങ്ങിയ വാക്കുകളീൽ ശക്തമായ അവതരണം..
    അവനവന്റെ ആനന്ദം തേടി വഴി പിരിയുന്നത് തെറ്റാണോ ശരിയാണോ എന്നറീയില്ല.ചിലപ്പോഴൊക്കെ ശരി മാത്രമായേക്കാം. എങ്കിലും ഒത്തൊരുമിക്കുമ്പോഴുള്ള ആനന്ദം ഇല്ലാതാവുന്നത് മാനവകുലത്തിനു തന്നെ നല്ലതായിരിക്കില്ല എന്നുള്ളതിൽ സംശയമില്ല.

    അമൃതം ഗമയ ഉന്നയിച്ച സംശയം എനിക്കുമുണ്ട്

    ReplyDelete
  46. ഈ നല്ല കഥ എന്റെ കണ്ണില്‍പ്പെടാതിരുന്നതെന്തേ..ലിവിംഗ് ടുഗെതര്‍ അതിന്റെ എല്ലാഭാവത്തോടും കൂടെ വായനക്കാരുടെ മുന്നില്‍ വരച്ചു കാട്ടി.

    "സ്ത്രീയ്ക്കും പുരുഷനും ജീവിതത്തില്‍ രണ്ടു നിയമങ്ങളില്ല,അവനവന്റെ ആനന്ദം കണ്ടെത്തുന്ന വഴികളില്‍..
    മുറിയിലെ ഇരുളിലേക്ക് പ്രകാശത്തിന്റെ ഒരു കടല്‍ ഇരച്ചെത്തി."

    അതും ലിവിംഗ് ടുഗെതറിന്റെ ഒരു വശം.ഈ നല്ല കഥക്ക് അഭിനന്ദനങ്ങള്‍

    ReplyDelete

  47. മനോഹരമായിരിക്കുന്നു
    വീണ്ടും വരാം ഈ വഴിക്ക്
    ഭാവുകങ്ങള്‍

    തൃശ്ശിവ പെരൂരിലെക്ക് സ്വാഗതം


    ReplyDelete
  48. കഥ വളരെ നന്നായി .... വായിക്കാന്‍ വൈകിയതുകൊണ്ട് എല്ലാവരും എല്ലാം പറഞ്ഞു കഴിഞ്ഞതുകൊണ്ട് അഭിനന്ദനങ്ങള്‍ മാത്രം പറഞ്ഞ് പോകുന്നു.... കഥ ഭംഗിയായി.

    ReplyDelete
  49. നന്നായി എഴുതി, ഇപ്പൊഴത്തെ തലമുറയുടേ ഒരു കാഴ്ച, പിന്നെ 7 വര്‍ഷം ഒരുമിച്ചു ജീവിച്ചാല്‍,( ലിവിംങ്ങ് ടുഗെതര്‍)) നിയമപരമായി ഡിവോഴ്സ് വേണം എന്നുണ്ട്, ഒരു അറിവു പറഞ്ഞതാട്ടോ, ഒരു വക്കീലും കൂടി ആയതോണ്ടാട്ടോ

    ReplyDelete
  50. ഒന്നിച്ചു ജീവിക്കല്‍ .. മനസ്സുകള്‍ക്ക് പൊരുത്തമില്ലെങ്കില്‍ നിയമത്തിന്റെ കടലാസ്സുകള്‍ക്കും വല്ലാതെ ഒന്നും ചെയ്യാനാവില്ല. എങ്കിലും അത് നല്‍കുന്ന എന്തോ ഒരു സുരക്ഷിതത്വം ഈ 'ഒരുമിച്ചു ജീവിക്കലുകളില്‍ ' നഷ്ടമാകുന്നുണ്ട്. പക്ഷെ സമൂഹം മാറിക്കൊണ്ടിരിക്കുകയാണ്. കുറച്ചു വാക്കുകളില്‍ വലിയൊരു ആശയം

    ReplyDelete
  51. ശുഷ്ക്കമാകുന്ന കുടുംബബന്ധങ്ങളിലേക്ക് വിരല്‍ ചൂണ്ടിയ കഥ !ചേച്ചി നന്നായിരിക്കുന്നു .

    ReplyDelete
  52. Jeevitham...!!!

    Manoharam, Ashamsakal...!!!

    ReplyDelete
  53. കുഞ്ഞുങ്ങൾ തന്റെ മാത്രം സ്വന്തമാണെന്ന് കരുതുന്ന സ്ത്രീകൾ സ്വയം കുഴിതോണ്ടുന്നവരാണ്. തന്നോടൊപ്പം പുരുഷനും കുഞ്ഞിന്റെ മേൽ ഉത്തരവാദിത്തമുള്ളവളാണെന്ന് അവൾ മനസ്സിലാക്കണം. വിവാഹത്തിലൂടേയോ അല്ലാതെയോ കുഞ്ഞുണ്ടായിക്കഴിഞ്ഞാൽ പങ്കാളികൾ വേർപ്പിരിഞ്ഞശേഷവും കുഞ്ഞിന്റെ മേലുള്ള ഉത്തരവാദിത്തം ഇരുവർക്കും ഇല്ലാതാകുന്നില്ല. വേണമെങ്കിൽ നിയമസഹായവും ലഭിക്കും. 

    ReplyDelete
  54. പീനട്സ് ,പീസ ..മൽറ്റിപ്ലക്സ് .
    കഥ ഇതുവരെ ..ഇനിയങ്ങോട്ടും .ആണും പെണ്ണും കുട്ടികളും മാറുകയാണ്

    ReplyDelete
  55. ബന്ധങ്ങൾക്ക് വിലയില്ലാത്ത ആധുനിക സംസ്കാര ശ്യൂന്യതയുടെ പരിപ്രേക്ഷം.. മാറുകയാണ് ജീവിത രീതികൾ.മാറുകയാണ് മനുഷ്യരും ബന്ധങ്ങളും...

    ReplyDelete
    Replies
    1. പരിപ്രേക്ഷ Malayalam meaning? ?

      Delete
  56. പുത്തൻ തലമുറയിലെ ജീവിതക്കാഴ്ച്ചകൾ

    ReplyDelete
  57. പുതിയ കഥകളൊന്നും കാണുന്നില്ലല്ലോ.

    ReplyDelete
  58. ലിവിംഗ്‌ റ്റുഗദറിന്റെ ദോഷങ്ങളായിരിക്കുമെന്ന ധാരണയിൽ തുടങ്ങിയ വായന അവസാനം നല്ല സുഖം നൽകി.അവൾ തോറ്റ്‌ പോയില്ലല്ലോ.

    ReplyDelete
  59. നല്ല എഴുത്ത്.... നന്ദി

    ReplyDelete
  60. നല്ല എഴുത്ത്.... നന്ദി

    ReplyDelete