നിങ്ങളുടെ സ്വന്തം രാജ്യത്ത് അങ്ങോട്ടുമിങ്ങോട്ടും പോയും വന്നുമിരിക്കുമ്പോൾ ആ ജനാലകളും,ആ വാതിലുകളും ആ മേൽപ്പുരകളും നിങ്ങൾക്കു സംബന്ധപ്പെട്ടവയല്ലെന്ന്,ആ ചുമരുകൾ നിങ്ങൾ പരിചയപ്പെട്ടവയല്ലെന്ന്, ആ മരങ്ങൾ നിങ്ങൾ യാദൃഛികമായികണ്ടുമുട്ടിയ ചിലതു മാത്രമാണെന്ന്,നിങ്ങൾ കടന്നു ചെല്ലാത്ത വീടുകൾ നിങ്ങൾക്കാവശ്യമുള്ളവയല്ലെന്ന് ,നിങ്ങൾ ചവിട്ടിപ്പോന്ന കൽ വിരികൾ വെറും കല്ലു മാത്രമാണെന്നു നിങ്ങൾ വിചാരിക്കുന്നു.
പിന്നീട് നിങ്ങൾ അവിടെനിന്നും വിട്ടു പോന്നതിനു ശേഷംആ തെരുവുകൾ നിങ്ങൾക്കു പ്രിയപ്പെട്ടവയാണെന്നും,ആ മേൽപ്പുരകളും വാതിലുകളും കാണാത്തതു കൊണ്ടു നിങ്ങൾക്കു അസുഖമുണ്ടെന്നും,ആ മരങ്ങൾ നിങ്ങൾക്കു വളരെ ഇഷ്ടമുള്ളവയാണെന്നും,നിങ്ങൾ കടന്നു ചെന്നിട്ടില്ലാത്ത വീട്ടിൽ നിങ്ങൾ ദിവസം പ്രതി ചെന്നു പോരുന്നുണ്ടെന്നും,നിങ്ങളുടെ ഹൃദയത്തിന്റെ, രക്തത്തിന്റെ,നിങ്ങളുടെ ആത്മാവിന്റെ തന്നെ ഒരംശം ആ കൽ വിരികളിൽ ഇട്ടു പോന്നിരിക്കുന്നതായുംനിങ്ങൾ അറിയുന്നു.
ഒരു പക്ഷെ,നിങ്ങൾ ഇനി ഒരിക്കലും അതേപോലെ കാണാനിടയില്ലാത്ത ആ സ്ഥലമെല്ലാം ദുഃഖമയമായ ഒരു വശീകരണ ശക്തിയെ കൈക്കൊള്ളുകയും,ഒരു പ്രേതക്കാഴ്ച്ചയുടെ ദുഃഖാത്മകത്വത്തോടു കൂടി അവയെ മനോരാജ്യത്തിലേക്കുകൊണ്ടു വരുകയും അവയ്ക്കു മാറ്റം വന്നിട്ടില്ല എന്നു ശാഠ്യം പിടിക്കുകയും ചെയ്യുന്നു.....
വിക്തർ യൂഗൊ( നാലാപ്പാടൻ വിവർത്തനം ചെയ്ത 'പാവങ്ങ'ളിൽ നിന്ന്..)

Tuesday 27 September 2011

നിശ്ചല ചിത്രങ്ങള്‍


കതകിലാരോ ശക്തിയായി തട്ടുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഞെട്ടി  ഉണര്‍ന്നത്.കാറ്റിന്റെ ഇരമ്പലും മഴക്കോളും എന്റെ ബോധത്തിലേക്ക്‌ വരാന്‍ പിന്നെയും കുറെ സമയമെടുത്തു.  മഴ പെയ്യാനുള്ള ആരംഭമാണ്. 
  സാധാരണ ഈ സമയത്ത് ഞാന്‍ വീട്ടില്‍ ഉണ്ടാകാറില്ല. വല്ലാത്തൊരു അസ്വസ്ഥതയും തലവേദനയും കാരണം ഓഫീസില്‍ നിന്ന് അര ദിവസത്തെ ലീവ് എടുത്തു പോന്നതായിരുന്നു. ബസ്സിലിരുന്നു തണുത്ത കാറ്റും കൊണ്ട്. വന്ന ഉടനെ ഉറങ്ങാന്‍ കിടന്നതാണ്. കാറ്റിന്റെ വികൃതി വിളിച്ചില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇപ്പോഴും ഉറക്കം തന്നെ ആയിരുന്നേനെ.

    നിയതി ഇതേവരെ എത്തിയിട്ടില്ല എന്ന കാര്യം പെട്ടെന്നാണ് എന്റെ ഓര്‍മയില്‍ എത്തിയത്. സമയം നാലിന് ശേഷം എത്രയെന്കിലുമായി കാണും. ജനാല തുറന്നു പുറത്തേക്കു നോക്കി. വരാന്‍ പോകുന്ന മഴയുടെ ആഘോഷം. ആകെ കറുത്തിരുണ്ട് കഴിഞ്ഞിരിക്കുന്നു.
 നിയതി സാധാരണ എപ്പോഴാണ് വരിക എന്നറിയില്ല. അവള്‍ പോകുന്നതും ഞാന്‍ അറിയാറില്ല.നേരം വെളുക്കും മുന്‍പ് പോകുന്ന ദാസേട്ടന്‍ രാത്രിയാണ് വരാറ്. ധിറുതിയില്‍ രാവിലത്തെ പണികളെല്ലാം തീര്‍ത്തു നിയതിയുടെ ടിഫിനും എടുത്തു വച്ച് ഒരുങ്ങി ബാഗുമെടുത്ത്‌ ഇറങ്ങുമ്പോള്‍ എന്നും എന്റെ സമയം വൈകും. നിയതി ആ സമയത്ത് ടൈം ടേബിള്‍ എടുത്തു തുടങ്ങുന്നതെ ഉണ്ടാവു. താമസിച്ചതിന്റെ വിഷമവും ബസ്‌ തെറ്റുമോ എന്നാ ആശ ങ്കയും എല്ലാം കൂടി നെഞ്ചിലിരുന്നു വിങ്ങുമ്പോള്‍ അവള്‍ എന്ത് ചെയ്യുന്നു എന്ന് തിരിഞ്ഞു നോക്കാന്‍ കൂടി എനിക്ക് കഴിയാറില്ല. പിന്നെ ബസിലെ ഒരു സീറ്റും പുറത്തെ അല്പം കാറ്റും എല്ലാം കൂടി എന്റെ ടെന്‍ഷന്‍ അല്പം കുറക്കുമ്പോളാണ്  അവളെപ്പറ്റിയുള്ള വേവലാതികള്‍ എന്റെ ഉള്ളില്‍ നിറയാറ്. അടച്ചിട്ട കതകു തള്ളി തുറന്നോ അല്ലെങ്കില്‍ അവളുടെ അശ്രദ്ധ കൊണ്ട് അകത്തു കയറി പതുങ്ങി ഇരുന്നോ ഉണ്ടാകാനിടയുള്ള ആപത്തിനെപ്പറ്റി ഓര്‍ത്തു എന്റെ മാതൃ ഹൃദയം വിങ്ങും. വലുതായി തുടങ്ങുന്ന പെണ്‍കുട്ടികളെ വീട്ടില്‍ വിട്ടു വരുന്ന ഏതൊരമമയെയും പോലെ നെഞ്ചിലീ പുകയുന്ന നെരിപ്പോടുമായി ഞാന്‍ നടക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. വൈകുന്നേരം ഞാന്‍ തിരിച്ചെത്തുമ്പോള്‍ നിയതി ടൂഷനും ഹോം വര്‍ക്കുകളും തീര്‍ത്തു ടി വി സീരിയലിന്റെ മുന്‍പില്‍ ഇരിപ്പ് പിടിച്ചിരിക്കും.കതകു തുറക്കുമ്പോള്‍ ഹാഫ് സ്കര്‍ടിനിടയിലൂടെ അവളുടെ വെളുത്തു മെലിഞ്ഞ കണംകാലുകളാവും ഞാന്‍ ആദ്യം കാണുക. പതിമൂന്നു വയസ്സായ പെണ്‍  കുട്ടികള്‍ക്ക് കുറച്ചുകൂടി അച്ചടക്കം വേണം എന്നു പറയാനാണ് എനിക്ക് അപ്പോള്‍ തോന്നാറ്. എങ്കിലും നിയതി ഞങ്ങളുടെ ഏക മകളായതു കൊണ്ട് അവളെ വേദനിപ്പിക്കാതെ ഇരിക്കാനായി 'എഴുന്നേറ്റു പോയി പഠിക്കു കുട്ടി..' എന്നു മാത്രം ഞാന്‍ പറയും. അനിഷ്ടം സൂചിപ്പിക്കുന്ന ഒരു  പ്രത്യേക  താളത്തോടെ പഠനമുറിയിലേക്കു പോകുന്ന അവളെ ഒന്നു നോക്കി ഞാനെന്റെ വൈകുന്നേരത്തെ ജോലികളിലേക്ക് കടക്കും. രാത്രി വൈകി ഞാന്‍ കിടപ്പു മുറിയില്‍ എത്തും പോളേക്കും അവള്‍ ഉറക്കം പിടിച്ചു കഴിയും. ആകെ തളര്‍ന്നു ഒരു പഴന്തുണിക്കെട്ടു പോലെ ആയികഴിഞ്ഞിരിക്കും അപ്പോള്‍ ഞാന്‍. ഉറങ്ങി കിടക്കുന്ന അവളെ ഒന്നുമ്മ വയ്ക്കാന്‍ പോലുമാകാതെ ഞാന്‍ കിടക്കയിലേക്ക്‌ വീഴും. ഇങ്ങിനെ ഒന്നും അല്ല വേണ്ട ത് എന്നറിയാഞ്ഞിട്ടല്ല. പക്ഷേ എനറെയീ തിരക്കു പിടിച്ച ജീവിതത്തില്‍ മറ്റൊന്നും എനിക്കാവുന്നില്ല.
പൊടുന്നനെ മഴ ആര്‍ത്തു  പെയ്യുവാന്‍ തുടങ്ങി. ആകാശത്തിന്‍റെ കിളിവാതലുകള്‍ എല്ലാം തുറന്ന പോലെ. മഴ  ഒരായിരം   കൈകള്‍ കൊണ്ട് എന്‍റെ ജനാലകളില്‍ ആഞ്ഞടിച്ചു. മഴയുടെ ഈര്‍ച്ചവാളുകള്‍ വീഴുന്ന നിരത്ത്ആകെ ഇരുണ്ടു കഴിഞ്ഞു നിയതി ഇപ്പോള്‍ എവിടെ ആയിരിക്കും...?അവള്‍ സ്കൂളില്‍നിന്ന് നിന്നു തീര്‍ച്ചയായും പോന്നിരി ക്കും.വഴിയില്‍ എവിടെ ആയിരിക്കും അവള്‍... ഒരുപക്ഷെ സ്കൂളില്‍  നിന്നു പോന്നുകാണുകയില്ലേ.. സ്കൂളില്‍ വിളിച്ച് മദറിനോടു ചോദിക്കാനായി ഞാന്‍ തിരിഞ്ഞു. പെട്ടന്നാണ് അതിലെ അപകട സാധ്യത ഞാനോര്‍ത്തത്. ഇത്തരം കോണ്‍വെന്റ് സ്കൂളൂകളിലെ വൃദ്ധ കനൃകകളെ പോലെ നിയതിയുടെ മദറും എപ്പോഴും സദാചാരത്തെപ്പറ്റി കുട്ടികളെ ബോധവതികളാക്കാന്‍ ശ്രമിക്കുന്നവരായിരിക്കും. സ്കൂള്‍ അസംബ്ലിയില്‍ , നിയതി സ്കൂള്‍ വിട്ട് വീട്ടിലെത്തുന്നത് എന്നും താമസിച്ചാണെന്ന് അവര്‍ പ്രഖ്യാപിക്കും. പെണ്‍കുട്ടികള്‍ക്ക് നിയതി ഒരു തെറ്റായ മാതൃകയാണെന്ന് അവര്‍ വിളിച്ചു പറയുമ്പോള്‍ ഒരുപാട് കണ്ണുകളുടെ കുററപ്പെടുത്തലുകള്‍മുന്‍പില്‍ ചൂളി നില്‍ക്കേണ്ടിവരും,എന്റെ നിയതിക്ക്.

               വീണ്ടും ഞാന്‍ ജനാലയ്ക്കല്‍ സ്ഥാനം പിടിച്ചു. മങ്ങിയ വെളിച്ചത്തില്‍ ഒരു ഓട്ടോറിക്ഷ വരുന്നത് ഞാന്‍ കണ്ടു. പെട്ടെന്ന് വീശിയ മിന്നലില്‍ ഒരു നീല ഹാഫ്‌ സ്കര്‍ട്ടും അതിനടിയിലെ വെളുത്ത കണന്കാലുകളും കണ്ടു എന്നെനിക്ക് തോന്നി. അത് നിയതിയുടെ ഓട്ടോ തന്നെയാവും. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അവള്‍ ഗേറ്റു കടന്നു,കുട ചുരുക്കി മുറിയിലേക്ക് കടന്നു വരും.
ഓട്ടോറിക്ഷ ഒരല്പം കൂടി മുന്നോട്ടു വന്നു പെട്ടെന്ന് വഴിയരികിലേക്ക് ചേര്‍ത്തു നിര്‍ത്തി. ആരോ അതിന്റെ സൈഡിലെ ക്യാന്‍വാസ്‌ വലിച്ചു താഴ്ത്തിയിട്ടു. കൊരിചൊരിയുന്ന മഴയില്‍ മുന്നോട്ടു പോകാനാവാത്തത് കൊണ്ടാവാം അത് ഒരു പക്ഷെ  നിര്‍ത്തിയിട്ടത്‌. ഓട്ടോയുടെ ഹെഡ്‌ ലൈറ്റ് അണഞ്ഞു. മഴയില്‍, ഇരുട്ടില്‍, നിര്‍ത്തിയിട്ട ഓട്ടോയും ഇവിടെ ഈ ജനലരികില്‍ ഞാനും. ഇടയ്ക്കു തെളിയുന്ന മിന്നലില്‍ ഓട്ടോയ്ക്കുള്ളില്‍ നിഴലുകള്‍ അനങ്ങുന്ന പോലെ എനിക്ക് തോന്നി. എന്റെ ഉള്ളില്‍ ഒരു തീ നാളം ഉയര്‍ന്നു. കൊരിചൊരിയുന്ന മഴയും,വിജനമായ നിരത്തും വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഓട്ടോയും അതിനുള്ളിലെ ദുര്‍ബ്ബലമായ ഒരു  കൌമാരവും. ... ആ ഓട്ടോയില്‍ നിയതി തന്നെ ആയിരിക്കുമോ? അല്ലെങ്കില്‍ അവളെപ്പോലെ മറ്റൊരു കുട്ടി ആയിരിക്കുമല്ലോ. ആ ഓട്ടോ ഡ്രൈവര്‍ ഏതു തരത്തിലുള്ള ആളായിരിക്കും? നിയതിയുടെ ഓട്ടോ ഡ്രൈവര്‍ ആരാണ്? ആ ഓട്ടോ യുടെ പേരെന്താണ്? കഴിഞ്ഞ വര്‍ഷത്തെ ഓട്ടോ തന്നെയാണോ ഇത്തവണയും അവളെ കൊണ്ട് പോകുന്നത്? ... ഒന്നും എനിക്കറിയില്ല. എന്റെ തിരക്ക് പിടിച്ച ജീവിതചര്യകള്‍ക്കിടക്ക് ഒരിയ്ക്കലും അതന്വേഷിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. നിയതിയുടെ കൂട്ടുകാരെ ആരെയെങ്കിലും വിളിച്ചാലോ .. ആരാണവളുടെ കൂട്ട് കാരികള്‍.. അവരുടെ പേര്,ഫോണ്‍നമ്പര്‍.. ഒന്നും എനിക്കറിയില്ല. അവള്‍ ഒന്നും എന്നോട് പറയാറുമില്ല.

  മഴയുടെ താണ്ഡവത്തില്‍,ഇരുട്ടില്‍ ആ ഓട്ടോ അവിടെത്തന്നെ കിടക്കുകയാണിപ്പോഴും. എന്റെ നിയതി ആ ഓട്ടോ യില്‍.. എന്തായിരിക്കുമിപ്പോള്‍.. ഇതിനു മുന്‍പും അവളുടെ ഓട്ടോ ഇതുപോലെ ഇടവഴിയില്‍,ഇരുട്ടില്‍... എനിക്കറിയില്ല...എനിക്കൊന്നുമറിയില്ല.

        ആ ഓട്ടോ കിടക്കുന്നതിനരികിലെ വീട്ടില്‍ വിളിച്ചു വിവരം പറഞ്ഞാലോ.. അവര്‍ ചെന്ന് നോക്കുകയില്ലേ? അതിനു ആ കെട്ടിടം ആരുടെയാണെന്നു എനിക്കറിയില്ലല്ലോ. അവിടെ താമസിക്കുന്നവരെയും അവരുടെ ഫോണ്‍ നമ്പരും എനിക്കറിയില്ല. അവരെ മാത്രമല്ല, ആ കോളനിയിലെ ആരെയും എനിക്കറിയുമായിരുന്നില്ല. അതിരാവിലെയും വൈകിട്ടും ഞാന്‍ നടന്നു വരുന്ന ഈ വഴിയുടെ ഇരുവശങ്ങളില്‍ നിന്നും ഒരു സൌഹൃദച്ചിരിയോ കുശലാന്വേഷണമോ എനിക്ക് കിട്ടിയിട്ടുമില്ല.

             ഓട്ടോറിക്ഷ അനങ്ങി. അതിന്റെ ഹെഡ്‌ലൈറ്റുകള്‍ തെളിഞ്ഞു.അത് മെല്ലെ മുന്‍പോട്ടു നീങ്ങി. ഒരു പക്ഷേ അത് എന്റെ ഗേറ്റിനു മുന്‍പില്‍ നിര്‍ത്തിയേക്കും. അതില്‍ നിന്നും എന്റെ മകള്‍ ഇറങ്ങി വന്നേയ്ക്കും. എങ്ങിനെയായിരിക്കും അവള്‍ വരിക.. ഒരു പക്ഷെ  അതില്‍ നിന്ന് നിയതി വന്നില്ലെങ്കില്‍..? അവള്‍ ഇപ്പോള്‍ വേറെ ഏതോ നിരത്തില്‍,മഴയില്‍, വഴിയരികില്‍ നിര്‍ത്തിയിട്ട മറ്റേതോ ഒരു ഓട്ടോറിക്ഷയില്‍..?

             പെട്ടെന്ന് ഒരു നടുക്കത്തോടെ ഞാനറിഞ്ഞു, എനിക്ക് നിയതിയെ അറിയില്ല. ഹാഫ്‌ സ്കര്‍ടിനടിയിലെ  മെലിഞ്ഞ കണന്കാലുകളും ഒരു നിഷേധ നടത്തവും പുതപ്പിനടിയിലെ പാതി മറഞ്ഞ ഒരു കുഞ്ഞു മുഖവുമല്ലാതെ.. എന്റെ ഗേറ്റില്‍ നിര്‍ത്തുന്ന ഓട്ടോ ഇറങ്ങി വരുന്ന കുട്ടി എന്റെ മകളാണോ എന്ന് തിരിച്ചറിയാന്‍ എനിക്ക് കഴിയുകയില്ല.

                 നിയതി  ഇനിയും എത്തിയിട്ടില്ല....




44 comments:

  1. ഈ നല്ല കഥക്ക് ‌ആദ്യത്തെ കമന്റുമായി ഞാനാണോ..?!

    തീര്‍ച്ചയായും നല്ല രചന. കാമ്പുള്ള വിഷയം.,മധ്യവര്‍ഗ ജീവിതം നല്‍കുന്ന തിരക്കുകളും, ആകുലതകളും, നിസ്സഹായതയുമൊക്കെ ഭംഗിയായി ഈ കഥയിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നു. വായനക്കാര്‍ക്ക് അസ്വസ്ഥമാവാനും, പൂരിപ്പിക്കുവാനായി ഒരുപാട് ഇടങ്ങള്‍ ബാക്കിവെക്കുന്നു.

    അഭിനന്ദനങ്ങള്‍..

    താഴെയുള്ള 'വേഡ് വെരിഫിക്കേഷന്‍' ഒഴിവാക്കിക്കൂടെ?

    ReplyDelete
  2. Valare nalla kadha...., kadhayalla jeevitha sathyam.....

    ReplyDelete
  3. വളരെ നല്ല പോസ്റ്റ്
    ഈ കാലതിന്റെ തിരക്കില്‍ കുടുങ്ങിയ ഒരു മാതാവും അതില്‍ വളരുന്ന ഒരു കുട്ടിയും
    ശെരിക്കും ഇന്നിനെ അതുപോലെ വിവരിച്ചു

    ReplyDelete
  4. ഈ നല്ല രചനക്ക് ആശംസകള്‍...

    കഥ അവസാനിക്കുന്നിടത്ത് നിന്നും വായനക്കാരന് ചിന്തിച്ച് തുടങ്ങാം....

    ReplyDelete
  5. ഒരു പാവം പൂവ്. . .
    ലക്ഷ്മി എന്ന് വിളിക്കട്ടെ ഞാന്‍. . . .
    നിയതി ഇനിയും എന്റെ മനസ്സില്‍ നിന്ന് പോയിട്ടില്ല. . പോവുകയും ഇല്ല. .
    പ്രദീപ്‌ സാര്‍ ആണിവിടെ എത്തിച്ചത്. . സാറിന് തെറ്റില്ല എനിക്കറിയാം
    വായനക്കാരന് പൂരിപ്പിക്കാനും മനസ്സില്‍ കിടത്തി നീറിക്കാനും കുറച്ചു കാര്യങ്ങള്‍ ബാക്കി വച്ചുള്ള ഈ രീതി എനിക്ക് ഭയങ്കര ഇഷ്ടമാണ്
    തിരക്കുകളില്‍ മകളെ ഒരു നോക്ക് മാത്രം കാണുന്ന . . . . . ദാസേട്ടന്‍ എന്നാ വാചകം ഇല്ലാരുന്നെങ്കില്‍ ഒരു അമ്മയുടെ വാക്കുകള്‍ എന്നത് മാറുമായിരുന്നു. ....മകള്‍ കൈവിട്ടു പോകുമ്പോള്‍ മാത്രം മനസിലാക്കുന്ന ഒരു parentinന്റെ വാക്കുകള്‍ ആയി മാറുമായിരുന്നു

    ReplyDelete
  6. അഷിതയുടെ ഒരു സ്ത്രീയും പറയാത്തത് എന്ന കഥ ഓര്‍ത്തു പോയി. നഗര ജീവിതവും, ജോലിയും, മാറുന്ന കാലവും ഉള്‍വലിയാനുള്ള ത്വരയും, കണ്ടില്ലെന്നു നടിക്കലും...

    ReplyDelete
  7. "ഒരു പാവം പൂവ് "
    ---------------
    യ്യോ പൂക്കളിലും പാവങ്ങളും ക്രൂരന്മാരും ഉണ്ടോ ?..പൂക്കളൊക്കെ പൊതുവേ പാവങ്ങളാകേട്ടോ !!!
    --------------------

    ReplyDelete
  8. സേതു ലക്ഷ്മി..

    പ്രദീപ്‌ മാഷ്‌ ലിങ്ക് തന്നതിന്‍ പ്രകാരമാണ് ഇവിടെ എത്തിയത്.. കഥ വായിച്ചു.. ഒട്ടും നിരാശപെടുത്തിയില്ലേ.. കാലികമായ ഒരു പ്രമേയം.. ഈ കാലത്തെ ഒരമ്മയുടെ വിഹ്വലതകള്‍ .. ജോലി തിരക്കില്‍ അയല്‍പക്കങ്ങള്‍ ഇല്ലാതെ പോകുന്ന ഒരു സമൂഹം.. കുറച്ചു നാള്‍ മുന്‍പ് മാതൃഭൂമിയില്‍ വന്ന മധുപാലിന്റെ കഥയില്‍ (അയല്‍പക്കങ്ങള്‍ വേവുന്ന മണം) ആ പ്രമേയമാണ് ചര്‍ച്ച ചെയ്യുന്നത്..

    ഇവിടെ അതില്‍ നിന്നും വ്യത്യസ്തമായി മകളെ പോലും തിരിച്ചറിയാന്‍ വയ്യാത്ത ഒരു അവസ്ഥയില്‍ എത്തി നില്‍ക്കുന്നു കഥാപാത്രം.. ഭംഗിയായി പറഞ്ഞു.. ഒരുപാട് വായിച്ചറിവുള്ള നല്ലൊരു കഥാകാരിയുടെ കൈതഴക്കം കഥയില്‍ തൊട്ടറിയുന്നു.. കഥയുടെ ക്ലൈമാക്സും ഏറെ ഭംഗിയായി.. കുറെ ചിന്തകളും അസ്വസ്ഥതകളും വായനക്കാരനിലേക്ക് തന്നിട്ട് പോകുന്നു ഈ കഥ..

    ചിലയിടങ്ങില്‍ ചെറിയ ചില വാക്കുകളും പ്രയോഗങ്ങളും ചേര്‍ത്തു കുറച്ചു കൂടി ഭംഗിയാക്കാനുള്ള സാധ്യതകള്‍ ഈ കഥയില്‍ കണ്ടു... പിന്നെ കഥയ്ക്ക് അനുയോജ്യമായ ചിത്രങ്ങള്‍ ലേ ഔട്ടില്‍ കൊടുത്താല്‍ നന്ന്.. വായനയ്ക്കും ഒരു സുഖം.. അത് പോലെ അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ കഴിവതും ശ്രമിക്കുമല്ലോ.. മംഗ്ലീഷ് ടൈപ്പിംഗിലെ പാളിച്ചയാണ് എന്ന് മനസ്സിലാവുന്നു.. ഒരു പുതുമുഖം എന്ന നിലയില്‍ വഴിയെ പഠിച്ചു വരുമെന്നും വിശ്വസിക്കുന്നു.. തുടര്‍ന്നും എഴുതുക.. പുതിയ പോസ്റ്റുകള്‍ അറിയിക്കുമല്ലോ.. മെയില്‍ id.. anushadoz@gmail.com
    ആശംസകള്‍
    സ്നേഹപൂര്‍വ്വം

    ReplyDelete
  9. വളരെ സന്തോഷം കൂട്ടുകാരേ. പ്രത്യേകിച്ചു പ്രദീപിനു നന്ദി. എനിക്കു ബ്ലോഗിനെക്കുറിച്ച് വളരെ പരിമിതമായ അറിവേയുള്ളൂ. കൂടുതല്‍ മനസ്സിലാക്കാനും തെറ്റുകള്‍ തിരുത്താനും സഹായിക്കണേ.
    സേതു ലക്ഷ്മി

    ReplyDelete
  10. പ്രദീപ് മാഷ് വഴി എത്തിയതാണ്‌.
    നന്നായെഴുതി. അവസാനിക്കാതത ആകുലതകള്‍ ഉള്ള ഒരമ്മ.
    ഒപ്പം അവനവനെ അല്ലാതെ മറ്റൊന്നിനേയും പറ്റി ആലോചിച്ചിട്ടേയില്ലാത്ത
    അല്ലെങ്കില്‍ ആലോചിക്കാന്‍ അവസരം കിട്ടിയിട്ടില്ലാത്ത് ഒരു പാവം മനുഷ്യാവസ്ഥ.
    അടഞ്ഞ ലോകത്തില്‍ ഒറ്റപ്പെട്ട മനുഷ്യന്‍.
    ആശംസകള്‍

    ReplyDelete
  11. ഹോ എന്തായിത് ഒരുപാട് നാളുകള്‍ക്ക് ശേഷം ഇതുപോലെ നല്ല ഒരു
    ജീവിതം വായിക്കുന്നത്

    ReplyDelete
  12. പാവം പൂവിന്റെ ആദ്യ കഥ തന്നെ മിന്നിത്തിളങ്ങുന്നുണ്ടല്ലോ. വളരെ നന്നായി എഴുതി കേട്ടൊ. അഭിനന്ദനങ്ങൾ.......
    പിന്നെ വേഡ് വെരിഫിക്കേഷൻ ഒഴിവാക്കാം എന്നൊരു നിർദ്ദേശമുണ്ട്.

    ReplyDelete
  13. ബന്ധങ്ങൾ അകലുന്ന, ബന്ധുക്കളെ മറന്നുപോകുന്ന ഒരു നല്ല കഥ.

    ReplyDelete
  14. നല്ല കഥ.
    കൂടുതൽ എഴുതാൻ ആശംസകൾ!

    ReplyDelete
  15. ഒന്നും എനിക്കറിയില്ല. എന്റെ തിരക്ക് പിടിച്ച ജീവിതചര്യകള്‍ക്കിടക്ക് ഒരിയ്ക്കലും അതന്വേഷിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.

    ഓരോരുത്തരും സ്വയം കണ്ടെത്തേണ്ട ഉത്തരങ്ങള്‍....അത് വളരെ തന്മയത്വമായി പറഞ്ഞിരിക്കുന്നു.
    ഒരുപാട് ഇഷ്ടായി.

    ReplyDelete
  16. എച്ചുമുക്കുട്ടിയാണ് ഇവിടെ എത്തിച്ചത് ...
    അതുകൊണ്ട് തന്നെ നിറഞ്ഞ ആകാംക്ഷയോടെ യാണ് വന്നത്.
    വരവ് വെറുതെയായില്ല. നന്നായി എഴുതി .....
    ആ തിരക്കും വെപ്രാളവും വ്യാകുലതകളും എല്ലാം മനസ്സില്‍ തട്ടും വിധം വരച്ചു കാണിച്ചു.....
    ഇനിയും എഴുതു .എല്ലാവിധ അഭിനന്ദനങ്ങളും.
    http://leelamchandran.blogspot.com/
    http://leelamc.blogspot.com/

    ReplyDelete
  17. എച്മുക്കുട്ടി ലിങ്ക് അയച്ച് തന്നെത്തിയതാണ്. എച്മു ഒരു ലിങ്ക് അയക്കണമെങ്കില്‍ അത് വെറുതെ ആയിരിക്കയില്ലയെന്നറിയാവുന്നത് കൊണ്ട് ഓടിയെത്തി. ശരിയാണ്. ഈ കഥയില്‍ കാമ്പുണ്ട്.

    ReplyDelete
  18. അസ്സലായി കഥ പറയാനറിയാം.

    ReplyDelete
  19. എച്ചുമുക്കുട്ടിയ്ക്ക് ആദ്യത്തെ നന്ദി.
    ഈ കാലഘട്ടത്തിലെ അമ്മയെ നന്നായി അവതരിപ്പിച്ചു.
    " അമ്മ " എന്ന ഭാരിച്ച ഉത്തരവാദിത്വത്തെ എത്ര അമ്മമാര് മനസ്സിലാക്കുന്നുണ്ട്,
    അമ്മയുടെ വേവലാദി ഒരു വശത്ത് അത് മകളില്‍ ഏത് വിധത്തിലുള്ള പ്രതികരണം സൃഷ്ടിക്കുമെന്ന് ചിന്തിച്ച് പറയണ്ടത് പലപ്പോഴും പറയാതെയും പറയരുതാത്തത് പറഞ്ഞും പോകുമ്പോള്‍ 'ജനേറെഷന്‍' ഗ്യാപ്പ് വല്ലതെ വലുതാവും ഒടുവില്‍ അമ്മയ്ക്ക് മകളെയോ മകള്‍ക്ക് അമ്മയേയോ മനസ്സിലാവാതെ ഒരേ കൂരയ്ക്ക് കീഴില്‍.

    അന്തമില്ലാത്ത ഈ നെട്ടോട്ടം ബന്ധങ്ങള്‍ സൗഹൃദങ്ങള്‍ ഒക്കെ എന്താണെന്ന് പോലുമറിയാത്ത അവസ്ഥയില്‍ എത്തിക്കുന്നു.

    നല്ല നിലവാരത്തോടെ തെളിമയൊടെ ഇന്നത്തെഅമ്മയെ അവതരിപ്പിച്ചു
    അഭിനന്ദനങ്ങള്‍!

    ReplyDelete
  20. നല്ല എഴുത്ത്‌. വഴികാണിച്ച എച്ച്മു നു നന്ദി പറയുന്നു.
    (please remove the word verification. Thank you.)

    ReplyDelete
  21. came here thru echmu. good story and narration! keep going!and rqst remove word veri pls.

    ReplyDelete
  22. എച്മുവിനു ആയിരം നന്ദി..ഇവിടേയ്ക്ക് വന്നത് വെറുതെ ആയില്ല..നല്ല ഒരു കഥാ സദ്യ കിട്ടി..ഇനിയും വളരട്ടെ..വാനോളം..

    ReplyDelete
  23. എച്ച്മുവിന്റെ സുഹൃത്തുക്കള്‍ എന്റെയും കൂട്ടുകാരാകുന്നത് എത്ര ആഹ്ലാദകരമാണ്! ഞാന്‍ ഏറെ വിലമതിക്കുന്ന ആ ബന്ധത്തില്‍ നന്ദി എന്ന വാക്കിനു പ്രസക്തി ഇല്ലല്ലോ. എല്ലാവരുടെയും അഭിനന്ദനം എന്നെ കൂടുതല്‍ എഴുതാന്‍ പ്രേരിപ്പിക്കുന്നു. വളരെ സന്തോഷം ,പ്രിയ കൂട്ടുകാരേ. ഇനിയും വരുമല്ലോ.

    ReplyDelete
  24. ഇതൊരിഷ്ട രചന തന്നെ. ഒരു വന്യ ഭാവമുണ്ട്.സന്തോ ഷമുണ്ട് ഈ രചന വായിക്കാൻ കഴിഞ്ഞതിൽ.
    എച്ച്മുവിനോട് കടപ്പാട്.

    ReplyDelete
  25. വ്യഗ്രതയ്ക്കിടയില്‍ പലതും മറക്കുന്നവര്‍.
    നന്നായി പറഞ്ഞു,ദിവസങ്ങള്‍ക്കിടയില്‍ വായിച്ച ഒരു നല്ല കഥ.

    ReplyDelete
  26. very good.............touching

    ReplyDelete
  27. ആകുലതകള്‍ കാര്‍ന്നു തിന്നുന്ന മനസ്സ് .....
    നന്നായിരിക്കുന്നു.

    ReplyDelete
  28. ആകുലതകള്‍ കാര്‍ന്നു തിന്നുന്ന മനസ്സ് .....
    നന്നായിരിക്കുന്നു.

    ReplyDelete
  29. ആകുലതകള്‍ കാര്‍ന്നു തിന്നുന്ന മനസ്സ് .....
    നന്നായിരിക്കുന്നു.

    ReplyDelete
  30. ആകുലതകള്‍ കാര്‍ന്നു തിന്നുന്ന മനസ്സ് .....
    നന്നായിരിക്കുന്നു.

    ReplyDelete
  31. സേതുലക്ഷ്മി, നല്ലൊരു എഴുത്തുകാരിയെ പരിചയപ്പെടാനായതിതില്‍ സന്തോഷം.
    ഇതിലേക്ക് വഴി തെളിച്ച എച്ചുമുകുട്ടിക്കും നന്ദി.
    ഇനിയും ധാരാളം എഴുതാനാകട്ടെ.
    സ്നേഹപൂര്‍വ്വം
    റോസാപ്പൂക്കള്‍
    http://rosappukkal.blogspot.com/

    ReplyDelete
  32. valare nannayittundu................ bhavukangal.............

    ReplyDelete
  33. പെൺകുട്ടിയും അമ്മയുടെ ഉള്ളിലെ വേവും ഓട്ടോയും ചേർന്ന് കഥ ഇരുളുന്ന സമൂഹത്തിന്റെ നേർക്കാഴ്ച്ചയായി. അഭിനന്ദനം. ഇടയ്ക്ക് കഥപറച്ചിലിന് ധൃതി കൂടിപ്പോയോ എന്നു സംശയം, അത്രമാത്രം.

    ReplyDelete
  34. ഓരോ രചനയും ഒന്നിനൊന്ന് മെച്ചം.. വളരെ ഇഷ്ടായി, വായനക്കാരെ കഥയിലേക്കെടുത്തെറിയുന്ന ഈ ശൈലി..

    ReplyDelete
  35. മനോഹരമായ ഒരു കഥന രീതി. ഈയിടെ ബ്ലോഗില്‍ വായിച്ച നല്ല ഒരു കഥ.

    ReplyDelete
  36. വളരെ നല്ല ഒരു കഥ. നന്നായി അവതരിപ്പിച്ചിരിക്കുന്നു

    ReplyDelete
  37. "തിരക്കുകള്‍ക്കിടയില്‍ പെട്ടുപോകുന്ന എല്ലാ അമ്മമാരുടെയും ശ്രദ്ധയ്ക്ക്..." ഇത് വായിച്ചപ്പോള്‍ അങ്ങനെ പറയാനാണ് തോന്നിയത്... ഒരുപാടിഷ്ടായി...

    ReplyDelete
  38. കഥ വായിച്ച പ്രതീതി അല്ല, നേരില്‍ കണ്ട ഒരു പ്രതീതി ആണുളവായത്‌.....
    നന്ദി ആശംസകള്‍...ഇനിയും എഴുതുക....

    ReplyDelete
  39. നിയതിയും അമ്മയും മനസ്സില്‍ തങ്ങി നില്‍കുന്നു ,,,,
    വളരെ മോനോഹാരം,,,
    മറന്നു കൊണ്ടിരിക്കുന്ന മാനവ ബന്ധങ്ങളുടെ,,,ശോചനീയാവസ്ഥ തൊട്ടറിഞ്ഞ വരികള്‍...
    നന്ദി ശ്രീ ലക്ഷ്മി,,,,
    ഒരേ സമയം വിഷമിപ്പിക്കുകയും ചിന്തിപ്പികുകയും ചെയ്യുന്നു...
    പ്രതീക്ഷികാതെ പരിജയപെട്ട എഴുത്ത്കാരിക്ക് അഭിനന്ദനങ്ങള്‍,,,,

    ReplyDelete
  40. pleas visit this too
    only to knw ur suggestions lakshmi
    http://myselfthoughtss.blogspot.in/

    ReplyDelete
  41. ,ഇപ്പോഴും ഈ കഥ വളരെ പ്രസക്തമാണല്ലോ ,നാം നമ്മുടെ കുട്ടികളെ അറിയുന്നില്ല

    ReplyDelete
  42. സ്വാര്‍ത്ഥയും, നമ്മിലേക്ക്‌ തന്നെ ഒതുങ്ങിക്കൂടേണ്‌ടി വരുന്ന, സമൂഹത്തില്‍ ഒറ്റപ്പെട്ട, അല്ലെങ്കിലും ബന്ധങ്ങളില്‍ നിന്ന് അകന്ന് കഴിയുന്ന ഒരു വീട്ടമ്മയുടെ വിഹ്വലതകള്‍... സമകാലിക സംഭവങ്ങളിലേക്ക്‌ അനുവാചകന്‌റെ മനസ്സ്‌ പായിപ്പിക്കാന്‍ ഉതകും വിധം എഴുതിയിരിക്കുന്നു.. താങ്കളുടെ ബ്ളോഗില്‍ നിന്നും ആദ്യമായാണ്‌ ഒരു കഥ വായിക്കുന്നത്‌. മനോഹരം.

    ReplyDelete
  43. ഒരമ്മ മനസിന്‍റെ ഇരുട്ടും കൊള്ളിയാനും മഴയോടൊപ്പം പെയ്തിറങ്ങി. മനോഹരമായ കഥ. വായിച്ചു തീര്‍ന്നതറിഞ്ഞില്ല.

    ReplyDelete