നിങ്ങളുടെ സ്വന്തം രാജ്യത്ത് അങ്ങോട്ടുമിങ്ങോട്ടും പോയും വന്നുമിരിക്കുമ്പോൾ ആ ജനാലകളും,ആ വാതിലുകളും ആ മേൽപ്പുരകളും നിങ്ങൾക്കു സംബന്ധപ്പെട്ടവയല്ലെന്ന്,ആ ചുമരുകൾ നിങ്ങൾ പരിചയപ്പെട്ടവയല്ലെന്ന്, ആ മരങ്ങൾ നിങ്ങൾ യാദൃഛികമായികണ്ടുമുട്ടിയ ചിലതു മാത്രമാണെന്ന്,നിങ്ങൾ കടന്നു ചെല്ലാത്ത വീടുകൾ നിങ്ങൾക്കാവശ്യമുള്ളവയല്ലെന്ന് ,നിങ്ങൾ ചവിട്ടിപ്പോന്ന കൽ വിരികൾ വെറും കല്ലു മാത്രമാണെന്നു നിങ്ങൾ വിചാരിക്കുന്നു.
പിന്നീട് നിങ്ങൾ അവിടെനിന്നും വിട്ടു പോന്നതിനു ശേഷംആ തെരുവുകൾ നിങ്ങൾക്കു പ്രിയപ്പെട്ടവയാണെന്നും,ആ മേൽപ്പുരകളും വാതിലുകളും കാണാത്തതു കൊണ്ടു നിങ്ങൾക്കു അസുഖമുണ്ടെന്നും,ആ മരങ്ങൾ നിങ്ങൾക്കു വളരെ ഇഷ്ടമുള്ളവയാണെന്നും,നിങ്ങൾ കടന്നു ചെന്നിട്ടില്ലാത്ത വീട്ടിൽ നിങ്ങൾ ദിവസം പ്രതി ചെന്നു പോരുന്നുണ്ടെന്നും,നിങ്ങളുടെ ഹൃദയത്തിന്റെ, രക്തത്തിന്റെ,നിങ്ങളുടെ ആത്മാവിന്റെ തന്നെ ഒരംശം ആ കൽ വിരികളിൽ ഇട്ടു പോന്നിരിക്കുന്നതായുംനിങ്ങൾ അറിയുന്നു.
ഒരു പക്ഷെ,നിങ്ങൾ ഇനി ഒരിക്കലും അതേപോലെ കാണാനിടയില്ലാത്ത ആ സ്ഥലമെല്ലാം ദുഃഖമയമായ ഒരു വശീകരണ ശക്തിയെ കൈക്കൊള്ളുകയും,ഒരു പ്രേതക്കാഴ്ച്ചയുടെ ദുഃഖാത്മകത്വത്തോടു കൂടി അവയെ മനോരാജ്യത്തിലേക്കുകൊണ്ടു വരുകയും അവയ്ക്കു മാറ്റം വന്നിട്ടില്ല എന്നു ശാഠ്യം പിടിക്കുകയും ചെയ്യുന്നു.....
വിക്തർ യൂഗൊ( നാലാപ്പാടൻ വിവർത്തനം ചെയ്ത 'പാവങ്ങ'ളിൽ നിന്ന്..)

Friday 5 October 2012

ചിങ്ങംചിറയില്‍ നിന്നൊരു ഹൊറര്‍ സ്റ്റോറി.


         നിങ്ങള്‍ പ്രേതത്തില്‍ വിശ്വസിക്കുന്നുണ്ടോ..?
മരണാനന്തര ജീവിതത്തില്‍, ആത്മാവില്‍, ഈവ്ല്‍ സ്പിരിറ്റ്‌ എന്ന സങ്കല്‍പ്പത്തില്‍, നെഗടീവ് എനെര്‍ജിയില്‍...??

  എനിക്കിതിലൊന്നും വിശ്വാസമില്ല എന്നോ ഉണ്ട് എന്നോ പറയാനാവുന്നില്ല. പക്ഷെ, എനിക്ക് വളരെ താല്പര്യമുള്ള വിഷയമാണിത്. ഇതേക്കുറിച്ച് വളരെ താല്പര്യത്തോടെ വായിക്കുകയും കഥകള്‍ കുറച്ചു മസാലയൊക്കെ ചേര്‍ത്തു കുട്ടികളെ(മുതിര്‍ന്നവരെയും ) പറഞ്ഞു  പേടിപ്പിക്കാറുമുണ്ട്.

പക്ഷെ, ഞാനിപ്പോള്‍ പറയുന്നത് തികച്ചും സത്യം. ഒരു നുള്ള് പോലും അസത്യം കലരാത്ത സംഭവം.

ശ്രീ. V.R. കൃഷ്ണയ്യരും അന്തരിച്ച ഫോറെന്‍സിക് വിദഗ്ധന്‍ ശ്രീ ബാലമുരളീകൃഷ്ണയും ഒക്കെ ഈ വിഷയത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. നമ്മുടെ മോഹന്‍ ലാല്‍ ,അദ്ദേഹത്തിനു പ്രേതാനുഭവം പലതവണ സംഭവിച്ചിട്ടുണ്ടെന്ന് എഴുതിയത് ഓര്‍ത്തുപോകുന്നു. ലാല്‍ പറയുന്നത്, അന്തരീക്ഷത്തില്‍ പലതരം ഫ്റീ ക്വെന്‍സികള്‍  ഉള്ളതില്‍ ചിലരുടെ ശരീരത്തിന്റെ ഫ്രീക്വെന്‍സി  ആത്മാവുകളുടെതുമായി ഒത്തു പോകുമ്പോളാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നതെന്നാണ്.

ഒരുതരത്തിലും അവിശ്വസിക്കേണ്ട കാര്യമില്ലാത്ത ചിലരുടെ അനുഭവങ്ങളും കേള്‍ക്കാനിടയായിട്ടുണ്ട്.

എനിക്കിത്തരം പ്രത്യക്ഷ അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. പക്ഷെ, ചില സ്ഥലങ്ങള്‍, വീടുകള്‍, പുരയിടങ്ങള്‍ തുടങ്ങിയവ വല്ലാത്തൊരു നെഗടീവ് ഫീലിംഗ് ഉണ്ടാക്കാറുണ്ട്. ഒരു നിമിഷം പോലും ഇവിടെ നില്‍ക്കാന്‍ വയ്യ എന്നപോലെ, എത്രയും വേഗം രക്ഷപ്പെടണം എന്ന് തോന്നും.

       ഇനിയാണ് സംഭവം.

          പാലക്കാടന്‍ ഗ്രാമങ്ങളോട് വല്ലാത്തൊരു     ആകര്‍ഷണം ഉണ്ട്,എനിക്ക്. അതുകൊണ്ട് നെന്മാറ താമസിക്കുന്ന അനുജന്റെ വീട്ടില്‍ പോകുമ്പോഴൊക്കെ ഏതെങ്കിലും ഒരു സ്ഥലം,അമ്പലം ഒക്കെ സന്ദര്‍ശിക്കാറുണ്ട്. അങ്ങിനെ ഒരുതവണ ചിങ്ങംചിറ കാണാന്‍ പോകാം എന്ന് തീരുമാനിച്ചു. ഈസ്ഥലത്തിന്റെ മനോഹാരിത പല സിനിമകളിലും (കണ്ണകി, അണ്ണന്‍ തമ്പി തുടങ്ങി) കണ്ടപ്പോള്‍ മുതല്‍ക്കു തോന്നിയ ആഗ്രഹമായിരുന്നു അവിടം സന്ദര്‍ശിക്കണമെന്നത്. നെന്മാറ മുതല്‍ കൊല്ലന്കോട്  വരെയുള്ള ഭൂവിഭാഗത്തിന്റെ മാസ്മരിക സൌന്ദര്യം ആനന്ദിപ്പിക്കുന്നതായിരുന്നു. ചെറു റോഡുകളും ഇടവഴികളും കടന്നും  വണ്ടി പോകാത്തിടങ്ങളിലൂടെ നടന്നും  ഞങ്ങള്‍ ചിങ്ങം ചിറയ്ക്കടുത്തെത്തി. മനോഹരം. ഒരു വശത്തു മാവിന്‍ തോട്ടങ്ങളും മറുവശത്തു വിശാലമായൊരു ചിറയും.
നിലം തൊട്ടു പടര്‍ന്നു,പരസ്പരം കേട്ടിപ്പുണരുന്നപോലെ ആലിന്‍ ശിഖരങ്ങള്‍.. ഒരു കൂറ്റന്‍ ആലിനു കീഴെ ചുവന്ന നിറത്തില്‍ ഏതോ ആരാധനയുടെ ബാക്കിപത്രങ്ങള്‍. തമിഴ് നാട്ടില്‍ നിന്ന് ആളുകള്‍ വന്നു അവിടെയിരുന്നു മാംസാഹാരം പാകം ചെയ്തു പൂജിച്ചു, കഴിച്ചിട്ടു പോകുമത്രേ. വല്ലാതെ വിജനം. അന്തരീക്ഷത്തിനാകെ ഒരു രാക്ഷസഭാവം. താമസ മൂര്‍ത്തികളുടെ ഇരിപ്പിടമായത് കൊണ്ടാവാം. ആര്‍ക്കും ആ അന്തരീക്ഷം ഇഷ്ടമായില്ല. അത് കൊണ്ട് ഉടനെതന്നെ ഞങ്ങള്‍ തിരിച്ചു പോന്നു.

  തിരിച്ചു വരുന്ന വഴി അനുജന്‍ തോട്ടങ്ങള്‍ കാണിച്ചു തരാമെന്നു പറഞ്ഞു കുറച്ചു ഉള്ളിലെ സ്ഥലത്തേക്ക് പോയി. വളരെ അകലെയകലെയായി ചെറിയ കുടിലുകള്‍ കാണാമെന്നല്ലാതെ മനുഷ്യരാരുമില്ല. ഉച്ച തിരിഞ്ഞ സമയം ആയതുകൊണ്ടാവാം.ഒരിടത്ത് മുരിങ്ങയും പേരയും ഒക്കെ നിറയെ കായ്ച്ചു കിടക്കുന്ന തോട്ടം. അവയൊക്കെ കണ്ടു തിരിച്ചു പോരും വഴി ഒരു മാവിന്‍ തോട്ടം. ഒരു സൈഡില്‍ വിജനമായ പുരയിടം ഇല്ലിമുള്‍ വേലിക്കകത്ത് നിലം മൂടി പടര്‍ന്നു പന്തലിച്ച മാവുകള്‍ നോക്കെത്താത്തിടത്തോളം.  മാങ്ങ. താഴെ പഴുത്തു പൊഴിഞ്ഞവ ആരും പെറുക്കിയെടുത്തിട്ടില്ല. . അനുജന്‍ പറഞ്ഞു,ഒരു വിളവെടുപ്പ് കഴിഞ്ഞു പിന്നെ കുറെ ദിവസത്തിനു ശേഷമേ അവര്‍ വരികയുള്ളു,എന്ന്.

 വെറുതെ തോന്നിയ ഒരു കൌതുകത്തിനു ഞാന്‍ മുള്‍വേലി കടന്നു മാവിന്‍ തോപ്പിലേക്ക് കയറി. പന്തലിച്ചു പടര്‍ന്ന ഒരു മാവിന്റെ കീഴിലേക്ക് നൂണു കയറി. ഇലമൂടിയ ഇരുട്ടും തണുപ്പും.


പിന്നീട്  സംഭവിച്ചത്,ഇപ്പോഴും ഒരു കിടിലത്തോടെയെ ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ. എന്റെ തല കറങ്ങുന്നപോലെ. ശ്വാസം കിട്ടാതെ വെള്ളത്തിലേക്ക് ആഴ്ന്നു പോകും പോലെ. ആരോ ശക്തമായ ഒരു ചുഴിയിലേക്ക് വലിച്ചു താഴ്ത്തുന്നപോലെ. ആദ്യം തോന്നിയത്, മാവിന്‍ ചുവട്ടില്‍ വായു ഇല്ലാത്തത് കൊണ്ടാണെന്നാണ്. പക്ഷെ,ഇലചാര്‍ത്തിലൂടെ വായു കടന്നു വരുന്നുണ്ട്. പിന്നെ അല്പം കഴിഞ്ഞപ്പോള്‍ പുറം ലോകവുമായി ബന്ധമില്ലാത്ത പോലൊരു തോന്നല്‍. തല ചുറ്റുന്നു. ആരോ കഴുത്തില്‍ മുറുക്കിപ്പിടിച്ചാലെന്ന പോലെ ശ്വാസം മുട്ടുന്നു.

        മകള്‍ പുറത്തു വന്നു നിന്നു വിളിക്കുന്നതെനിക്ക് കേള്‍ക്കാം. മറുപടി പറയാന്‍ പറ്റുന്നില്ല. എന്റെയുള്ളില്‍ ശക്തമായ ഒരു ചിന്തമാത്രം. അല്പം അകലെ കാണുന്ന വിജനമായ വീട്ടിലേക്കു പോകണം. ആരോ എന്നെ നിര്‍ബന്ധിച്ച് ആ വീട്ടിലേക്കു പറഞ്ഞയക്കും പോലെ. പോകാന്‍ പക്ഷെ കാലുകള്‍ അനങ്ങുന്നില്ല താനും.

        മോള്‍ ഓടിപ്പോയി അച്ഛനെ വിളിച്ചു കൊണ്ടുവന്നു. ഞാന്‍ മാങ്ങ പറിക്കാനായി  താമസിക്കുന്നതാണെന്നു വിചാരിച്ചു ശബ്ദമുയര്‍ത്തി,'സേതു.. ഇങ്ങോട്ടിറങ്ങി വരാനല്ലേ പറഞ്ഞത്..'എന്ന് ശകാരിച്ചു.

         പെട്ടെന്ന് എനിക്ക് ബോധം തിരിച്ചു കിട്ടി. ഞാന്‍ മാവിന്റെ കീഴില്‍ നിന്ന് പുറത്തേക്കിറങ്ങി. എന്റെ മുഖഭാവം കണ്ട് എല്ലാവരും എന്താ എന്താ എന്ന് ചോദിച്ചു കൊണ്ടിരുന്നു.എനിക്ക് ശരിക്ക് ശ്വാസമെടുക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല.
കാറില്‍ വച്ച് മകള്‍ എന്നോട് പറഞ്ഞു.
' അമ്മയ്ക്ക് എന്തോ കുഴപ്പം പറ്റുന്നു എന്ന് എനിക്ക് തോന്നി. അതാണ് ഞാന്‍ ഓടി വന്നത്. പക്ഷെ, എന്ത് കൊണ്ടോ എനിക്ക് മാവിന്ചുവട്ടിലേക്ക്  കയറാന്‍ കഴിഞ്ഞില്ല. വല്ലാത്തൊരു ഭയം പോലെ...."

33 comments:

  1. ഇതു വായിക്കുമ്പോള്‍ത്തന്നെ ഒരു ഭയം വലയം ചെയ്യുന്നു,അവതരണത്തിന്റെ മികവ്.
    ഒരു സംശയം ബാക്കി വരുന്നു, ആ സന്ദര്‍ഭത്തില്‍ ഈശ്വരനാമം ഉരുവിടാത്തതെന്ത്?

    ReplyDelete
    Replies
    1. സത്യമായും ആ സമയത്ത് എനിക്ക് മരങ്ങള്‍ക്കിടയില്‍ കാണുന്ന ആ വീട്ടിലേക്കു പോകാനുള്ള നിയന്ത്രിക്കാനാവാത്ത ഒരു പ്രേരണ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

      Delete
  2. ഈ കഴുത്തില്‍ ആരോ പിടിച്ചു ഞെക്കുന്ന പോലെയൊക്കെ ഉറക്കത്തിലും തോന്നാറുണ്ട്.
    ഏതായാലും അനുഭവം നന്നായി പറഞ്ഞു.

    ReplyDelete
  3. ഹോ!
    ശരിക്കും!?
    ഇനി ആ വഴി പോകുമ്പോൾ എന്നെയും വിളിക്കണേ.
    നമുക്ക് മൂന്നാലാൾ കൂടി ഒരുമിച്ചു പോകാം.
    അപ്പോ പേടിതോന്നുന്നവർക്ക് എന്റെ ചുറ്റും നിൽക്കാലോ!

    ReplyDelete
    Replies
    1. ജയേട്ടാ ഒപ്പം ഞാനും, ഞങ്ങൾ രണ്ട് പേരുടേയും ചുറ്റിനും പേടിയുള്ളവർ നിരന്നാട്ടേ.. ങാ വേഗം..

      Delete
  4. കൊള്ളാം മാങ്ങ പറിക്കാന്‍ പോയ ആളെ മാവ് പിടിച്ചു...മാങ്ങ കിട്ടാതെ മരിച്ച ഏതോ പ്രേതം ആയിരിക്കും

    ReplyDelete
  5. പതിനൊന്ന് മണിയാവുന്നു, പേടിപ്പിച്ചല്ലോ ടീച്ചറേ.. :( ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്....

    ReplyDelete
  6. വിവരണം വായിച്ചപ്പോള്‍ തോന്നിയ ഒരു വിശദീകരണം പറഞ്ഞോട്ടെ.പലപ്പോഴും ഇലകളാല്‍ മൂടി കിടക്കുന്ന സ്ഥലത്തിനുള്ളില്‍ ശരിയായ വായുസഞ്ചാരം ഉണ്ടായിരിക്കുകയില്ല.ഇലകള്‍ രാത്രികാലങ്ങളില്‍ പുറത്തേക്ക് വിടുന്ന കാര്‍ബണ്‍ ഡൈഓക്സൈഡ് വാതകം ഉള്ളില്‍ കെട്ടിക്കിടന്നു അകത്തേക്ക് പ്രവേശിക്കുന്നവര്‍ക്ക് ശ്വാസതടസ്സവും ബോധക്ഷയവും വരെ ഉണ്ടാക്കാം.

    അങ്ങനെ വല്ലതും ആയിരിക്കും സംഭവിച്ചത് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം!!ഇവിടെ പറയുന്ന വിഭ്രാന്തി ഉളവാക്കാന്‍ മുകളില്‍ പറഞ്ഞതരം വാതകത്തിന് സാധിക്കും എന്ന് മറ്റുള്ളവരുടെ അനുഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്!!!

    മുകളില്‍ പറഞ്ഞത് എന്റെ മാത്രം അഭിപ്രായമാണേ.
    തെറ്റിദ്ധരിക്കരുതേ....

    ReplyDelete
  7. വായിച്ചു.എന്തുപറയാന്‍. ജീവിതമുണ്ടാക്കുന്ന ഓരോ സമസ്യകളെന്നല്ലാതെ....

    ReplyDelete
  8. മോഹന്‍ കരയത്ത് പറഞ്ഞതായിരിക്കും ശരിയെന്നു തോന്നുന്നു. പിന്നെല്ലാം നമ്മുടെ മാനസികവ്യാപാരങ്ങള്‍ . എന്തായാലും തന്റെ അനുഭവങ്ങള്‍ സത്യസന്ധമായി അനുവാചകര്‍ക്ക് പകര്‍ന്നുതരുന്നതിന് ടീച്ചര്‍ക്ക്‌ നന്ദി.

    ReplyDelete
  9. ഇതിനെക്കുറിച്ച്‌ ഒരു പഠനം നടത്തണമല്ലോ ടിച്ചരെ ........പാലക്കട്ടെയ്ക്കുള്ള വണ്ടി എപ്പോഴാ .....

    ReplyDelete
  10. പേടിപ്പിച്ചു പേടിപ്പിച്ച് സ്വയം പേടിച്ചൂലോ ടീച്ചറെ!
    ആശംസകള്‍

    ReplyDelete
  11. അതെ... ഇത് കാര്‍ബണ്‍ഡൈഓക്സൈഡ് പ്രേതം തന്നെയെന്നു തോന്നണു. പിന്നെ ഉള്ളില്‍ പതിഞ്ഞു കിടന്ന ചില വിഭ്രാന്തികളും.... രസകര്മായ്‌ സേതു...

    ReplyDelete
  12. വെറുതെ പേടിപ്പിക്കുകയാണ് അല്ലെ/

    ReplyDelete
    Replies
    1. ഹ ഹ ഹ ഹ അതെ അതെ .... സ്നേഹാശംസകള്‍ @ PUNYAVAALAN

      Delete
  13. അപ്പോ സേതു ആദ്യം പേടിപ്പിക്കും പിന്നെ സ്വയം പേടിക്കും....
    എഴുത്ത് വളരെ നന്നായി. അതിനു അഭിനന്ദനങ്ങള്‍. ഇപ്പോ രാവിലെ ആയതുകൊണ്ട് എനിക്ക് നല്ല ധൈര്യമാണു, ഞാന്‍ പേടിക്കില്ല.

    ReplyDelete
  14. ഒരു പ്രേതാനുഭവം എത്രയോ കാലമായി എന്‍റെ സ്വപനമാണ്.
    പതിര നടപ്പാതകള്‍,
    സെമിത്തേരികള്‍,
    തൂങ്ങിച്ചത്ത വീടുകള്‍.........
    എവിടെയെല്ലാം പോയിനോക്കി.
    ഒരു രക്ഷയുമില്ല.
    നശിച്ച യുക്തിബോധം പ്രേതത്തെ കൊന്നു കൊലവിളിക്കും.
    ഇനി ചങ്ങംചിറയിലും കൂടി നോക്കാം എന്നുകരുതി സന്തോഷിച്ചതാണ്.
    അപ്പോഴാണ് മോഹന്‍ കരയത്ത് ഒന്നാംതരം പ്രേതത്തെ വെറും കാര്‍ബണ്‍ ഡയോക്സൈഡ് ആക്കി മാറ്റി എല്ലാം നശിപ്പിച്ചത്.
    ഇതൊന്നും ദൈവം ക്ഷമിച്ചാലും പ്രേതം പൊറുക്കില്ല!
    നോക്കിക്കോ..

    ReplyDelete
  15. എവിടെ നിന്നാ കുറച്ചു ധൈര്യം കിട്ടുക.
    കുറിപ്പ് നന്നായി.




    ReplyDelete
  16. പേടിയൊക്കെയുണ്ട്..എന്നാലും അനുഭവമുണ്ടായിട്ടില്ല..
    മോഹൻ കരയത്തിനു നന്ദി..അല്ലെങ്കിൽ ഉള്ളിലെ യുക്തിവാദി കണ്ണുതുറിച്ച് കിടന്നേനെ..

    ReplyDelete
  17. എത്രയൊക്കെ ഇല്ലെന്നു ഭാവിച്ചാലും ചില സന്ദര്‍ഭങ്ങളില്‍ വല്ലാതെ പേടി തോന്നിയിട്ടുണ്ട്‌ .കുഞ്ഞിനാള്‍ മുതല്‍ എന്റെ വീടിനടുത്തുള്ള മനപ്പറമ്പ് വല്ലാത്ത പേടിയാണ് എനിക്ക് .അവിടെയെത്തുമ്പോള്‍ എങ്ങിനെയെങ്കിലും ഓടി രക്ഷപ്പെട്ടാല്‍ മതി എന്ന തോന്നല്‍ വരും.ഒരിക്കല്‍ അവിടെ വെച്ച് കൈകാലുകള്‍ തളര്‍ന്നു ശ്വാസഗതി വര്‍ദ്ധിച്ചു വല്ലാത്തൊരു അവസ്ഥയില്‍ അനങ്ങാന്‍ കഴിയാതെ നില്കേണ്ടി വന്നിടുണ്ട് .ആ ഉള്‍ഭയം ഉള്ളതിനാല്‍ ആ വീടിനെക്കുറിച്ച് ഓര്‍ത്താല്‍ പോലും ഒരു വിറയല്‍ ആണ്.

    ReplyDelete
  18. ബൂലോകത്തെ ചിലര്‍ക്കെങ്കിലും അറിയാവുന്ന ചില പ്രേതാനുഭവങ്ങള്‍ സൗദി അറേബ്യയിലെ ഖബര്‍ സ്ഥാന് സമീപമുള്ള ഒരു വലിയ വീട്ടില്‍ ഒന്നരവര്‍ഷമായി ഒറ്റയ്ക്ക് താമസിക്കുന്ന എനിക്കുമുണ്ട് ...:))
    പക്ഷെ ആ പ്രേതങ്ങള്‍ ഇപ്പോള്‍ എന്റെ ഉറ്റ ചങ്ങാതിമാരാണ് :)അജ്ഞാത ശബ്ദങ്ങളും നിഴലുകലുമൊക്കെ കാട്ടി അവര്‍ അവരുടെ പണി നോക്കുന്നു ..ഞാന്‍ എന്റെയും ...അത്രതന്നെ .

    ReplyDelete
  19. ചുമ്മാ ആളെ പേടിപ്പിക്കാതെ .ഒരു തല കറക്കം വന്നതായിരിക്കും. വിജനതയോടു ഒരു ഭയം തോന്നിയപ്പോള്‍ മറ്റു ചേരുവകള്‍ സംഭവിക്കുന്നതായി തോന്നി.അത്ര തന്നെ.ഇനീം പേടി മാറിയില്ലെങ്കില്‍ സി.ബി.ഐ.സേതു രാമയ്യരോടു ചോദിക്ക്.പുള്ളിയുടെ നമ്പര്‍ വേണോ...?

    ReplyDelete
  20. ഞങ്ങളുടെ വീടിനടുത്തുള്ള സെമിത്തേരിയിലെ മാർബിളിട്ട കല്ലറകളായിരുന്നു ഞങ്ങളുടെ രാത്രികാല സംവാദങ്ങളുടെ അരങ്ങ്, അവിടെ കിടന്ന് ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി കിടന്ന് ബീഡിവലിയുടെ ബാലപഠങ്ങൾ പഠിച്ചത് ഇന്നും ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്നു.. ഒരു രാത്രിയിൽ നാടകത്തിന്റെ റിഹേസൽ കഴിഞ്ഞ് തണുത്ത മാർബിൽ കല്ലറയുടെ മുകളിൾ കിടന്ന ഞാൻ ഒന്ന് മയങ്ങിയതു, ഉത്തമരായ കൂട്ടുകാർ എന്നെ വിളിക്കാതെ പോയതും, ഇടക്ക് ഉറക്കം ഉണർന്ന ഞാൻ എല്ലാവരും പോയോ എന്ന് സ്വയം ചോദിക്കുകയും ആരും ഉത്തരം തരാത്തത് കൊണ്ട് അവിടെ തന്നെ കിടന്നുറങ്ങിയതും ഒരു കാ‍ലം.... പക്ഷെ ഇന്ന് ഞാൻ ഒരു ഹൊറർ സിനിമ കണ്ടാ‍ൽ പോലും പേടിക്കുന്നു എന്നതും ഇന്നും മനസിലാകാത്ത വിചിത്രമായ സത്യം.

    ReplyDelete
  21. മനുഷ്യമനസ്സിന്റെ ഓരോ വിഭ്രാന്തികൾ.....
    മണിച്ചിത്രത്താഴ് എന്ന സിനിമ കണ്ടിട്ടില്ലെ.....

    മോഹൻ കരയത്തിന്റെ വിശദീകരണം ശ്രദ്ധിച്ചല്ലോ....

    ReplyDelete
  22. പുറത്ത് പറഞ്ഞാല്‍ എല്ലാരും കളിയാക്കും എന്ന് പേടിച്ചു പറയാതിരുന്ന ഒരു സംഭവം എനിക്കും ഉണ്ടായിട്ടുണ്ട് ..വര്‍ഷങ്ങള്‍ക്കു മുന്പ് കല്യാണത്തിനു ഡ്രസ്സ്‌ എടുക്കാന്‍ തമിഴ്നാട്ടില്‍ പോത്തിസില്‍ പോയി മടങ്ങി വരുന്ന വഴി ... ഞങ്ങള്‍ രണ്ടു വണ്ടിയിലായി പോയതാണ്, പര്‍ച്ചേസ്‌ കഴിഞ്ഞു വളരെ താമസിച്ചു ...ക്ഷീണം മാറാന്‍ എല്ലാരും കുറ്റാലം ഇറങ്ങി കുളിച്ചു എല്ലാം കഴിഞ്ഞു അവിടുന്ന് തിരിച്ചപ്പോള്‍ രാത്രി രണ്ടു മണി ...മുന്നിലും പുറകിലുമായി വരുന്ന വണ്ടി മുന്നില്‍ ഞങ്ങള്‍ അമ്മാവന്റെ കൂടെ അപ്പയും അമ്മയും ഒക്കെ മറ്റേ വണ്ടിയില്‍ ... കേരളത്തില്‍ കയറുന്നതിനു മുന്നേ ഒരു പെട്രോള്‍ പമ്പില്‍ പുറകില്‍ വന്ന വണ്ടി കയറി ,അവര് നില്‍ക്കാന്‍ ലൈറ്റ് ഇട്ടു കാണിച്ചിട്ടാണ് കയറിയത് ...പക്ഷെ വണ്ടിയില്‍ ബഹളം വച്ചു വരുന്ന ഞങ്ങള്‍ അത് കണ്ടില്ലാ വിട്ടു വന്നു ...കുറെ ദൂരം വന്നു കഴിഞ്ഞു നോക്കിയപ്പോള്‍ അവരെ കാണുന്നില്ല ..പെട്ടെന്ന് വണ്ടി നിര്‍ത്തി കൂരിരുട്ടു ഒന്നും കാണുന്നില്ല ..വണ്ടിയുടെ ലൈറ്റിന്‍റെ വെട്ടം പെട്ടെന്ന് പോയി ..ഭയം ഞങ്ങളെ ഓരോരുത്തരെയായി വേട്ടയാടി ...പരസ്പരം പുറത്ത് കാണിക്കാതെ അങ്കിള്‍ വണ്ടി തിരിക്കാന്‍ നോക്കി ...വണ്ടി അനങ്ങുന്നില്ല , എന്തൊക്കെ ചെയ്തിട്ടും വണ്ടി ചലിക്കുന്നില്ല ...ഒരു കുഴപ്പവും പറ്റാത്ത വണ്ടിക്കു ഇതെന്തു സംഭവിച്ചു ആകെ പേടിച്ചു വിറച്ചു ആര്‍ക്കും ഒന്നും പറയാന്‍ വയ്യാത്ത അവസ്ഥ ..അപ്പോള്‍ ഡിക്കിയില്‍ ഒരു പെണ്ണിന്റെ കരച്ചില്‍ പോലെ തോന്നി എനിക്ക് ..ഞാന്‍ വല്ലാതെ ഭയപ്പെട്ടുപോയി ഉടന്‍ കൂടെ ഉണ്ടായിരുന്ന ആന്റി എന്നോട് ചോദിച്ചു ആരാ കരഞ്ഞതെന്നു ..ഇതെഴുതുമ്പോള്‍ തന്നെ ആ രംഗം ന്‍റെ മുന്നില്‍ തെളിയുന്നു ...എന്ത് ചെയ്യണം എന്നറിയാതെ ആകെ സങ്കടപ്പെട്ട് അവരെ വിളിക്കാന്‍ നോക്കുന്നു റേഞ്ച് ഇല്ല ...അടുത്തൊന്നും ഒരു മനുഷ്യനും ഇല്ല ...കുറെ കഴിഞ്ഞു മറ്റേ വണ്ടി വന്നു അവരെ കണ്ടു ഞങ്ങള്‍ കരഞ്ഞു പോയി ...പെട്ടെന്ന് കരയുന്ന എന്നെ കണ്ടപ്പോള്‍ അപ്പ പേടിച്ചുപോയി ...എന്ത് പറ്റി നിങ്ങള്‍ എന്തിനു ഇവിടെ വണ്ടി നിര്‍ത്തി എന്ന് നോക്കിയപ്പോള്‍ ഒരു കാവ് ...അതിന്റെ മുന്നിലാണ് വണ്ടി കിടക്കുന്നത് ...പിന്നെ അപ്പ വന്നു വണ്ടി എടുത്തപ്പോള്‍ വണ്ടിക്കു ഒരു കുഴപ്പവും ഇല്ല കൊട്ടാരക്കര എത്തിയിട്ടാണ് എല്ലാര്‍ക്കും സമാധാനം ആയത് ...

    ReplyDelete
  23. എല്ലാ പ്രേതങ്ങളും ഇവിടുണ്ടല്ലോ... ഹാവൂ ഇനി പേടിക്കേണ്ടാ... :)

    ReplyDelete
  24. ചേച്ചി പറഞ്ഞതില്‍ സത്യമില്ലാതില്ല. (വിശ്വാസം അവിടെ നില്‍ക്കട്ടെ) വിജനമായ സ്ഥലങ്ങളും മറ്റും മനസില്‍ എന്തെന്നില്ലാത്ത ഒരു ഭയം വിതക്കും. മന്‍സൂറ്‍ പറഞ്ഞ പോലെ ഉറക്കത്തില്‍ ആരോ വന്ന് ഡിസ്റ്റര്‍ബ്‌ ചെയ്യുന്നത്‌ പലരും അനുഭവിച്ചിട്ടുണ്‌ടാവും. ആള്‍ താമസമില്ലാത്ത വീടിനരികിലേക്ക്‌ പോകുമ്പോഴും ഇത്തരം ഭയാശങ്കകള്‍ നമ്മെ പിടികൂടും...

    ReplyDelete
  25. കരിയിലകള്‍ മൂടിക്കിടക്കുന്ന ഇടങ്ങളില്‍ സ്വാഭാവികമായും നൈട്രജന്റെ അളവ് വര്‍ദ്ധിക്കും. ചില പൂവ്വുകള്‍ പോലും നൈട്രജന്‍ കൂടുതലായി പുറത്തുവിടും.
    മരിച്ചു പോയവരല്ല ചേച്ചി പ്രേതങ്ങള്‍. ജീവിച്ചു ഇരിക്കുന്നവരാണ്.

    ReplyDelete
  26. എനിക്കിതിലൊന്നും വിശ്വാസമില്ല എന്നോ ഉണ്ട് എന്നോ പറയാനാവുന്നില്ല. പക്ഷെ, എനിക്ക് വളരെ താല്പര്യമുള്ള വിഷയമാണിത്. ഇതേക്കുറിച്ച് വളരെ താല്പര്യത്തോടെ വായിക്കുകയും കഥകള്‍ കുറച്ചു മസാലയൊക്കെ ചേര്‍ത്തു കുട്ടികളെ(മുതിര്‍ന്നവരെയും ) പറഞ്ഞു പേടിപ്പിക്കാറുമുണ്ട്.

    ഇത്തരം വിഷയങ്ങളിൽ നമ്മുടെ അവസ്ഥയെ മോശമാക്കുന്ന ഒരേയൊരു ഘടകമാണ് ഇത്. ഈ രണ്ട് തോണിയിലും കാലിട്ടുകൊണ്ടുള്ള ഈ മനോഭാവം.
    ഒന്നുകിൽ ഇല്ല,അല്ലെങ്ക്ല് ഉണ്ട്. രണ്ടിലൊന്നേ പാടൂ,ശാശ്വതമാവൂ.

    ശ്രീ. V.R. കൃഷ്ണയ്യരും അന്തരിച്ച ഫോറെന്‍സിക് വിദഗ്ധന്‍ ശ്രീ ബാലമുരളീകൃഷ്ണയും ഒക്കെ ഈ വിഷയത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. നമ്മുടെ മോഹന്‍ ലാല്‍ ,അദ്ദേഹത്തിനു പ്രേതാനുഭവം പലതവണ സംഭവിച്ചിട്ടുണ്ടെന്ന് എഴുതിയത് ഓര്‍ത്തുപോകുന്നു. ലാല്‍ പറയുന്നത്, അന്തരീക്ഷത്തില്‍ പലതരം ഫ്റീ ക്വെന്‍സികള്‍ ഉള്ളതില്‍ ചിലരുടെ ശരീരത്തിന്റെ ഫ്രീക്വെന്‍സി ആത്മാവുകളുടെതുമായി ഒത്തു പോകുമ്പോളാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നതെന്നാണ്.

    ഹാ ഹാ ഹാ എന്റെ ഫ്രീക്ക്വെൻസി ഈ മാതിരി ഒരാത്മാവിന്റീം ഫ്രീക്ക്വെൻസിയുമായി ഇതുവരെ ഒത്തിട്ടില്ല,ഭാഗ്യം.! ഇല്ലേൽ എങ്ങനെ ഒക്കാനാ ? അല്ലേ ?


    പിന്നീട് സംഭവിച്ചത്,ഇപ്പോഴും ഒരു കിടിലത്തോടെയെ ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ. എന്റെ തല കറങ്ങുന്നപോലെ. ശ്വാസം കിട്ടാതെ വെള്ളത്തിലേക്ക് ആഴ്ന്നു പോകും പോലെ. ആരോ ശക്തമായ ഒരു ചുഴിയിലേക്ക് വലിച്ചു താഴ്ത്തുന്നപോലെ. ആദ്യം തോന്നിയത്, മാവിന്‍ ചുവട്ടില്‍ വായു ഇല്ലാത്തത് കൊണ്ടാണെന്നാണ്. പക്ഷെ,ഇലചാര്‍ത്തിലൂടെ വായു കടന്നു വരുന്നുണ്ട്. പിന്നെ അല്പം കഴിഞ്ഞപ്പോള്‍ പുറം ലോകവുമായി ബന്ധമില്ലാത്ത പോലൊരു തോന്നല്‍. തല ചുറ്റുന്നു. ആരോ കഴുത്തില്‍ മുറുക്കിപ്പിടിച്ചാലെന്ന പോലെ ശ്വാസം മുട്ടുന്നു.

    അയ്യോ പേടിയാവുന്നു. മനസ്സിനൊരിരമ്പൽ,തൊണ്ട വരളുന്നു,കാലുകൾ വലിയുന്നു, കൈകൾ മുറുകുന്നു, അയ്യോ ഒന്നലറിക്കരയണമെന്ന് തോന്നുന്ന്വോ ചേച്ചീ ?
    ചേച്ചി ഒന്നുറക്കെ ഒച്ചവച്ചിരുന്നെങ്കിൽ അച്ഛൻ വന്ന് വിളിച്ചേനെ.
    നന്നായെഴുതീ ട്ടോ,ആശംസകൾ.

    ReplyDelete
  27. പലപ്പോഴും തോന്നിയിട്ടുണ്ട്, ഞാന്‍ അല്ലാതെ വേറെ ആരോ ഞാന്‍ ഇരിക്കുന്ന മുറിയില്‍ ഉണ്ട് എന്ന്!

    എനിക്കുണ്ടായ ഒരു അനുഭവം ഡ്രാഫ്റ്റില്‍ ഇപ്പോഴും വിശ്രമിക്കുന്നു !

    ഏതായാലും, വായിക്കാന്‍ നല്ല രസം ഉണ്ടായിരുന്നു..

    വീണ്ടും വരാം

    ReplyDelete
  28. എത്ര അതിശാസ്ത്രീയത കലർത്തി ചിന്തിച്ചാലും ,വിജനമായ ചേച്ചി പോയതു പോലുള്ള ഒരു സ്ഥലത്തു പോയാൽ ഇങ്ങനെ തന്നെ ഒരു അനുഭവം ഉണ്ടാകാം.ക

    ReplyDelete