നിങ്ങളുടെ സ്വന്തം രാജ്യത്ത് അങ്ങോട്ടുമിങ്ങോട്ടും പോയും വന്നുമിരിക്കുമ്പോൾ ആ ജനാലകളും,ആ വാതിലുകളും ആ മേൽപ്പുരകളും നിങ്ങൾക്കു സംബന്ധപ്പെട്ടവയല്ലെന്ന്,ആ ചുമരുകൾ നിങ്ങൾ പരിചയപ്പെട്ടവയല്ലെന്ന്, ആ മരങ്ങൾ നിങ്ങൾ യാദൃഛികമായികണ്ടുമുട്ടിയ ചിലതു മാത്രമാണെന്ന്,നിങ്ങൾ കടന്നു ചെല്ലാത്ത വീടുകൾ നിങ്ങൾക്കാവശ്യമുള്ളവയല്ലെന്ന് ,നിങ്ങൾ ചവിട്ടിപ്പോന്ന കൽ വിരികൾ വെറും കല്ലു മാത്രമാണെന്നു നിങ്ങൾ വിചാരിക്കുന്നു.
പിന്നീട് നിങ്ങൾ അവിടെനിന്നും വിട്ടു പോന്നതിനു ശേഷംആ തെരുവുകൾ നിങ്ങൾക്കു പ്രിയപ്പെട്ടവയാണെന്നും,ആ മേൽപ്പുരകളും വാതിലുകളും കാണാത്തതു കൊണ്ടു നിങ്ങൾക്കു അസുഖമുണ്ടെന്നും,ആ മരങ്ങൾ നിങ്ങൾക്കു വളരെ ഇഷ്ടമുള്ളവയാണെന്നും,നിങ്ങൾ കടന്നു ചെന്നിട്ടില്ലാത്ത വീട്ടിൽ നിങ്ങൾ ദിവസം പ്രതി ചെന്നു പോരുന്നുണ്ടെന്നും,നിങ്ങളുടെ ഹൃദയത്തിന്റെ, രക്തത്തിന്റെ,നിങ്ങളുടെ ആത്മാവിന്റെ തന്നെ ഒരംശം ആ കൽ വിരികളിൽ ഇട്ടു പോന്നിരിക്കുന്നതായുംനിങ്ങൾ അറിയുന്നു.
ഒരു പക്ഷെ,നിങ്ങൾ ഇനി ഒരിക്കലും അതേപോലെ കാണാനിടയില്ലാത്ത ആ സ്ഥലമെല്ലാം ദുഃഖമയമായ ഒരു വശീകരണ ശക്തിയെ കൈക്കൊള്ളുകയും,ഒരു പ്രേതക്കാഴ്ച്ചയുടെ ദുഃഖാത്മകത്വത്തോടു കൂടി അവയെ മനോരാജ്യത്തിലേക്കുകൊണ്ടു വരുകയും അവയ്ക്കു മാറ്റം വന്നിട്ടില്ല എന്നു ശാഠ്യം പിടിക്കുകയും ചെയ്യുന്നു.....
വിക്തർ യൂഗൊ( നാലാപ്പാടൻ വിവർത്തനം ചെയ്ത 'പാവങ്ങ'ളിൽ നിന്ന്..)

Wednesday, 15 August 2012

അത് ദൈവത്തിന്റെ വിരലുകളായിരുന്നു...    ദൈവം ഉണ്ട് എന്ന് അഗര്‍ബത്തി കമ്പനിക്കാരെപ്പോലെ പറയാന്‍ എനിക്കാവില്ല എങ്കിലും ദൈവം അല്ലെങ്കില്‍ പ്രകൃതി,അല്ലെങ്കില്‍ കാവല്‍ മാലാഖ തുടങ്ങിയ ഏതോ ഒരു ശക്തി. ശിക്ഷകനും രക്ഷകനുമായി പലതവണ നമുക്ക് ജീവിതത്തില്‍ അനുഭവപ്പെടുന്ന നിമിഷങ്ങള്‍ ഉണ്ടാവാറില്ലേ..? അത്തരമൊരു നിമിഷത്തെപ്പറ്റിയാണ് എനിക്ക് പറയാനുള്ളത്.

       രണ്ടായിരത്തിന്റെ ആദ്യ പകുതിയില്‍, എന്റെ അമ്മ അല്ഷിമേഷ് സ്  ബാധിതയായിരുന്ന സമയം. മക്കളൊക്കെ അവരവരുടെ കുടുംബമായി , അച്ഛനമ്മമാരെ തനിച്ചാക്കി പോയ ഒരു സാധാരണ മലയാളി കുടുംബമായിരുന്നു ഞങ്ങളുടേതും. എന്തും സ്വന്തം നെഞ്ചിലേറ്റി നിശബ്ദനായി സഹിച്ചിരുന്നു അച്ഛന്‍. ഇടയ്ക്ക് സമയം ഉണ്ടാക്കി ഒത്തിരി അകലെ നിന്നും വീട്ടില്‍ വന്നു കുറച്ചു ദിവസം നിന്നിട്ട് പോകാനേ ഞങ്ങള്‍ പെണ്മക്കള്‍ക്കു സാധിക്കുമായിരുന്നുള്ളൂ.അങ്ങിനെ ഒരു ഇടവമാസ ദിവസം രണ്ടുമൂന്നു ദിവസത്തെ താമസത്തിന് ശേഷം ഞാന്‍ വീട്ടിലേക്കു തിരിച്ചു പോകുന്നു. രാവിലെ അഞ്ചു മണി കഴിഞ്ഞതെയുള്ളൂ. അഞ്ചു മുപ്പതിനുള്ള ഒരു  KSRTC പിടിച്ചാല്‍ കുട്ടികള്‍ സ്കൂളില്‍ പോകും മുന്‍പ് വീട്ടിലെത്താം എന്ന കണക്കു കൂട്ടലില്‍ വീട്ടില്‍ നിന്നും ഇറങ്ങി.അമ്മയെ വിട്ടു വരാനുള്ള അച്ഛന്റെ ബുദ്ധിമുട്ട് കാരണം ഏറെ നിര്‍ബന്ധിച്ചെങ്കിലും തനിയെ പോയ്ക്കൊള്ളാം എന്ന് പറഞ്ഞു ഞാന്‍ നടന്നു. വര്‍ഷങ്ങളുടെ പ്രവാസമായി എങ്കിലും എന്റെ നാടല്ലെ,എന്ത് പേടിക്കാന്‍. എന്ന ചിന്തയോടെ.. ചന്നംപിന്നം പെയ്യുന്ന ഇടവപ്പാതി ,പ്രഭാതത്തിലെ ആദ്യ കിരണങ്ങളെ മൂടിക്കളഞ്ഞിരുന്നതിനാല്‍ ആളെ തിരിച്ചറിയാം,പക്ഷെ ആരാണെന്നറിയില്ല എന്ന അവസ്ഥ. വീട്ടില്‍ നിന്നും ഒരു ചെറിയ റോഡിലൂടെ പത്തു  മിനിട്ട് നടന്നാലേ ബസ്‌ വരുന്ന റോഡിലെത്തുകയുള്ളു. കയ്യില്‍ അല്പം കനമുള്ള ബാഗും ഉണ്ട്. അതിനിടെ കുട നിവര്‍ത്തിപ്പിടിക്കാനുള്ള ബുദ്ധിമുട്ട് കാരണം ചെറു മഴ നനഞ്ഞു ഞാന്‍ നില്‍ക്കുകയാണ്‌. ബസ് വരാന്‍ അഞ്ചു പത്തു മിനിട്ട് ഇനിയുമുണ്ട്. റോഡരികിലെ വീടുകളിലെല്ലാം ആളുകള്‍ സുഖ സുഷുപ്തിയില്‍. പൊതുവേ ഞങ്ങളുടെ നാട്ടിന്‍പു റത്ത് റോഡില്‍ നിന്നും ഉള്ളിലാണ് വീടുകളും.
  പെട്ടെന്ന് രണ്ടുപേര്‍, ഷര്‍ട്ടിടാതെ ലുങ്കിയുടുത്ത്, മഴ നനയാതിരിക്കാന്‍ നീണ്ട പ്ലാസ്റ്റിക്‌ കവര്‍ തലയിലൂടെ ഇട്ടു സൈക്കിളില്‍ റോഡിലൂടെ വന്നു. എന്നെ അലസമായി നോക്കി മുന്നോട്ടു നീങ്ങി. ഞാനവരെയും അതേപോലെ നോക്കി. എന്റെ ബസ് സ്റ്റോപ്പിനുമുന്നില്‍ (സ്റ്റോപ്പ്‌ എന്ന് പറയാന്‍ പടര്‍ന്നു പന്തലിച്ച മാവ് മാത്രമേയുള്ളൂ, 'T'  ആകൃതിയിലുള്ള റോഡിനരികില്‍..) അല്പം ഉള്ളിലായി ഒരു ശാസ്താ ക്ഷേത്രവും.

       മുന്നോട്ടു പോയവര്‍ മൂന്നാല് മീറ്റര്‍ പോയിട്ട്  സ്റ്റോപ്പ്‌ ചെയ്തു. ഇടയ്ക്കെന്നെ നോക്കി പരസ്പരം എന്തോ സംസാരിച്ചു. പിന്നീട് അതിലൊരാള്‍ സൈക്കിള്‍ തിരിച്ച് എന്റെ നേരെ വന്നു..

 എന്ത് ചെയ്യണമെന്നു എനിക്കറിയില്ലായിരുന്നു. കയ്യിലെ ഭാരവുമായി ഓടാന്‍ നിവര്‍ത്തിയില്ല മൂന്നു വശത്തെയും റോഡ്‌ വിജനമാണുതാനും.. അടുത്ത് ഓടിക്കയറാന്‍ വീടുകളുമില്ല. മഴയിലും ഇരുട്ടിലും ആരും ശബ്ദം കേള്‍ക്കുകയുമില്ല. ഒരു നിമിഷത്തിനുള്ളില്‍ അയാള്‍ അടുത്തെത്തിയേക്കും.

     കുഞ്ഞുനാളില്‍ മുതല്‍ പ്രാര്‍ത്ഥിക്കുന്ന അമ്പലം. എല്ലാവരും വിശ്വസിക്കുന്ന നാടിന്റെ കുലദൈവം.

 'എന്റെ ധര്‍മ്മ ശാസ്താവേ,രക്ഷിക്കണേ.." എന്ന് മനസുരുകി പ്രാര്‍ഥിച്ചു ഭയന്ന് വിറച്ചു ഞാന്‍ നിന്നു.

      അയാള്‍ എന്റെ തൊട്ടടുത്തെത്തി,പ്ലാസ്റ്റിക്‌ മുഖത്തേക്ക് വലിച്ചിട്ടു സൈക്കിളില്‍ നിന്നിറങ്ങാന്‍ ഭാവിച്ചതും ,തൊട്ടടുത്ത വീട്ടിന്റെ ഗേറ്റ് ടക്...എന്ന് കുറ്റിയെടുത്തതും ഒറ്റ നിമിഷത്തില്‍.

   അമ്പരന്ന അയാള്‍സൈക്കിളില്‍ ചാടിക്കയറി,കൂട്ടുകാര്‍ രണ്ടുപേരും സ്പീഡില്‍ ഓടിച്ചു കടന്നു.

    ഗേറ്റ് തുറന്നു ഒരാള്‍ പുറത്തേക്കു വന്നു. കൂടെ ഭാര്യയും. ആപെണ്‍കുട്ടിയ്ക്ക് എന്നെ അറിയാമായിരുന്നു.

'ചേട്ടനുഅത്യാവശ്യമായി  തിരുവനന്തപുരത്തു പോണം. അഞ്ചരയുടെ ബസ്സില് പോകാനാ,
.
ഞാനവരോടു കാര്യം പറഞ്ഞു.ആ നിമിഷത്തില്‍ തന്നെ അവര്‍ വന്നതിനു നന്ദിയും.ഇവിടെ കള്ളന്മാരുടെ ശല്യം ഒരുപാടുണ്ട് എന്നവര്‍ മറുപടിയും പറഞ്ഞു.

    എങ്ങിനെയാണ്‌ ആ നിമിഷത്തില്‍ കുറ്റിയുടെ ശബ്ദം കേട്ടതും ഞാന്‍ രക്ഷപെട്ടതും...എനിക്ക് ഇന്നും അവിശ്വസനീയം.അതുകൊണ്ട്തന്നെ അത് ദൈവത്തിന്റെ വിരലുകളായിരുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
    

30 comments:

 1. ദൈവാനുഗ്രഹമെന്നേ പറയാനാവൂ...

  ReplyDelete
 2. എഴുത്തിന്റെ രീതി സംഭവം അനുഭവഭേദ്യമാക്കി.ആശസകള്‍ ..
  -ഇപ്പോള്‍ ,ദൈവം ഉണ്ട് എന്ന് അഗര്‍ബത്തി കമ്പനിക്കാരെപ്പോലെ പറയാന്‍ എനിക്കാവണം...

  ReplyDelete
 3. സന്മനസ്സുള്ളവരുടെ സഹായത്തിനായി ദൈവകാരുണ്യം ഉണ്ടാകും!
  ആശംസകള്‍

  ReplyDelete
 4. ദൈവത്തിനു ഇങ്ങനെയും ഒരു രൂപം
  ആശംസകള്‍

  ReplyDelete
 5. തീർച്ചയായും അതു ദൈവത്തിന്റെ കരങ്ങൾ തന്നെയായിരുന്നു! നല്ല എഴുത്തു,ആശംസകൾ!

  ReplyDelete
 6. aആരുടെ വിരലുകള്‍ ആയാലും യാതൊരു കുഴപ്പവും സംഭാവിചില്ലലോ .നല്ല കാര്യം

  ReplyDelete
 7. സേതു ചേച്ചി വിളിച്ച ശാസ്താവ് തന്നെ രക്ഷയ്ക്കെത്തിയത്...
  സ്വന്തം നാട്ടിലും ഏറെ പേടിക്കാനിരിക്കുന്നു, അല്ലെ ചേച്ചീ...
  നമ്മെ രക്ഷിക്കേണ്ടത് നമ്മുടെ തന്നെ ഉത്തരവാദിത്തം..
  തീര്‍ച്ചയായും മുന്‍കരുതലുകള്‍ വേണമെന്ന് തന്നെ...

  ReplyDelete
 8. പിശാചിന്റെ കൈകളും ദൈവത്തിന്റെ വിരലുകളും..

  ReplyDelete
 9. ദൈവം തുണച്ചു ചേച്ചി...

  ReplyDelete
 10. ദൈവാനുഗ്രഹം.... അല്ലെ ചേച്ചീ...

  ReplyDelete
 11. അതെ...അത് ദൈവത്തിന്റെ വിരലുകള്‍ തന്നെ..

  ReplyDelete
 12. അതെ പുള്ളിക്കാരന്‍ ചിലപ്പോ അങ്ങനെ ഓക്കേ ആണ് ടീച്ചര്‍ സന്തോഷം

  ReplyDelete
 13. ശാസ്താവിന്റെ കരങ്ങൾ എപ്പോഴും ഉണ്ടാകട്ടെ കൂടെ.

  ReplyDelete
 14. തീര്‍ച്ചയായും അത് ദൈവത്തിന്റെ വിരലുകള്‍ തന്നെ..

  ReplyDelete
 15. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗു തുടങ്ങി.കഥപ്പച്ച...കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌.അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

  ReplyDelete

 16. ഇതുപോലെ വിശദീകരിക്കാനാവാത്ത സന്ദര്‍ഭങ്ങളിലാണ് നമ്മള്‍ പലപ്പോഴും ആ അദൃശ്യ സാന്നിധ്യം തിരിച്ചറിയുന്നത്. കമന്റ് എഴുതിയ എന്റെ എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും ഹൃദയംഗമമായ നന്ദി..

  ReplyDelete
 17. ദൈവത്തിനു നന്ദി. ഞാനും ചിലതൊക്കെ എഴുതുന്നുണ്ട് - http://gireeshks.blogspot.in/
  തെറ്റുകുറ്റങ്ങള്‍ ചുണ്ടികാണിച്ചു തരുമോ?

  ReplyDelete
 18. ആയിരിക്കും അല്ലേ?

  നന്നായി എഴുതി, കേട്ടോ. വരാന്‍ വൈകിയതില്‍ ക്ഷമിക്കുമല്ലോ.

  ReplyDelete
 19. ഇങ്ങനെയൊക്കെയാണ്‌ നമ്മള്‍, മനുഷ്യര്‍ ദൈവത്തെ സൃഷ്‌ടിച്ചത്‌...

  ReplyDelete
 20. ഒന്നും സംഭാവിച്ചില്ലാല്ലോ സേതുവേച്ചീ അതന്നെ ഭാഗ്യം ...ദൈവാനുഗ്രഹം

  ReplyDelete
 21. ദൈവത്തിന്‍റെ നേരിട്ടുള്ള ഇടപെടല്‍ തന്നെയാണത് എന്ന കാര്യത്തില്‍ സംശയമില്ല. എല്ലാവരുടെയും ജീവിതത്തില്‍ ഇങ്ങനെയൊക്കെ സംഭവിക്കും പക്ഷെ ആരും നന്ദി പൂര്‍വം ഇങ്ങനെ ഒരു കുരിപ്പെഴുതാറില്ല എന്ന് മാത്രം. നന്നായി എഴുതി ചേച്ചീ.

  ReplyDelete
 22. നേരത്തേ വായിച്ചിരുന്നു, ഒരു ഉള്‍കിടിലത്തോടെ.. തിരക്കുകള്‍ക്കിടയില്‍ കമന്‍റിടാന്‍ മറന്നു പോയതായിരുന്നു. ദൈവത്തിനുമിഷ്ടപ്പെടുന്നൊരു മനസ്സുള്ള ചേച്ചിയെ ആ ശക്തി സംരക്ഷിക്കാതിരിക്കില്ലല്ലോ എന്നാണ് വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത്.

  ReplyDelete
 23. ആ അദൃശ്യ സാന്നിധ്യം ദൈവമല്ലാതെ ആരാകാന്‍? ആശംസകള്‍

  ReplyDelete
 24. നല്ല എഴുത്തിന്റെ സേതുലക്ഷ്മി. ആശംസകള്‍

  ReplyDelete

 25. ദൈവം പല വേഷങ്ങളിലും നമ്മുടെ മുൻപിൽ പ്രത്യക്ഷപ്പെടും. അതുപോലെ ചെകുത്താന്മാരും. രണ്ടിനെയും നാം തിരിച്ചറിയണമെന്നു മാത്രം. എല്ലാ ഭാവുകങ്ങളും.

  ReplyDelete
 26. എഴുത്ത് അസ്സലായി.ആശംസകള്‍..

  ReplyDelete
 27. വായിച്ചു ആ രംഗം മനസിൽ കണ്ടു പേടിച്ചു പോയി.

  ReplyDelete