നിങ്ങളുടെ സ്വന്തം രാജ്യത്ത് അങ്ങോട്ടുമിങ്ങോട്ടും പോയും വന്നുമിരിക്കുമ്പോൾ ആ ജനാലകളും,ആ വാതിലുകളും ആ മേൽപ്പുരകളും നിങ്ങൾക്കു സംബന്ധപ്പെട്ടവയല്ലെന്ന്,ആ ചുമരുകൾ നിങ്ങൾ പരിചയപ്പെട്ടവയല്ലെന്ന്, ആ മരങ്ങൾ നിങ്ങൾ യാദൃഛികമായികണ്ടുമുട്ടിയ ചിലതു മാത്രമാണെന്ന്,നിങ്ങൾ കടന്നു ചെല്ലാത്ത വീടുകൾ നിങ്ങൾക്കാവശ്യമുള്ളവയല്ലെന്ന് ,നിങ്ങൾ ചവിട്ടിപ്പോന്ന കൽ വിരികൾ വെറും കല്ലു മാത്രമാണെന്നു നിങ്ങൾ വിചാരിക്കുന്നു.
പിന്നീട് നിങ്ങൾ അവിടെനിന്നും വിട്ടു പോന്നതിനു ശേഷംആ തെരുവുകൾ നിങ്ങൾക്കു പ്രിയപ്പെട്ടവയാണെന്നും,ആ മേൽപ്പുരകളും വാതിലുകളും കാണാത്തതു കൊണ്ടു നിങ്ങൾക്കു അസുഖമുണ്ടെന്നും,ആ മരങ്ങൾ നിങ്ങൾക്കു വളരെ ഇഷ്ടമുള്ളവയാണെന്നും,നിങ്ങൾ കടന്നു ചെന്നിട്ടില്ലാത്ത വീട്ടിൽ നിങ്ങൾ ദിവസം പ്രതി ചെന്നു പോരുന്നുണ്ടെന്നും,നിങ്ങളുടെ ഹൃദയത്തിന്റെ, രക്തത്തിന്റെ,നിങ്ങളുടെ ആത്മാവിന്റെ തന്നെ ഒരംശം ആ കൽ വിരികളിൽ ഇട്ടു പോന്നിരിക്കുന്നതായുംനിങ്ങൾ അറിയുന്നു.
ഒരു പക്ഷെ,നിങ്ങൾ ഇനി ഒരിക്കലും അതേപോലെ കാണാനിടയില്ലാത്ത ആ സ്ഥലമെല്ലാം ദുഃഖമയമായ ഒരു വശീകരണ ശക്തിയെ കൈക്കൊള്ളുകയും,ഒരു പ്രേതക്കാഴ്ച്ചയുടെ ദുഃഖാത്മകത്വത്തോടു കൂടി അവയെ മനോരാജ്യത്തിലേക്കുകൊണ്ടു വരുകയും അവയ്ക്കു മാറ്റം വന്നിട്ടില്ല എന്നു ശാഠ്യം പിടിക്കുകയും ചെയ്യുന്നു.....
വിക്തർ യൂഗൊ( നാലാപ്പാടൻ വിവർത്തനം ചെയ്ത 'പാവങ്ങ'ളിൽ നിന്ന്..)

Sunday, 14 October 2012

പാട്ടു നിര്‍ത്തുന്നു...

ഇനി ഞാനാരെപ്പറ്റി പാടുവാന്‍,കിനാച്ചില്ല
കരിഞ്ഞൂ,ഒടുവിലെ കിളിയും കൂടും വിട്ടു പറന്നൂ,
നിദാഘനമിരുളാകവേ മൂടിപ്പരന്നൂ,
മുറിവേറ്റ കരളിന്‍ കവാടങ്ങളടഞ്ഞൂ...

               ഇനി ഞാനാരെപ്പറ്റി പാടുവാന്‍..

ഇനിയെന്തിനെപ്പറ്റി പാടുവാന്‍, വര്‍ണോത്സവം
 കഴിഞ്ഞൂ,അരങ്ങിലെ ദീപനാളങ്ങള്‍,സ്വപ്ന-
 മണ്‍ചെരാതുകള്‍ക്കുള്ളിലൊളിക്കും സ്മരണ തന്‍
 കുഞ്ഞു വെട്ടങ്ങള്‍,മിഴിയടച്ചൂ,തിരശ്ശീല-
യൂര്‍ന്നു വീഴുവാന്‍ വെമ്പിയുലഞ്ഞൂ...

                  ഇനിയെന്തിനെപ്പറ്റിപ്പാടുവാന്‍....!!

 മനസ്സില്‍ മറന്നിട്ട വരികള്‍, എന്നോ കഴിഞ്ഞ=
 കൌമാരത്തിന്‍കളിമ്പങ്ങള്‍, അന്നത്തെ ചിരികള്‍,
എങ്ങോ പൂത്തുകൊഴിഞ്ഞ പ്രേമത്തിന്റെ പൊന്‍ കുറിഞ്ഞികള്‍,
ഉള്ളിലുറയും മാത്രുത്വത്തിന്‍ കുറുകും മാടപ്രാക്കള്‍..

ഇവയെക്കുറിച്ചിനിയെന്തു  പാടുവാന്‍, എന്റെ-
 ഒഴിഞ്ഞ ഭണ്ഡാരത്തിന്‍ വളപ്പൊട്ടുകള്‍,
നിറമിളകികോലംകെട്ട മുത്തുകള്‍,പാടിപ്പാടി-
പ്പഴകിപ്പിഞ്ഞിപ്പോയ വാക്കുകള്‍..

                   ഇവയെക്കുറിച്ചിനിയെന്തു പാടുവാന്‍...

സമയ തീരങ്ങള്‍ക്കുമപ്പുറത്തെങ്ങോ നിന്നുമൊരു പിന്‍വിളി,
ദിക്കാലാതിവര്‍ത്തിയായ്,വിരാട് രൂപമായ്‌-
പ്രപഞ്ചത്തിന്നണുവിന്നണുവിലും നിറയും
കാല പുരുഷ സ്വനം,...മതി,നിര്‍ത്തുക നീ നിന്‍ ഗാനം..

   '   വരിക,സമയമായ്...'

          വരിക,സമയമായ്..അതു കേള്‍ക്കട്ടെ,
എന്റെ പഴകി ചിലമ്പിച്ച പാട്ടു നിര്‍ത്തിടട്ടെ,ഞാന്‍...

31 comments:

 1. ദൂരെ നിന്നും സുഗന്ധത്തിന്റെ കാറ്റുവീശി ...
  കാറ്റ് പറയുന്നു ..
  വൈകി ,വളരെ വൈകി ഇപ്പോഴറിയുന്നു...
  എല്ലാം വെറുതെയായിരുന്നെന്ന്...
  കാത്തിരിക്കാനുള്ളത് അവനു വേണ്ടിമാത്രമെന്നു
  ബാക്കിയെല്ലാം മിഥ്യയെന്ന്...

  ReplyDelete
 2. വരുന്നതു വരട്ടെ.
  പാട്ട് തുടര്‍ന്നുകൊണ്ടേയിരിക്കുക.

  ReplyDelete
 3. തുടരുക പാട്ടുവീണ്ടും താളംപിടിച്ചു തിമര്‍ക്കുന്ന മഴയിനിയും തോര്‍ന്നതില്ല.


  നല്ല വരികള്‍
  ആശംസകള്‍

  ReplyDelete
 4. നല്ല വരികൾ. ആശംസകൾ..

  ReplyDelete
 5. ഇനിയുമെത്രയേറെയുണ്ട് പാടുവാന്‍....,............
  നന്നായിരിക്കുന്നു.
  ആശംസകള്‍

  ReplyDelete
 6. പാടുവാന്‍ ഒന്നുമില്ലെന്ന് തോന്നുമ്പോഴും ഒരുപാട് ബാക്കിയാണ്.

  ReplyDelete
 7. നന്നായിട്ടുണ്ട്...

  പാട്ട് നിര്‍ത്തുവാന്‍ ആയിട്ടില്ലാട്ടോ ചേച്ചി

  ReplyDelete
 8. പാടാം നമുക്ക് പാടാം............
  പാടിക്കോള് ചേച്ചി......

  എനിക്കുമുണ്ടൊരു ബ്ലോഗ്‌... വന്നു കണ്ടു അഭിപ്രായം പറയണം... ചങ്ങാതി ആകാനും ശ്രമിക്കുക...
  www.vinerahman.blogspot.com

  ReplyDelete
 9. പ്രിയപ്പെട്ട ചേച്ചി,
  കവിത വളരെ മനോഹരമായി ചേച്ചി.
  മനസ്സില്‍ എന്തോ നൊമ്പരപെടുത്തുന്ന പോലെ തോന്നി.
  ചേച്ചി അക്ഷരങ്ങളാല്‍ ഒഴുകുന്ന ഒരു നദിയാണ്
  ഞങ്ങളോ അക്ഷരദാഹികളായ പേടമാനുകളും
  ഇനിയും ഇനിയും ഒഴുകട്ടെ അനര്‍ഗളമായി ഗാനമായി
  മനസ്സില്‍ സന്തോഷം നിറയാന്‍ പ്രാര്‍ഥിക്കുന്നു.

  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
 10. അക്ഷരം എന്നാല്‍ ക്ഷരമില്ലാത്തത്എന്നല്ലേ ?അപ്പോള്‍ പിന്നെ എങ്ങനെ പാട്ട് നിര്‍ത്താനാകും ?പാടേണ്ടത് താങ്കളുടെ ദൌത്യം ,കേള്‍ക്കുന്നവര്‍ കേള്‍ക്കട്ടെ

  ReplyDelete
 11. ഒരു പാട്ടിലൂടെ വീണ്ടും പുനര്‍ജനിക്കൂ .....

  നന്നായിരിക്കുന്നു.

  ReplyDelete
 12. ആത്മാവില്‍ കനലുണ്ടെങ്കില്‍ അത് ജ്വലിക്കുക തന്നെ ചെയ്യും.

  ReplyDelete
 13. അക്ഷരങ്ങളകതാരില്‍ ഈണം ചമയ്ക്കുമ്പോള്‍ പാടാതിരിക്കാനാവില്ല ചേച്ചീ.. കേള്‍ക്കുവാന്‍ ഒരുപാട് കാതുകള്‍ കാത്തിരിക്കുന്നത് മറക്കാനുമാവില്ലല്ലോ...

  ReplyDelete
 14. ലളിതവും മനോഹരവുമായ വരികൾ

  ആശംസകൾ

  ReplyDelete
 15. അങ്ങനെ പാട്ട നിര്‍ത്തുവാന്‍ ആകുമോ ?
  പാട്ട് നില്‍ക്കില്ല .. ഒരുപക്ഷെ ഈണം മാറും. വരികള്‍ മുറുകും. അത്രമാത്രം.
  നല്ല കവിത. ആശംസകള്‍

  ReplyDelete
 16. Thudarchakalkku Munpu...!

  Manoharam, Ashamsakal...!!!

  ReplyDelete
 17. വിഷമിക്കേണ്ട ചേച്ചീ. ഇനി ഈ പട്ടിണി ബ്ലോഗറെ കുറിച്ച് പാടിക്കോളൂ..


  (മോശായില്ലെന്ന് അറിയിക്കട്ടെ. ആശംസകള്‍ )

  ReplyDelete
 18. ' വരിക,സമയമായ്...'

  വരിക,സമയമായ്..അതു കേള്‍ക്കട്ടെ,
  എന്റെ പഴകി ചിലമ്പിച്ച പാട്ടു നിര്‍ത്തിടട്ടെ,ഞാന്‍...

  അതുവരെ എന്തിനിനി പാറ്റണം, ആരെക്കുറിച്ച് പാടണം എന്നൊക്കെ ചോദിച്ച് അങ്ങ് നിർത്തിക്കളയ്വാണോ പാട്ട് ? കേൾക്കാനെപ്പോഴും അതിനോടിഷ്ടമുള്ളവർ കാണും. ചേച്ചിയെന്തിനാണത് നോക്കുന്നത് ? ഒരുമാതിരി മണ്ടൂസനെ പോലെ.
  ചേച്ചി പാടൂ ന്നേ. ആശംസകൾ.

  ReplyDelete
 19. പറയാന്‍ എന്തെന്ഗിലും ഉണ്ടാകുമ്പോള്‍ പറയുകതന്നെവേണം .പാടാന്‍ തോന്നുമ്പോള്‍ പാടിയാല്‍ മതി .
  നല്ലകവിത എന്ന് പറയാന്‍ തോന്നുന്നില്ല .

  ReplyDelete
 20. ഒരു ഗസല്‍ പോലെ ഈണത്തില്‍ പാടവുന്നത്
  ഈ ഈണം മായാതെ നില്‍ക്കട്ടെ..... ആശംസകള്‍...

  ReplyDelete
 21. അപ്പോഴുമെങ്ങോ ഒരു കിളി കൂടു തേടി പരക്കുന്നുണ്ട്.!
  കവേ, നീ അവര്‍ക്കായ് പാടുക.!!!

  ReplyDelete
 22. നിറുത്താന്‍ കഴിയില്ല..... കാരണം ആരെങ്കിലുമൊക്കെ കേള്‍ക്കാനുണ്ടാവും.

  സേതുവിന് ഇനിയും ഈ വരികള്‍ ഭംഗിയാക്കാനാവും എന്ന ഒരു അറിയിപ്പോടെ പുതിയ പാട്ടിനു കാതോര്‍ക്കുന്നു.

  ReplyDelete
 23. സമയ തീരങ്ങള്‍ക്കുമപ്പുറത്തെങ്ങോ നിന്നുമൊരു പിന്‍വിളി,
  ദിക്കാലാതിവര്‍ത്തിയായ്,വിരാട് രൂപമായ്‌-
  പ്രപഞ്ചത്തിന്നണുവിന്നണുവിലും നിറയും
  കാല പുരുഷ സ്വനം,...മതി,നിര്‍ത്തുക നീ നിന്‍ ഗാനം..

  വരികളും, അവയുടെ ഭാവഗരിമയും ഇഷ്ടമായി. കവിതയുടെ സാങ്കേതികവശങ്ങളെക്കുറിച്ച് കൂടുതൽ പറയാൻ അറിയില്ല.... ആധുനിക കവിതകളുടെ ഭാഷയുടേയും,താളത്തിന്റെയും പതിവുകളിൽനിന്ന് വേറിട്ടു നിൽക്കുന്നു ഈ വരികൾ.....

  ReplyDelete
 24. അനര്ഗ്ഗള നിര്ഗ്ഗളമായി ഒഴുകുന്ന വരികള്......ആശംസകള്

  ReplyDelete
 25. വായിക്കാന്‍ എന്ത് രസം...

  ReplyDelete
 26. ഇനിയെന്തിനെപ്പറ്റിപ്പാടുവാന്‍....!!.....
  ......
  മികച്ച രചനാശൈലി. വീണ്ടും വായിച്ചു.
  http://drpmalankot0.blogspot.com
  http://drpmalankot2000.blogspot.com

  ReplyDelete
 27. ഇവയെക്കുറിച്ചിനിയെന്തു പാടുവാന്‍, എന്റെ-
  ഒഴിഞ്ഞ ഭണ്ഡാരത്തിന്‍ വളപ്പൊട്ടുകള്‍,
  നിറമിളകികോലംകെട്ട മുത്തുകള്‍,പാടിപ്പാടി-
  പ്പഴകിപ്പിഞ്ഞിപ്പോയ വാക്കുകള്‍..

  ReplyDelete