നിങ്ങളുടെ സ്വന്തം രാജ്യത്ത് അങ്ങോട്ടുമിങ്ങോട്ടും പോയും വന്നുമിരിക്കുമ്പോൾ ആ ജനാലകളും,ആ വാതിലുകളും ആ മേൽപ്പുരകളും നിങ്ങൾക്കു സംബന്ധപ്പെട്ടവയല്ലെന്ന്,ആ ചുമരുകൾ നിങ്ങൾ പരിചയപ്പെട്ടവയല്ലെന്ന്, ആ മരങ്ങൾ നിങ്ങൾ യാദൃഛികമായികണ്ടുമുട്ടിയ ചിലതു മാത്രമാണെന്ന്,നിങ്ങൾ കടന്നു ചെല്ലാത്ത വീടുകൾ നിങ്ങൾക്കാവശ്യമുള്ളവയല്ലെന്ന് ,നിങ്ങൾ ചവിട്ടിപ്പോന്ന കൽ വിരികൾ വെറും കല്ലു മാത്രമാണെന്നു നിങ്ങൾ വിചാരിക്കുന്നു.
പിന്നീട് നിങ്ങൾ അവിടെനിന്നും വിട്ടു പോന്നതിനു ശേഷംആ തെരുവുകൾ നിങ്ങൾക്കു പ്രിയപ്പെട്ടവയാണെന്നും,ആ മേൽപ്പുരകളും വാതിലുകളും കാണാത്തതു കൊണ്ടു നിങ്ങൾക്കു അസുഖമുണ്ടെന്നും,ആ മരങ്ങൾ നിങ്ങൾക്കു വളരെ ഇഷ്ടമുള്ളവയാണെന്നും,നിങ്ങൾ കടന്നു ചെന്നിട്ടില്ലാത്ത വീട്ടിൽ നിങ്ങൾ ദിവസം പ്രതി ചെന്നു പോരുന്നുണ്ടെന്നും,നിങ്ങളുടെ ഹൃദയത്തിന്റെ, രക്തത്തിന്റെ,നിങ്ങളുടെ ആത്മാവിന്റെ തന്നെ ഒരംശം ആ കൽ വിരികളിൽ ഇട്ടു പോന്നിരിക്കുന്നതായുംനിങ്ങൾ അറിയുന്നു.
ഒരു പക്ഷെ,നിങ്ങൾ ഇനി ഒരിക്കലും അതേപോലെ കാണാനിടയില്ലാത്ത ആ സ്ഥലമെല്ലാം ദുഃഖമയമായ ഒരു വശീകരണ ശക്തിയെ കൈക്കൊള്ളുകയും,ഒരു പ്രേതക്കാഴ്ച്ചയുടെ ദുഃഖാത്മകത്വത്തോടു കൂടി അവയെ മനോരാജ്യത്തിലേക്കുകൊണ്ടു വരുകയും അവയ്ക്കു മാറ്റം വന്നിട്ടില്ല എന്നു ശാഠ്യം പിടിക്കുകയും ചെയ്യുന്നു.....
വിക്തർ യൂഗൊ( നാലാപ്പാടൻ വിവർത്തനം ചെയ്ത 'പാവങ്ങ'ളിൽ നിന്ന്..)

Tuesday, 20 September 2011

ഒരു പുഷ്പം മാത്രം ...


  ഒരു പുഷ്പമെന്നും നീ കാത്തു വയ്ക്കും ,എന്റെ മുടിയില്‍ തിരുകുവാന്‍ മാത്രമാ,യെ-
ന്നൊരു നാളിലന്നു നീ ചൊല്ലിയപ്പോള്‍ ഞാനന്നൊരു മാത്ര കോരിത്തരിച്ചുപോയി.
അണയുവാനായില്ല നിന്നരികി,ലിന്നുമാ മലരെനിക്കായ് കാത്തിരിക്കയാവാം
(വെറുമൊരു വ്യാമോഹ, മെന്കിലുമങ്ങിനെ കരുതുവാനാനെനിക്കിന്നുമിഷ്ടം
  വ്യഥിത മിപ്പോഴുമെന്‍ മാനസം,അന്നത്തെ സ്മരണകള്‍ ക്കാര്ദ്ര സുഗന്ധമിന്നും ....)
  
       ഒരു വന്‍ പ്രവാഹമായ് കാലം നമുക്കിടയിലലറിപ്പ തഞ്ഞു കടന്നുപോയി..
       പടവുകള്‍ നാമെത്ര താണ്ടി,എന്‍ കവിളിലെ പനിനീര്‍ മലരിതള്‍ മാഞ്ഞുപോയി..
       അണിയാതെ പോയൊരാ പൂവുപോല്‍ നാം കണ്ട മധുര സ്വപ്‌നങ്ങള്‍ മറഞ്ഞുപോയി..

 ഒടുവിലീ യാത്രതന്നോടുവിലെന്‍ ജന്മം പോല്‍ ഇരുള്‍ വീണ വിജനമാം നാലുകെട്ടില്‍..
 ഒരുപാട് ദൂരം നടന്നു തളര്ന്നഞ്ഞാ നോര് മാത്ര വിശ്രാന്തി പൂണ്ടിരിക്കെ..
 ധനുമാസ രാവിന്റെ കുളിരില്‍,നിലാവിനെ പുണരുന്ന കാറ്റിന്റെ ചിറകിലേറി..
അകലെയെങ്ങോ നിന്നോരത്ജ്ഞാത കാമുകന്‍ പ്രണയിനിക്കായ് പാടുമീണമായി..
ഒഴുകിയെതുന്നോരാ പഴയ ഗാനം വീണ്ടും...
......ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍..
                   ഒടുവില്‍ നീ എത്തുമ്പോള്‍ ചൂടിക്കുവാന്‍..

             ഒരു രാക്കിളിപാട്ടി നോപ്പമാ ഗാനമെന്‍ കിളിവാതിലില്‍ വന്നു തിരയടിക്കെ..
              അറിയുന്നു ഞാന്‍, ഭൂവില്‍ പ്രണയികള്‍ വാഴ്വോളം നിലനില്‍ക്കുമെന്നുമീ പ്രേമഗാനം..
              ഇനിയും മരിക്കാതെ നമ്മളില്‍  നിറയുമാ പ്രഥമാനു രാഗത്തിന്‍ ബാക്കിപത്രം...   3 comments:

 1. "മലര്‍മണം മാഞ്ഞല്ലൊ മറ്റുള്ളോര്‍പോയല്ലോ,
  മമസഖീ, നീയെന്നു വന്നു ചേരും?
  മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ,
  മമസഖീ, നീയെന്നു വന്നുചേരും?
  (ഒരു പുഷ്പം മാത്രമെന്‍...)"

  ReplyDelete
 2. സ്നേഹിയ്ക്കുന്നുവെന്നും സ്വപ്നം കാണുന്നുവെന്നും പഠിത്തം കഴിയാൻ കാത്തിരിയ്ക്കുന്നുവെന്നും പറഞ്ഞ നീല ഡയലുള്ള വാച്ച് ലോറിയുടെ ചക്രത്തിനടിയിൽ പെട്ടു തകർന്നു പോയി.....

  ReplyDelete
 3. എച്മു..

  ഈ മൂന്നു വരികളില്‍ ഒരു ജന്മ ദുഃഖം
  മുഴുവനും വായിക്കാന്‍ കഴിയുന്നു.

  ReplyDelete