നിങ്ങളുടെ സ്വന്തം രാജ്യത്ത് അങ്ങോട്ടുമിങ്ങോട്ടും പോയും വന്നുമിരിക്കുമ്പോൾ ആ ജനാലകളും,ആ വാതിലുകളും ആ മേൽപ്പുരകളും നിങ്ങൾക്കു സംബന്ധപ്പെട്ടവയല്ലെന്ന്,ആ ചുമരുകൾ നിങ്ങൾ പരിചയപ്പെട്ടവയല്ലെന്ന്, ആ മരങ്ങൾ നിങ്ങൾ യാദൃഛികമായികണ്ടുമുട്ടിയ ചിലതു മാത്രമാണെന്ന്,നിങ്ങൾ കടന്നു ചെല്ലാത്ത വീടുകൾ നിങ്ങൾക്കാവശ്യമുള്ളവയല്ലെന്ന് ,നിങ്ങൾ ചവിട്ടിപ്പോന്ന കൽ വിരികൾ വെറും കല്ലു മാത്രമാണെന്നു നിങ്ങൾ വിചാരിക്കുന്നു.
പിന്നീട് നിങ്ങൾ അവിടെനിന്നും വിട്ടു പോന്നതിനു ശേഷംആ തെരുവുകൾ നിങ്ങൾക്കു പ്രിയപ്പെട്ടവയാണെന്നും,ആ മേൽപ്പുരകളും വാതിലുകളും കാണാത്തതു കൊണ്ടു നിങ്ങൾക്കു അസുഖമുണ്ടെന്നും,ആ മരങ്ങൾ നിങ്ങൾക്കു വളരെ ഇഷ്ടമുള്ളവയാണെന്നും,നിങ്ങൾ കടന്നു ചെന്നിട്ടില്ലാത്ത വീട്ടിൽ നിങ്ങൾ ദിവസം പ്രതി ചെന്നു പോരുന്നുണ്ടെന്നും,നിങ്ങളുടെ ഹൃദയത്തിന്റെ, രക്തത്തിന്റെ,നിങ്ങളുടെ ആത്മാവിന്റെ തന്നെ ഒരംശം ആ കൽ വിരികളിൽ ഇട്ടു പോന്നിരിക്കുന്നതായുംനിങ്ങൾ അറിയുന്നു.
ഒരു പക്ഷെ,നിങ്ങൾ ഇനി ഒരിക്കലും അതേപോലെ കാണാനിടയില്ലാത്ത ആ സ്ഥലമെല്ലാം ദുഃഖമയമായ ഒരു വശീകരണ ശക്തിയെ കൈക്കൊള്ളുകയും,ഒരു പ്രേതക്കാഴ്ച്ചയുടെ ദുഃഖാത്മകത്വത്തോടു കൂടി അവയെ മനോരാജ്യത്തിലേക്കുകൊണ്ടു വരുകയും അവയ്ക്കു മാറ്റം വന്നിട്ടില്ല എന്നു ശാഠ്യം പിടിക്കുകയും ചെയ്യുന്നു.....
വിക്തർ യൂഗൊ( നാലാപ്പാടൻ വിവർത്തനം ചെയ്ത 'പാവങ്ങ'ളിൽ നിന്ന്..)

Thursday, 9 August 2012

ശ്രാവണം വരവായി..


ശ്രാവണം വീണ്ടും വരവായി,കുന്നലനാട്ടിന്‍
പ്രാണനില്‍ ഹര്‍ഷോല്‍സവം  പൂവിളി നിറയ്ക്കയായ്‌..
മാരിയില്‍ കുളിച്ചീറന്‍ മാറി,വെണ്‍മുകില്‍ക്കോടി-
പ്പാവു മുണ്ടുടുത്തംബരാംഗനയെഴുന്നെള്ളി..

     ആടിമാസത്തിന്‍ കറുപ്പകറ്റീ,കാറുംകോളു-
     മാകവേ നീക്കി പുതു ചാരുത നിറയ്ക്കുവാ-
    നാവണിപ്പുലരി വന്നെത്തി,യെന്‍ മലനാടി-
   നാകെയുല്‍സവമായ്‌,സമാഗതമായ്‌ പൊന്നോണം..

ഒഴുകും മന്ദാനിലന്‍ തഴുകും കാവില്‍,ലതാ-
നികുന്ജങ്ങളില്‍,ചെറുതെളിനീര്‍ തടങ്ങളില്‍
പൂക്കളാണെങ്ങും,പലനിറത്തില്‍,സുഗന്ധത്തിന്‍-
ഘോഷയാത്രയാണെങ്ങും- വന്നെത്തിയോ വസന്തര്‍ത്തു...?

   പാഴ്ച്ചെടിത്തുമ്പില്‍ പോലും സുമ മന്ദഹാസം
   നിലാരാത്രികള്‍,തണുപ്പെഴും നിഴലും വെളിച്ചവു-
   മിടചേര്‍ന്നെത്തും ചിങ്ങരാത്രികള്‍,പുണ്യം പോലെ
   പുലര്‍വേളകള്‍,പുന്നെല്ലിന്റെ
  മണവു മിളം ചൂടുംനിറയും പകലുകള്‍...

തിരയില്‍ വഞ്ചിപ്പാട്ടിന്‍ കാഹളം,നീലാചല-
ശാഖിയില്‍ മലരണിക്കാടിന്റെയൂഞാലാട്ടം,
തൊടിയില്‍ ചിങ്ങക്കാറ്റിന്‍ തിരുവാതിര,മേലേ-
മുകിലും താരങ്ങളും തുമ്പിതുള്ളലും പാട്ടും...

      എത്ര ധന്യമെന്‍ ജന്മ,മെന്‍പ്രിയ  നാടേ നിന്നില്‍
      പെറ്റുവീഴുവാനീ മണ്ണില്‍ വളരാന്‍ സാധിക്കയാല്‍..
       ജന്മമേ വേണ്ടാ മറ്റെങ്ങുമേ,മമനാടിന്‍
      മണ്ണിലല്ലാതേ മറ്റെങ്ങുപോയെന്നാല്‍ പുണ്യം..!!

30 comments:

 1. ശ്രാവണം വരവായി.... കവിത നന്നായിരിക്കുന്നു സേതു ചേച്ചീ..

  ReplyDelete
  Replies
  1. നിത്യ ഹരിതേ, ഈ ആദ്യ വരവിനു നന്ദി.

   Delete
  2. ശ്രാവണം വരട്ടെ മനോഹരിയായി പുതു സുഗന്ധം പരത്തി

   ടീച്ചറും തുടങ്ങിയോ നന്ദി പറയാന്‍ ഹ ഹ ഹ ഓര്‍മ്മയുണ്ടോ പുണ്യവാളനെ , കവിത നന്നായി എല്ലാം ശുഭകരമായി നടക്കട്ടെ സ്നേഹാശംസകള്‍

   Delete
 2. മനസ്സിനിഷ്ടപ്പെട്ട ഓണക്കാലം എങ്ങോപോയിമറഞ്ഞതുകൊണ്ട് ഇപ്പോള്‍ ഓര്‍മ്മിക്കാതിരിക്കാനാണ് ശ്രമിക്കാറുള്ളത്.ഏതായാലും ചില ഓര്‍മ്മകളെ കവിത തൊട്ടുണര്‍ത്തി.നന്നായി എഴുതി.

  ReplyDelete
  Replies
  1. ഓണം ഓര്‍മ്മകള്‍ മാത്രമായ എല്ലാ മലയാളികള്‍ക്കും വേണ്ടി,അല്ലെ..? എത്രെയെത്ര നിറമുള്ള ഓര്‍മകളാണ്..

   Delete
 3. ശ്രാവണം വരട്ടെ, സ്വാഗതം

  ReplyDelete
  Replies
  1. അജിത്‌,സന്തോഷം. എല്ലാ കവിതകളും,എല്ലാ ബ്ലോഗുകളിലും വായിച്ചു അഭിപ്രായം പറയുന്ന അജിത്തിന്റെ മനോഭാവം പ്രസംസനീയം തന്നെ.

   Delete
 4. മാരിയില്‍ കുളിച്ചീറന്‍ മാറി,വെണ്‍മുകില്‍ക്കോടി-
  പ്പാവു മുണ്ടുടുത്തംബരാംഗനയെഴുന്നെള്ളി..
  good

  ReplyDelete
 5. ഇവിടെ കവിതയും പൂക്കും അല്ലേ
  നന്നായി ട്ടോ

  ആശംസകള്‍

  ReplyDelete
  Replies
  1. മന്‍സൂര്‍, ഒരുപാട് സന്തോഷം. പുതിയ രചനയൊന്നും കാണുന്നില്ലല്ലോ.

   Delete
 6. ശ്രാവണം വീണ്ടും വരവായി

  എഴുത്ത് അസലായി

  ReplyDelete
  Replies
  1. നിധീഷ് ,നന്ദി. ഒരുപാട്.

   Delete
 7. ഓര്‍മ്മകളില്‍ മാത്രമായി അവശേഷിച്ചു കൊണ്ടിരിക്കുന്ന പോയ കാലത്തിന്റെ നിഴലുകളായി ഇപ്പോഴും വന്നെത്തുന്ന മധുരമുള്ള നാളുകള്‍ വരികളില്‍ ശോഭയോടെ....

  ReplyDelete
 8. മലയാളം പോലെ മനോഹരമായ വരികള്‍ ..വസന്തത്തിന്റെ കാഴ്ച്ചകള്‍ ..

  ReplyDelete
 9. ഓണത്തിന് മുന്‍പേ ഓണം കൂടിയ പ്രതീതി. ഇപ്പോളിങ്ങനെ താളമുള്ള കവിതകള്‍ വായിക്കാന്‍ കഴിയുന്നത് അപൂര്‍വ്വം..

  ReplyDelete
 10. എത്ര ധന്യമെന്‍ ജന്മ,മെന്‍പ്രിയ നാടേ നിന്നില്‍
  പെറ്റുവീഴുവാനീ മണ്ണില്‍ വളരാന്‍ സാധിക്കയാല്‍..
  ജന്മമേ വേണ്ടാ മറ്റെങ്ങുമേ,മമനാടിന്‍
  മണ്ണിലല്ലാതേ മറ്റെങ്ങുപോയെന്നാല്‍ പുണ്യം..!!

  വരികളേറെ ഇഷ്ടായി ചേച്ചീ..

  ReplyDelete
 11. പഴയ ഓണക്കാലം അതുപോലെ ഇന്നും അഘോഷിക്കാവുന്നതേയുള്ളു. പക്ഷേ ഇന്ന് ആഘോഷിക്കാതിരിക്കാനണ്‌ ശ്രമിക്കുന്നത്‌.
  എങ്കിലും
  നല്ലൊരോണം അതിന്റെ എല്ലാ ചാരുതയോടും മാധുര്യത്തോടെയും ആശംസിച്ചുകൊള്ളുന്നു.

  ReplyDelete
 12. ഒര്മയിലെങ്കിലും മരിക്കാതെ നില്‍ക്കും ഓണമെ
  നീ മലനാടിന്‍ സുകൃതം

  നല്ല കവിത
  ആശംസകള്‍

  ReplyDelete
 13. "എത്ര ധന്യമെന്‍ ജന്മ,മെന്‍പ്രിയ നാടേ നിന്നില്‍
  പെറ്റുവീഴുവാനീ മണ്ണില്‍ വളരാന്‍ സാധിക്കയാല്‍..
  ജന്മമേ വേണ്ടാ മറ്റെങ്ങുമേ,മമനാടിന്‍
  മണ്ണിലല്ലാതേ മറ്റെങ്ങുപോയെന്നാല്‍ പുണ്യം..!!"

  ഓര്‍മയില്‍ ഓണവും നാടും, പൂക്കളും, തുമ്പികളും.... ചേച്ചി, ഒരുപാട് ഇഷ്ടായിട്ടോ ഈ കവിത.

  ReplyDelete
 14. പഴയ, സുഖമുള്ള, ഒരു ഓണക്കാലത്തിന്റെ തുടിപ്പും സുഗന്ധവും വരികളിൽ നിന്നു പകർന്നു കിട്ടി. ഇന്ന് ഓണം ഒരു കച്ചവട മഹോത്സവം മാത്രമാണല്ലോ.

  ReplyDelete
 15. " എത്ര ധന്യമെന്‍ ജന്മ,മെന്‍പ്രിയ നാടേ നിന്നില്‍
  പെറ്റുവീഴുവാനീ മണ്ണില്‍ വളരാന്‍ സാധിക്കയാല്‍..
  ജന്മമേ വേണ്ടാ മറ്റെങ്ങുമേ,മമനാടിന്‍
  മണ്ണിലല്ലാതേ മറ്റെങ്ങുപോയെന്നാല്‍ പുണ്യം..!!"
  ഓണത്തിന്‍റെ ഓര്‍മ്മയില്‍ മനസ്സില്‍ വിരിയുന്ന ചന്തമുള്ള പൂക്കള്‍........... ....
  നന്നായിരിക്കുന്നു ടീച്ചര്‍ കവിത.
  ആശംസകള്‍

  ReplyDelete
 16. കാല്‍പ്പനികമാവാന്‍ നോക്കിയതാണല്ലേ?
  കുഴപ്പമില്ലെന്നുമാത്രമെ പറയാനാവുന്നുള്ളൂ..
  ഇതിനുമുമ്പുള്ളവര്‍ ചെയ്തുവച്ചിരിക്കുന്നതുമായിത്തട്ടിക്കാതെ തന്നെ..
  നല്ലൊരു ശ്രമത്തിന് ആശംസകള്‍..

  ReplyDelete
 17. കവിത വായിച്ച,ഇഷ്ടപ്പെട്ട,അഭിപ്രായം അറിയിച്ച സുഹൃത്തുക്ക ളോടെല്ലാം നന്ദി, സന്തോഷം.

  ReplyDelete
 18. ഈ കവിതയുടെ മനോഹാരിതപോലെ ഈ നാടും മനോഹരമായെങ്കില്‍. എനിക്കൊരു തുമ്പ പൂക്കളം ഒരുക്കാമായിരുന്നു. ഞാന്‍ എവിടെയെല്ലാം തിരഞ്ഞു. ഒരു തുമ്പ ചെടി പോലും കണ്ടില്ലല്ലോ?

  ReplyDelete
 19. അസൂയ ഉണ്ടാക്കുന്ന പദസമ്പത്താണ്. ഇനിയും കവിതകള്‍ക്ക് കാത്തിരിക്കുന്നു, ഒപ്പം കഥകള്‍ക്കും. പോസ്റ്റിടുമ്പോ ഈ പശുക്കുട്ടിക്ക് ഒരു മെയിലയച്ചൂടെ?

  ReplyDelete
 20. താങ്ങളില്‍ ഒരു നല്ല കവയിത്രിഉണ്ട് ..കവിതകള്‍ ചത്തുപോയ ഈ കെട്ട കാലത്ത് ഒരു നൈത്തിരിയായി തോന്നി സേതു ചേച്ചിയുടെ എഴുത്ത് ...ഒരു പി കുഞ്ഞിരാമന്‍ നായര്‍ ടച്ചുണ്ട്;;നന്മകള്‍ നേരുന്നു

  ReplyDelete
 21. നല്ല കവിതകള്‍

  ReplyDelete
 22. ഈ മനോഹര തീരത്തു ഇനിയുമേറെ ജ്ൻമങ്ങൾ! നേരുന്നു.. വയാലാറിന്റെ അയൽക്കാരീ!

  ReplyDelete