നിങ്ങളുടെ സ്വന്തം രാജ്യത്ത് അങ്ങോട്ടുമിങ്ങോട്ടും പോയും വന്നുമിരിക്കുമ്പോൾ ആ ജനാലകളും,ആ വാതിലുകളും ആ മേൽപ്പുരകളും നിങ്ങൾക്കു സംബന്ധപ്പെട്ടവയല്ലെന്ന്,ആ ചുമരുകൾ നിങ്ങൾ പരിചയപ്പെട്ടവയല്ലെന്ന്, ആ മരങ്ങൾ നിങ്ങൾ യാദൃഛികമായികണ്ടുമുട്ടിയ ചിലതു മാത്രമാണെന്ന്,നിങ്ങൾ കടന്നു ചെല്ലാത്ത വീടുകൾ നിങ്ങൾക്കാവശ്യമുള്ളവയല്ലെന്ന് ,നിങ്ങൾ ചവിട്ടിപ്പോന്ന കൽ വിരികൾ വെറും കല്ലു മാത്രമാണെന്നു നിങ്ങൾ വിചാരിക്കുന്നു.
പിന്നീട് നിങ്ങൾ അവിടെനിന്നും വിട്ടു പോന്നതിനു ശേഷംആ തെരുവുകൾ നിങ്ങൾക്കു പ്രിയപ്പെട്ടവയാണെന്നും,ആ മേൽപ്പുരകളും വാതിലുകളും കാണാത്തതു കൊണ്ടു നിങ്ങൾക്കു അസുഖമുണ്ടെന്നും,ആ മരങ്ങൾ നിങ്ങൾക്കു വളരെ ഇഷ്ടമുള്ളവയാണെന്നും,നിങ്ങൾ കടന്നു ചെന്നിട്ടില്ലാത്ത വീട്ടിൽ നിങ്ങൾ ദിവസം പ്രതി ചെന്നു പോരുന്നുണ്ടെന്നും,നിങ്ങളുടെ ഹൃദയത്തിന്റെ, രക്തത്തിന്റെ,നിങ്ങളുടെ ആത്മാവിന്റെ തന്നെ ഒരംശം ആ കൽ വിരികളിൽ ഇട്ടു പോന്നിരിക്കുന്നതായുംനിങ്ങൾ അറിയുന്നു.
ഒരു പക്ഷെ,നിങ്ങൾ ഇനി ഒരിക്കലും അതേപോലെ കാണാനിടയില്ലാത്ത ആ സ്ഥലമെല്ലാം ദുഃഖമയമായ ഒരു വശീകരണ ശക്തിയെ കൈക്കൊള്ളുകയും,ഒരു പ്രേതക്കാഴ്ച്ചയുടെ ദുഃഖാത്മകത്വത്തോടു കൂടി അവയെ മനോരാജ്യത്തിലേക്കുകൊണ്ടു വരുകയും അവയ്ക്കു മാറ്റം വന്നിട്ടില്ല എന്നു ശാഠ്യം പിടിക്കുകയും ചെയ്യുന്നു.....
വിക്തർ യൂഗൊ( നാലാപ്പാടൻ വിവർത്തനം ചെയ്ത 'പാവങ്ങ'ളിൽ നിന്ന്..)

Friday, 23 September 2011

വാക്ക്

ശൈശവത്തില്‍ വാക്ക്പെണ്‍കുട്ടിക്ക്
അമ്മിഞ്ഞപ്പാലായിരുന്നു.
അത് ഒരോമനത്തിങ്കള്‍ കിടാവായി അവള്‍ക്ക്
ഉറക്കു പാട്ടായി
ബാല്യത്തില്‍ വാക്ക് ഒരുപൂമ്പാറ്റയായി
അവള്‍ക്കു ചുറ്റും പൂവുകള്‍തെണ്ടി
കൌമാരത്തില്‍ വാക്ക്മയിലായി അവള്‍ക്ക്
മുന്നില്‍ പീലിവിടര്‍ത്തി ആടി..
പിന്നെ വാ ക്ക്‌ ഒരു കുഴിയാനയായി തന്റെ
ചതിക്കുഴിയിലേക്ക് അവളെ വീഴ്ത്തി.
യൌവനത്തില്‍ വാക്കവള്‍ക്കു ചാട്ടവാറായി
ഇടിയും മിന്നലും  കഴിഞ്ഞ്പേമാരിയായി
അവളുടെ കണ്‍പീലികളില്‍ രാത്രിമുഴുവനുംപെയ്തു
പിന്നെ വാക്ക്അവളോടു പിണങ്ങി അരികില്‍വരാതെയായി

      ഒടുവില്‍,വാര്‍ദ്ധക്യത്തില്‍,

ഒരു വൃദ്ധ സദനത്തിന്റെ തണുത്ത ഏകാന്തതയില്‍
അവളെ ഉപേക്ഷിച്ച്
വാക്ക്എങ്ങോ കടന്നു കളഞ്ഞു...

5 comments:

 1. ഈ സാന്നിധ്യം എനിക്കിഷ്ടമായി......എഴുതുമല്ലോ. ആ അക്ഷരങ്ങൾ പുറം ലോകം കാണട്ടെ...എല്ലാ ആശംസകളും...

  ReplyDelete
 2. "അവളെ ഉപേക്ഷിച്ച്
  വാക്ക് എങ്ങോ കടന്നു കളഞ്ഞു..."
  ഈ വാക്കിന്റെ ശക്തി കളഞ്ഞു പോവാതെ സൂക്ഷിക്കണം..
  "പിന്നെ വാ ക്ക്‌ ഒരു കുഴിയാനയായി" ഇതങ്ങു ഇശ്ശി ബോധിച്ചു.. ഒരു പുതുമയുണ്ട്.. പുതുമഴയുടെ സൗരഭ്യമുണ്ട്.. തുടരുക.. സര്‍ഗ്ഗസപര്യ..

  ReplyDelete
 3. വാക്കിന്റെ പെണ്‍ ഭാവങ്ങള്‍ .പ്രമേയം കൊള്ളാം
  കവിതയില്‍ ചെത്ത്തിമിനുക്കലുകള്‍ വേണ്ടതുണ്ട് ..
  ഒരു വൈരുദ്ധ്യം നോക്കുക
  -പിന്നെ വാക്ക്അവളോടു പിണങ്ങി അരികില്‍വരാതെയായി
  ഒടുവില്‍,വാര്‍ദ്ധക്യത്തില്‍ ,ഒരു വൃദ്ധ സദനത്തിന്റെ തണുത്ത ഏകാന്തതയില്‍
  അവളെ ഉപേക്ഷിച്ച് വാക്ക്എങ്ങോ കടന്നു കളഞ്ഞു...
  പിണങ്ങി വരാതെ ആയ ആള്‍ എങ്ങനെ ഉപേക്ഷിക്കും.?
  ചില പടങ്ങള്‍ ഒഴിവാക്കി ഇങ്ങനെ കുരുക്കിയാല്‍ മിഴിവ് അല്പം കൂടില്ലേ..നോക്കൂ
  ബാല്യത്തില്‍ വാക്ക് പൂമ്പാറ്റയായി പൂവുകള്‍ തെണ്ടി
  കൌമാരത്തില്‍ മയിലായി പീലിവിടര്‍ത്തി ആടി..
  പിന്നെ വാക്ക്‌ കുഴിയാനയായി
  ചതിക്കുഴിയിലേക്ക് അവളെ വീഴ്ത്തി.

  കൌമാരം കഴിഞ്ഞു ഒരു "പിന്നെ" ..ഇതാ ഈ അവസ്ഥ? യുഅവ്വനത്തെ കുറിച്ച് പറയുന്നുമുണ്ട് ..
  ചാട്ടവാറായി
  പേമാരിയായി
  ഇനി എങ്ങനെയാ പിണങ്ങുക ? ചാട്ടവാര് ഇണക്കത്തിന്റെ അടയാളം അല്ലല്ലോ
  പാവം പൂവേ ഞാന്‍ ഇങ്ങനെ എഴുതുന്നത്‌ കൂടുതല്‍ കരുതല്‍ വാക്കിനോട് കാട്ടാനാ

  ReplyDelete
 4. ചില പദങ്ങള്‍ ഒഴിവാക്കി ഇങ്ങനെ കുറുക്കിയാല്‍ എന്നാണു വായിക്കേണ്ടത്

  ReplyDelete
 5. vaakkinte naanaarthangal. aaninum penninum vaakk vere vere

  ReplyDelete