നിങ്ങളുടെ സ്വന്തം രാജ്യത്ത് അങ്ങോട്ടുമിങ്ങോട്ടും പോയും വന്നുമിരിക്കുമ്പോൾ ആ ജനാലകളും,ആ വാതിലുകളും ആ മേൽപ്പുരകളും നിങ്ങൾക്കു സംബന്ധപ്പെട്ടവയല്ലെന്ന്,ആ ചുമരുകൾ നിങ്ങൾ പരിചയപ്പെട്ടവയല്ലെന്ന്, ആ മരങ്ങൾ നിങ്ങൾ യാദൃഛികമായികണ്ടുമുട്ടിയ ചിലതു മാത്രമാണെന്ന്,നിങ്ങൾ കടന്നു ചെല്ലാത്ത വീടുകൾ നിങ്ങൾക്കാവശ്യമുള്ളവയല്ലെന്ന് ,നിങ്ങൾ ചവിട്ടിപ്പോന്ന കൽ വിരികൾ വെറും കല്ലു മാത്രമാണെന്നു നിങ്ങൾ വിചാരിക്കുന്നു.
പിന്നീട് നിങ്ങൾ അവിടെനിന്നും വിട്ടു പോന്നതിനു ശേഷംആ തെരുവുകൾ നിങ്ങൾക്കു പ്രിയപ്പെട്ടവയാണെന്നും,ആ മേൽപ്പുരകളും വാതിലുകളും കാണാത്തതു കൊണ്ടു നിങ്ങൾക്കു അസുഖമുണ്ടെന്നും,ആ മരങ്ങൾ നിങ്ങൾക്കു വളരെ ഇഷ്ടമുള്ളവയാണെന്നും,നിങ്ങൾ കടന്നു ചെന്നിട്ടില്ലാത്ത വീട്ടിൽ നിങ്ങൾ ദിവസം പ്രതി ചെന്നു പോരുന്നുണ്ടെന്നും,നിങ്ങളുടെ ഹൃദയത്തിന്റെ, രക്തത്തിന്റെ,നിങ്ങളുടെ ആത്മാവിന്റെ തന്നെ ഒരംശം ആ കൽ വിരികളിൽ ഇട്ടു പോന്നിരിക്കുന്നതായുംനിങ്ങൾ അറിയുന്നു.
ഒരു പക്ഷെ,നിങ്ങൾ ഇനി ഒരിക്കലും അതേപോലെ കാണാനിടയില്ലാത്ത ആ സ്ഥലമെല്ലാം ദുഃഖമയമായ ഒരു വശീകരണ ശക്തിയെ കൈക്കൊള്ളുകയും,ഒരു പ്രേതക്കാഴ്ച്ചയുടെ ദുഃഖാത്മകത്വത്തോടു കൂടി അവയെ മനോരാജ്യത്തിലേക്കുകൊണ്ടു വരുകയും അവയ്ക്കു മാറ്റം വന്നിട്ടില്ല എന്നു ശാഠ്യം പിടിക്കുകയും ചെയ്യുന്നു.....
വിക്തർ യൂഗൊ( നാലാപ്പാടൻ വിവർത്തനം ചെയ്ത 'പാവങ്ങ'ളിൽ നിന്ന്..)

Thursday 17 November 2011

വായനാദുരന്തം


   ഒരു ദിവസം രാത്രി ഭര്‍ത്താവ് ഉറക്കെ പ്രഖ്യാപിച്ചു,'എനിക്ക് ഈ വീട്ടില്‍ ഒരു സുഗത കുമാരിയെ ആവശ്യമില്ല...'

 ഉറങ്ങുന്ന കുഞ്ഞു മകനെ മടിയില്‍ കിടത്തി മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ  നോവല്‍ വായിക്കുകയായിരുന്നു, ഞാന്‍. രാത്രി വൈകിയിരുന്നു. ഒരു ദിവസത്തിലെ എല്ലാ ജോലികള്‍ക്കും ശേഷം കിട്ടുന്ന ഏതാനും നിമിഷങ്ങള്‍..എന്തെങ്കിലും വായിക്കാതെ ഉറക്കം വരാത്ത ശീലവും.

  വീട്ടിലെ കാര്യങ്ങള്‍ നോക്കാന്‍ സാമര്‍ത്ഥ്യമില്ലാത്ത പെണ്ണുങ്ങള്‍ വായനയും എഴുത്തും വിപ്ലവവുമൊക്കെ യായി നടക്കും. വായിക്കുകയും എഴുതുകയും ചെയ്യുന്ന പെണ്ണുങ്ങളെ എനിക്ക് കണ്ടുകൂടാ.. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

       വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ തന്നെ ഞാന്‍ എഴുത്തുപേക്ഷിച്ചിരുന്നു.(  വാരികകളില്‍ പ്രസിദ്ധീകരിച്ച കഥയെക്കുറിച്ച് ഓഫീസിലെ സഹപ്രവര്‍ത്തകരോ വഴിയില്‍ കാണുന്ന സുഹൃത്തുക്കളോ അഭിപ്രായം പറയുന്ന ദിവസങ്ങളിലാണ് എന്റെ വീട്ടില്‍ ചോറിനു വേവ് കൂടിപ്പോകുന്നതും കറികളില്‍ മുളക് കൂടുകയും ഉപ്പ് കുറയുകയും ചെയ്യുന്നത് എന്ന് മനസ്സിലാക്കി എഴുത്ത് തനിയെ കടന്നുകളയുകയായിരുന്നു...)

   വായനയ്ക്ക് പക്ഷെ അങ്ങിനെ പിരിഞ്ഞു പോകാനാവില്ലായിരുന്നു. അക്ഷരം കൂട്ടി വായിക്കാന്‍ തുടങ്ങിയ നാള്‍ മുതല്‍ കൂടെ കൂടിയവള്‍. അന്നൊക്കെ  ഒരു പുസ്തകം ആരുടെയെങ്കിലും കയ്യില്‍ കണ്ടാല്‍ പിന്നെ അത് കിട്ടും വരെ ആധിയാണ്. ചേട്ടന്റെ കയ്യില്‍ നിന്നും ഒരു ലൈബ്രറി ബുക്ക് കിട്ടാന്‍ ഒരു കൂന തുണി കഴുകി കൊടുക്കേണ്ടി വന്നാലും പരിഭവമില്ലായിരുന്നു.

          ചൊവ്വാഴ്ച ദിവസം പത്രം വലിച്ചെറിഞ്ഞിട്ട് കാത്തു നിന്ന എന്റെ നേര്‍ക്ക്‌ ഒരു കള്ള നോട്ടം അയച്ചു പയ്യന്‍ സൈക്കിളില്‍ സ്ഥലം വിട്ടു. ആ നിമിഷം എനിക്ക് ബോധ്യമായി, വായനയും എന്നെ വിട്ടു പോയി എന്ന്.

  (ചൊവ്വാഴ്ച ദിവസം പത്രക്കാരന്റെ കയ്യില്‍ നിന്നും തിണ്ണയിലേക്ക് പാളി വീഴുന്ന  മാതൃഭൂമി ആഴ്ചപ്പതിപ്പ് ഒരനുഭവമാണ്.  നമ്മള്‍  ചെന്നെടുക്കും വരെ പുതിയ മുഖച്ചിത്രം നമ്മെ പാളി നോക്കിക്കൊണ്ടിരിക്കും..)
 
 ഓര്‍മ്മ വച്ച നാള്‍ മുതല്‍ കേള്‍ക്കുകയും വായിക്കുകയും ചെയ്തിരുന്നതാണ് മാതൃഭൂമി. കലാകൌമുദി പ്രസിദ്ധീകരിച്ച ലക്കം മുതലും.

  ' എനിക്ക് മാതൃഭൂമി വേണം.' ഞാന്‍ ഭര്‍ത്താവിനോട് പറഞ്ഞു. 'അല്ലെങ്കില്‍ എന്റെ മനസ് വേദനിക്കും..'

     കഞ്ഞീം ചോറും വയ്ക്കാന്‍ മനസ്സെന്തിനാ..? വായിച്ചിരുന്ന പത്രത്തില്‍ നിന്ന് തലയുയര്‍ത്താതെ  ഭര്‍ത്താവു ചോദിച്ചു. ' കുഞ്ഞിനെ നോക്കാനും, ഓഫീസില്‍ ജോലി ചെയ്യാനും മാതൃഭൂമി വായിക്കാതെ തന്നെ പറ്റും...'

  ......  ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. എനിക്ക് ഈ ലോകത്തിലേക്കും അനുരൂപന്‍ എന്ന് കരുതി അച്ഛനെയും അമ്മയെയും വീടിനെയും എന്റെ മണ്ണിനെയും ഉപേക്ഷിച്ചു ഞാന്‍ തീരുമാനിച്ചത്‌.

49 comments:

  1. അനുഭവം ആണെന്ന് പറഞ്ഞു .. വിവാഹത്തെ കുറിച്ചും പറഞ്ഞു..ഇങ്ങേനെയൊരു വിഷയത്തില്‍ ഇനി ഇവിടെ എന്ത് കമന്റ്‌ ഇടണം എന്നെനിക്ക് അറിയില്ല..

    നല്ലത് മാത്രം വരട്ടെ... ആശംസകള്‍..

    ReplyDelete
  2. ഇതിലെ വില്ലന്‍ ആരാണ്?

    ReplyDelete
  3. നന്മകള്‍ ആശംസിക്കുന്നു ചേച്ചീ.. വേറെന്താ പറയ്ക...

    ക്രിയേറ്റീവാകുമ്പോള്‍ മനസ്സ് തന്നെ തണുക്കും അല്ലെ... :)

    നെറ്റുള്ളപ്പോള്‍ പിന്നെ എന്തിനാ മാതൃഭൂമി ആഴ്ചപതിപ്പും മറ്റും.... വായിക്കാന്‍ വേറെവിടെയും പോകേണ്ട ആവശ്യം ഇല്ലല്ലോ... കടല് പോലെ ഇങ്ങനെ കിടക്കുവല്ലേ ലേഘനങ്ങള്‍ ഇവിടെ... :)

    ReplyDelete
  4. എന്താ പറയ്ക? നന്മകള്‍ നേരുന്നു ചേച്ചി.

    ReplyDelete
  5. പെണ്ണിനെ വരുതിയിലാക്കാന്‍ സ്വാതന്ത്ര്യത്തിന്റെ എല്ലാ വാതിലുകളും എന്നും കൊട്ടിയടക്കാന്‍ പുരുഷന്‍ ശ്രമിച്ചിട്ടുണ്ട്. അതിനു സ്ഥല കാല ദേശങ്ങള്‍ വ്യത്യാസമില്ല. വിവരമുള്ള സ്ത്രീയെ പുരുഷന് വേണ്ട. വിദുഷിയായ ഒരു വനിതയെ എല്ലാ വിദ്വാന്മാരും ചേര്‍ന്നു മാനം കെടുത്തുന്ന ഒരു കഥ മലബാറിലെ തെയ്യ കഥകളില്‍ പോലും ഉണ്ട്. ഈ അനുഭവകുറിപ്പ് ഒരു പ്രശ്നത്തെ മുന്നോട്ടു വെക്കുന്നു. പ്രസക്തി ഇപ്പോഴും നിലനില്‍ക്കുന്ന വിഷയം.

    ReplyDelete
  6. ഇത് അനുഭവമല്ല വെറും ഭാവനയാനെന്നു കരുതാനാണ് എനിക്കിഷ്ടം. അങ്ങനെ ആകട്ടെ.
    ഞാനും വിവാഹത്തിനു മുന്‍പ് വരെ വായിക്കാതെ ഉറങ്ങില്ലായിരുന്നു. രാവിലെ ഉണരുമ്പോള്‍ എന്റെ കട്ടിലിനു താഴെ മാഗസിനുകള്‍ ചിതറിക്കിടക്കുമായിരുന്നു. വിവാഹം കഴിഞ്ഞു കിടക്കുന്ന സമയത്ത് ബുക്കും വായിച്ചിരിക്കുന്നത് ശരിയാണോ..?അപ്പോള്‍ വായനയുടെ സമയം മാറ്റി.അതല്ലേ ഒരു ഭാര്യയുടെ ബുദ്ധി. ഒന്നറിഞ്ഞു പെരുമാറിയാല്‍ പോരെ..? ഇപ്പോഴും ഭര്‍ത്താവ് ടൂര്‍ പോകുമ്പോള്‍ തനിച്ചാവുന്ന ദിവസങ്ങളില്‍ ഞാന്‍ എന്റെ പഴയ സ്വഭാവം എടുക്കും.(കട്ടിലിനു ചുറ്റും മാഗസിനുകള്‍)

    ഇതില്‍ സേതുവിന്‍റെ അനുഭവമാണെന്ന് എവിടെയാണ് പറഞ്ഞിരിക്കുന്നത്..? അല്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
    "കഞ്ഞീം ചോറും വയ്ക്കാന്‍ മനസ്സെന്തിനാ..?"
    ഇത് അനുഭവമാണെങ്കില്‍ എന്റെ മനസ്സും വേദനിക്കുന്നു.എന്നെ ചിന്തിപ്പിക്കുന്നു,കരയിപ്പിക്കുന്നു...

    ReplyDelete
  7. ഖാദു പറഞ്ഞപോലെ എന്തു പറയണം എന്നറിയില്ല...വായന മരിക്കാതിരിക്കട്ടെ...ഇഷ്ടപ്പെടുന്നവരെ വേദനിപ്പിക്കാൻ ലോകത്തിലാർക്കും കഴിയാതിരിക്കട്ടെ..

    ReplyDelete
  8. ഇത്തരം അനുഭവങ്ങളുള്ള എത്രയോ സ്ത്രീകളുണ്ട്.

    പുസ്തകം കീറിക്കളയുന്നവർ, കവിതയെഴുതുന്ന ദുസ്വഭാവം മാറ്റാൻ ലാപ്ടോപ് വലിച്ചെറിഞ്ഞു തകർക്കുന്നവർ, സംഗീതം നിറുത്താൻ ഗിറ്റാർ പൊളിച്ചു കളയുന്നവർ.......
    പിന്നെ പ്രണയമായാലും മുതിർന്നവർ ആശീർവദിച്ച് സ്നേഹിയ്ക്കാനായി തെരഞ്ഞെടുത്ത് തന്നതായാലും ഇങ്ങനെയൊന്നും സംഭവിയ്ക്കില്ല എന്ന് ഒരു പോൾ നീരാളിയ്ക്കും പ്രവചിയ്ക്കാൻ സാധിയ്ക്കില്ല.
    ഈയനുഭവങ്ങൾ ഇല്ലാത്ത ഭാഗ്യവതികളും ഭാഗ്യവാന്മാരും സ്വന്തം മനോഹര സ്മൃതികൾ പങ്കു വെയ്ക്കുമ്പോൾ , കരഞ്ഞു കലങ്ങിയ കണ്ണുകളോടെയും അടി കൊണ്ട വേദനയോടെയും കുറെപ്പേരെങ്കിലും ഈ പ്രപഞ്ചത്തിലുണ്ടാകുമെന്നതാണ് എന്നുമെന്നും വേദനിപ്പിയ്ക്കുന്ന യാഥാർഥ്യം. മനോഹര സ്മരണകളുള്ളവരുടെ ഒരു നിയമവും ഒരു ആചാരവും ഒരു ശീലവും ആ വേദനകളുടെ ലോകത്തിൽ പുലരുന്നുണ്ടാവില്ല.

    ReplyDelete
  9. ശ്രീമതി സേതുലക്ഷ്മി,
    ഒരു പാട് ദുരന്തങ്ങളിലൂടെയാണ് നാം ജീവിതത്തെ മറി കടക്കുന്നത്. ലളിതാംബികഅന്തര്‍ജനംഎഴുതി യിരുന്നത് ചോറ് ഉണ്ടാക്കുന്നതിന്റെഇടവേളകളില്‍
    ആയിരുന്നു.നിലത്ത് പടഞ്ഞു കിടന്നു. രാജലക്ഷ്മിയുടെ സര്‍ഗയാത്രയ്ക്ക് വിഘ്നങ്ങള്‍ ഉണ്ടായപ്പോള്‍ ആണ് അവര്‍ മരണത്തെ വരിച്ചതെന്നു ഈയ്യിടെ വായിച്ചു. കാലം മാറി. ഭയത്തെ, വെറുപ്പിനെ , ധിഷണയുടെ പ്രകാശം കൊണ്ട് നേരിടണം.എം.ടി. എഴുതി, വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ആണ് പിന്നീട് ഓര്‍മയിലെ സുഗന്ധങ്ങള്‍ ആയി വരുന്നതെന്ന് .സ്നേഹത്തോടും, ക്ഷമയോടും നേരിടുക. ഇത്രയും കാലം എഴുതിയിട്ട് എന്ത് നേടി എന്ന് ഭാര്യ ചോദിക്കുമ്പോള്‍ ഞാനും വല്ലാതായിട്ടുണ്ട്. ക്ഷേമം നേരുന്നു.

    ReplyDelete
  10. അനുഭവം എന്ന ലേബല്‍ വേണ്ടായിരുന്നു എന്നു തോന്നി... ഏതൊരു സര്‍ഗസൃഷ്ടിയിലും സ്വാനുഭവത്തിന്റെ അംശങ്ങള്‍, ആത്മാവിഷ്കാരങ്ങള്‍ ഒക്കെ നിഴലിക്കുമല്ലോ... ആ ഗണത്തില്‍ പെടുത്തി ഇതിന്റെ വായനക്ക്., ഞങ്ങള്‍ക്ക് വിട്ടുതന്നിരുന്നെങ്കില്‍ കുറേക്കൂടി ആസ്വാദ്യകരമായി തോന്നുകയും തുറന്ന അഭിപ്രായം എഴുതാന്‍ കഴിയുകയും ചെയ്യുമായിരുന്നു..

    വൈയക്തികമായ ചെറിയ അസൗകര്യങ്ങളെ അതിജീവിക്കാന്‍ പഠിക്കുക ...

    എഴുത്തിന്റെയും വായനയുടെയും കൂടുതല്‍ ഉയരങ്ങള്‍ താണ്ടുവാന്‍ കഴിയുമാറാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു....

    ReplyDelete
  11. ഇങ്ങനെ ഓരോന്നെഴുതി എന്തിനാ വെറുതെ മനസ്സ് വേദനിപ്പിക്കുന്നത്???എല്ലാം നേരെ ആകും , ആകട്ടെ എന്ന് ആശംസിക്കുന്നു..ക്ഷമയോടെ എല്ലാം നേരിടുക..എന്നെങ്കിലും ഒരു വെളിച്ചത്തിന്റെ കീറ് കാണും..ഇപ്പോഴത്തെ ദുഃഖം വരാനിരിക്കുന്ന സുഖത്തിന്റെ നാന്ദിയാണ്..

    ReplyDelete
  12. വായിച്ചപ്പോള്‍ മനസ്സില്‍ ദുഖം നിറഞ്ഞു. ജീവിതം ഇങ്ങിനെയൊക്കെയാണ് എന്നു കരുതാനല്ലേ പറ്റു. നല്ലതു വരട്ടെ.

    ReplyDelete
  13. ഞാനും പ്രേമിച്ചാ കെട്ടിയത്.എന്റെ ഭാര്യയ്ക്കും ഇങ്ങനെ ചിലത് പറയാനുണ്ടാകും എനിക്ക് അതിന്റെ മറുവശവും.ജീവിതത്തില്‍ പലതും നഷ്ടപ്പെടും മറ്റു പലതും നേടുന്നുമുണ്ടാകും.നമുക്ക് വേണ്ടത് മാത്രമേ നമ്മള്‍ കാണൂ. കുറ്റപ്പെടുത്തലുകള്‍ ഒന്നിനും പരിഹാരമാകുന്നില്ല.എല്ലാ അവസ്ഥകള്‍ക്കും ഒരു BEST POSSIBLE WAY OUT ഉണ്ടാകും അത് കണ്ടു പിടിക്കുക.ഈ അവസ്ഥ ഫീല്‍ ചെയ്യുന്ന എല്ലാവര്ക്കും നന്മ നേരുന്നു.

    ReplyDelete
  14. എങ്ങിനെയുള്ള വിവാഹം ആയാലും പൂര്‍ണ്ണമായി മനസ്സിലാക്കിക്കൊണ്ട് എത്ര ബന്ധങ്ങള്‍ ഇവിടെ ഉണ്ടാകും?
    പരസ്പരം പൂര്‍ണ്ണമായി മനസ്സിലാക്കിക്കൊണ്ടുള്ള ദാമ്പത്യം ഒരു മഹാഭാഗ്യമാണ്.
    റോസാപ്പൂക്കള്‍ പറഞ്ഞത്‌ പോലെയുള്ള ഒരു മനോഭാവത്തോടെയാണ് ഇവിടെ അധികം ബന്ധങ്ങളും എന്ന് ഞാന്‍ കരുതുന്നു.

    ReplyDelete
  15. രണ്ടു പേരും അഡ്ജസ്റ്റു ചെയ്യാതെ എങ്ങനെ ജീവിതം സന്തോഷമായി മുന്നോട്ടു നീങ്ങും രാംജീ...ഈ അഡ്ജസ്റ്റുമെന്‍റ് എന്ന് പറയുന്നത് വണ്‍ സൈഡാകുമ്പോഴല്ലേ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്..?സന്തോഷപൂര്‍വ്വം ഒരു കാര്യം പറയെട്ടെ.എന്റെ എല്ലാ കഥകളും ബ്ലോഗില്‍ ഇടുന്നതിനു മുന്‍പ്‌ എന്റെ ഭര്‍ത്താവിനെ ഞാന്‍ കാണിക്കാറുണ്ട്.വേണ്ട തിരുത്തലും പറഞ്ഞു തരാറുണ്ട്.
    എനിക്ക് "ഇഞ്ചി പക്ഷം ആണെങ്കില്‍ മൂപ്പര്‍ക്ക് കൊഞ്ച് പക്ഷമാണ്".രണ്ടു പക്ഷങ്ങളും രണ്ടു പേരും അംഗീകരിച്ചു കൊണ്ടു അങ്ങനെ പോകുന്നു. നമ്മള്‍ മനുഷ്യര്‍ എല്ലാവരും വ്യത്യസ്ത സൃഷികള്‍ ആയിരിക്കും.അത് കൊണ്ടു തന്നെ ഇഷ്ടങ്ങള്‍,ചിന്തകള്‍ എല്ലാം വ്യത്യസ്തം.അതിലൊരാള്‍ ഒരാളുടെ പങ്കാളിയാകുന്നു.എന്ന് വച്ച് ഇഷ്ടങ്ങള്‍ അങ്ങ് മാറുമോ..?അപ്പോള്‍ ഒരാളുടെ ഇഷ്ടത്തെ ഒരാള്‍ മാനിക്കും.തിരിച്ചും.സ്നേഹിക്കുന്നവരുടെ ഇഷ്ടത്തിനു വിലകല്പ്പിക്കാതെ ജീവിച്ചിട്ടു എന്ത് നേടാന്‍..?
    എച്ചുമു പറഞ്ഞപോലെ അല്ലാതുള്ള ജീവിതങ്ങളും ധാരാളം കണ്ടിട്ടുണ്ട്.

    ReplyDelete
  16. രണ്ടു പേരും അഡ്ജസ്റ്റു ചെയ്യാതെ എങ്ങനെ ജീവിതം സന്തോഷമായി മുന്നോട്ടു നീങ്ങും രാംജീ...ഈ അഡ്ജസ്റ്റുമെന്‍റ് എന്ന് പറയുന്നത് വണ്‍ സൈഡാകുമ്പോഴല്ലേ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്..?സന്തോഷപൂര്‍വ്വം ഒരു കാര്യം പറയെട്ടെ.എന്റെ എല്ലാ കഥകളും ബ്ലോഗില്‍ ഇടുന്നതിനു മുന്‍പ്‌ എന്റെ ഭര്‍ത്താവിനെ ഞാന്‍ കാണിക്കാറുണ്ട്.വേണ്ട തിരുത്തലും പറഞ്ഞു തരാറുണ്ട്.
    എനിക്ക് "ഇഞ്ചി പക്ഷം ആണെങ്കില്‍ മൂപ്പര്‍ക്ക് കൊഞ്ച് പക്ഷമാണ്".രണ്ടു പക്ഷങ്ങളും രണ്ടു പേരും അംഗീകരിച്ചു കൊണ്ടു അങ്ങനെ പോകുന്നു. നമ്മള്‍ മനുഷ്യര്‍ എല്ലാവരും വ്യത്യസ്ത സൃഷികള്‍ ആയിരിക്കും.അത് കൊണ്ടു തന്നെ ഇഷ്ടങ്ങള്‍,ചിന്തകള്‍ എല്ലാം വ്യത്യസ്തം.അതിലൊരാള്‍ ഒരാളുടെ പങ്കാളിയാകുന്നു.എന്ന് വച്ച് ഇഷ്ടങ്ങള്‍ അങ്ങ് മാറുമോ..?അപ്പോള്‍ ഒരാളുടെ ഇഷ്ടത്തെ ഒരാള്‍ മാനിക്കും.തിരിച്ചും.സ്നേഹിക്കുന്നവരുടെ ഇഷ്ടത്തിനു വിലകല്പ്പിക്കാതെ ജീവിച്ചിട്ടു എന്ത് നേടാന്‍..?
    എച്ചുമു പറഞ്ഞപോലെ അല്ലാതുള്ള ജീവിതങ്ങളും ധാരാളം കണ്ടിട്ടുണ്ട്.

    ReplyDelete
  17. കഞ്ഞീം ചോറും വെയ്ക്കാന്‍ മനസ് ആവശ്യമാണ് .മൂഡു വേണല്ലോ ? ഇതൊരു ഒറ്റപ്പെട്ട അനുഭവം അല്ല ...ആരും പുറത്തു പറയുന്നില്ല എന്ന് മാത്രം ....തുറന്നു പറഞ്ഞ ..ആരീതി ..മാറി പോയോ ?..(ശുദ്ധമായി ചിന്തിച്ചു ശുദ്ധമായി എഴുതിയാല്‍ മതി എല്ലാം ശരിയാകും) ..ഇഷ്ട്ടപ്പെട്ടു

    ReplyDelete
  18. Enthu parayanamennariyilla......, vayana marikuvalla, kollukayanu...

    ReplyDelete
  19. ഭാര്യയുടെ എഴുത്തിനും വായനക്കും വിഘാതം സൃഷ്ട്ടിക്കുന്ന ഒരു രീതി ... അത് ഒരു ഭര്‍ത്താവും സ്വീകരിച്ചു കൂടാ ..
    ഇത് വായിച്ചു വല്ലാത്തൊരു വിഷമം അനുഭവപെടുന്നു. എഴുതാനും വായിക്കാനും ഇഷ്ടപെടുന്ന തന്റെ ഭാര്യയെ
    അദ്ദേഹം പതുക്കെ മനസ്സിലാക്കും ... മാതൃഭൂമിയും കലാകൌമുധിയുമൊക്കെ വീണ്ടും വരും ...
    പ്രാര്‍ത്ഥനയോടെ ..... (തുഞ്ചാണി)

    ReplyDelete
  20. വായിച്ച് അഭിപ്രായമെഴുതിയ എല്ലാ കൂട്ടുകാര്‍ക്കും നന്ദി.

    ഇത് പുതിയ കാര്യമൊന്നുമല്ല കൂട്ടരേ. വെറുതെ ഒരു പഴയ സംഭവം ഓര്‍ത്തു പോസ്റ്റ്‌ ഇട്ടുവേന്നെയുള്ളൂ.

    നൊന്തും പരസ്പരം നോവിച്ചും ഇരുപതിറ്റാണ്ടും (കക്കാടിനോടു കടപ്പാട്) കഴിഞ്ഞേ പോയി.

    തെറ്റ് അവളുടേതാണ്, ഉള്ളിലിരുന്നു കലപില കൂട്ടുന്ന കളിമ്പക്കാരിയുടെ, സാക്ഷാല്‍ വാണിയുടെ. പോകാന്‍ കൂട്ടാക്കുന്നേയില്ല.

    ReplyDelete
  21. മാതൃഭൂമി വായിക്കാതെ തന്നെ പറ്റും

    ReplyDelete
  22. ജീവിതത്തില്‍ മനസ്സിലാക്കേണ്ട ഒരു സത്യമുണ്ട്. കേള്‍ക്കാത്ത പാട്ടിന്‍റെ മാധുര്യം പോലെ ആണത്. കയ്യിലുള്ളതൊക്കെ തുച്ഛം. കിട്ടാത്തതൊക്കെ മെച്ചം. ഗൌതമ ബുദ്ധന്‍പോലും ആശയാണ് നിരാശയ്ക്ക് കാരണം എന്ന് പറഞ്ഞത് അദ്ദേഹത്തിന്‍റെ ആശയല്ലേ?(ഇതു എന്റെ ഒരു ലേഖനത്തിനു കരുവായി വച്ചിരിക്കുകയാണേ) തല്ക്കാലം ഇവിടെ വായിച്ചപ്പോള്‍ പറയാന്‍ നിവൃത്തി ഇല്ലാതെ പോയി.
    കൊതിപ്പിക്കുന്ന ക്രഫ്ട്ടാ നിങ്ങള്‍ക്ക്. അതി ബുദ്ധിയും. ഞാന്‍ ഒരു സേതൂന് പഠിക്കട്ടെ. പോസ്ടിയാല്‍ ഈ പാവം പൊട്ടന് ഒരു ലിങ്ക തരാമോ?

    ReplyDelete
  23. ചുമ്മാതെ ഒരനുഭവമ്മെന്നെഴുതി വച്ച് എല്ലാവരുടേയും മുമ്പില്‍ ആ ഭര്‍ത്താവിനെ ഒരു കൊടും ഭീകരനുതുല്യനായി ചിത്രീകരിച്ചു...പത്തിരുപതുകൊല്ലം എങ്ങിനെയൊക്കെയോ സഹിച്ചതാണ് എന്ന അര്‍ഥം വരികളില്‍നിന്നും വായിച്ചെടുക്കാം. പിന്നെ മറ്റൊന്നും വേണ്ടല്ലോ..സ്നേഹിച്ചവരേയെല്ലാപേരെയും പാടേ മറന്നു സ്വയം തിരഞ്ഞെടുത്ത പാതയിലൂടെ സഞ്ചരിച്ചശേഷം പിന്നീട് പരിതപിക്കുന്നതാരായാലും എനിക്കവരൊട് തരിമ്പും സ്നേഹം തോന്നാറില്ല...ചില അനുഭവങ്ങള്‍ എന്നെയങ്ങിനെയാക്കിയതാണ്...

    ReplyDelete
  24. വായനയുടെ ലോകത്ത് ജീവിതം വഴി മുട്ടി നില്‍ക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ ദുഃഖം തോന്നി നല്ല വായനകള്‍ ഇനിയും ഉണ്ടാവട്ടെ പുസ്തകങ്ങള്‍ അക്ഷരങ്ങള്‍ ഒരിക്കലും ചതിക്കില്ല എന്ന് കരുതുന്നു
    http://grkaviyoor.blogspot.com/
    gr from kaviyoor thiruvalla thaluk kerala now in mumbai

    ReplyDelete
  25. പ്രിയപ്പെട്ട സേതു. ഒരിയ്ക്കലും വേദനിയ്ക്കണ്ട. നമ്മള്‍ പെണ്ണുങ്ങളാണ്. ശരിയാണ്. നമ്മളത് അംഗീകരിയ്ക്കണം.എന്തിനെന്നാല്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി. അടിച്ചുതല്ലി പിരിയാതെ ..രണ്ടും രണ്ടായിട്ടു പോകാതെയിരിക്കാന്‍... നമ്മുടെ സര്‍ഗ്ഗ ശേഷി വളര്‍ത്താന്‍ internet പോലുള്ള സൌകര്യങ്ങളുണ്ട്.സേതുവിന് എഴുതാനുള്ള സമയം...രാത്രി മൊത്തം കിടക്കുകയല്ലേ...ഭര്‍ത്താവുറങ്ങി കഴിയുമ്പോള്‍
    പിന്നെ നമ്മുടേതു മാത്രമായി..രാവെളുക്കുവോളം ഉള്ള സമയം...
    പിന്നെ സേതു ഒരു ഉദ്യോഗസ്ഥയല്ലേ..
    പുറത്ത് കടകളില്‍ എല്ലാ മാസികകളും കിട്ടും.
    അതു വാങ്ങി വായിക്കുക. പിന്നെ അടുക്കള നമ്മുടെ സ്വന്തം. അവിടെ ഡയറിയും പേനയും വെയ്ക്കുക. കഥയുടെ threadഉം കവിതയുടെ വരികളും തോന്നുമ്പോള്‍ കുറിച്ചിടുക.
    എന്നിട്ടു ദേ ഇവിടെ പ്രസിദ്ധീകരിയ്ക്കുക. വായിക്കാന്‍ ഞങ്ങളെല്ലാം. ഉണ്ട്. ഇവിടുന്നു കിട്ടുന്ന അഭിപ്രായം വെച്ച് മാറ്റങ്ങള്‍ വരുത്തി ആനുകാലികങ്ങള്‍ക്കയക്കുക. പിന്നെ ഒന്നെനിയ്ക്കു പറയാനുള്ളത്... ഭര്‍ത്താവും കുഞ്ഞുങ്ങളും വേണമെങ്കില്‍ അതിനായിരിക്കണം ആദ്യത്തെ prefference. എഴുത്ത് രണ്ടാമത്.

    ReplyDelete
  26. സേതുലക്ഷ്മിയെന്ന എഴുത്തുകാരിയെ ഇപ്പോള്‍ കൂടുതല്‍ ഇഷ്ടമാകുന്നു.. ഇത്രയും പ്രതികൂലസാഹചര്യത്തില്‍ നിന്നുമാണ് വായന നഷ്ടമാകാതെ, ഇത്തരം മികച്ച സൃഷ്ടികള്‍ രചിക്കുന്നതെന്നറിയുമ്പോള്‍ ഒരിക്കല്‍ കൂടി തെളിയുന്നു അക്ഷരങ്ങളുടെ ശക്തി.

    ഇനി സേതുവേച്ചിയോടു...
    കഴിഞ്ഞ നാളില്‍ മൈന ചേച്ചി തയ്യാറാക്കിയ ഇന്റര്‍വ്യൂവിലൂടെ തമിഴ്നാട്ടിലെ സല്‍മ എന്ന ഒരു എഴുത്തുകാരിയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞു.. ചേച്ചി വായിക്കണം ട്ടോ..
    ഇതാ ലിങ്ക് : നട്ടപ്പാതിരായില്‍ നിന്നും വെളിയുലകം കണ്ടവള്‍ - സല്‍മ

    സര്‍ഗ്ഗാത്മകശക്തിയെ തടയാന്‍ ലോകത്ത്‌ ആര്‍ക്കും സാധിക്കില്ല. എഴുതേണ്ട എന്ന് ഒരാള്‍ മനസ്സില്‍ തീരുമാനിച്ചാല്‍ പോലും വാസനയുള്ളവര്‍ താനേ എഴുതിപ്പോകും. ചേച്ചിയുടെ കാര്യത്തിലും അത് തന്നെയെന്നു ഊഹിക്കുന്നു... അത് കൊണ്ട് ഞങ്ങള്‍ക്ക് ഇങ്ങനെ വായിക്കാന്‍ കഴിയുന്നു.. നിര്‍ത്താതെ എഴുത്ത് തുടരൂ... ഇനിയുമിനിയും ചേച്ചിയുടെ അക്ഷരങ്ങള്‍ ആസ്വാദനത്തിന്റെ അത്ഭുതപ്രപഞ്ചങ്ങള്‍ തീര്‍ക്കുന്നത് കാണുവാന്‍ കാത്തിരിക്കുന്നു..

    സ്നേഹപൂര്‍വ്വം
    സേതുവേച്ചിയുടെ അനിയന്‍

    ReplyDelete
  27. വിട്ടുവീഴ്ച്ച മനോഭാവം രണ്ടു പക്ഷത്തും ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നു. കുടുംബകാര്യത്തില്‍ തലയിടുന്നതും ശരിയല്ലല്ലോ.
    http://surumah.blogspot.com

    ReplyDelete
  28. ഇത്തരം അനുഭവങ്ങള്‍ ഉള്ള പലരേയും കണ്ടിട്ടുണ്ട്. മറ്റൊന്ന് ഒരു എഴുത്തുകാരന്‍ തന്റെ ഭാര്യ വായിക്കുന്നത് ഇഷ്ടപ്പെടുന്നില്ല എന്ന് കേട്ടപ്പോള്‍ എനിക്കുണ്ടാ‍യ ഞെട്ടല്‍ ആണ്. ഇതില്‍ പറഞ്ഞതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ കാരണങ്ങള്‍..

    എന്നിരിക്കിലും ഇത് അനുഭവമാവാതിരിക്കട്ടെ...

    ReplyDelete
  29. ആദ്യമായാണിവിടെ...അനുഭവങ്ങളുടെ വെളിച്ചമില്ലാത്തതുകൊണ്ട് ഇതിനൊരു അഭിപ്രായം പറയാൻ കഴിയുന്നില്ല പ്രത്യേകിച്ചും അനുഭവം എന്ന ലേബൽ ഉള്ളതുകൊണ്ട്.. റോസാപ്പൂക്കളുടേയും കുസുമം അമ്മയുടേയും വാക്കുകൾ ആകർഷിച്ചു...അത് തന്നെയാണു നല്ലൊരു വഴി എന്നു തോന്നുന്നു..

    ReplyDelete
  30. സത്യം പറഞ്ഞാല്‍ എന്ത് പറയണം എന്നൊരു കണ്‍ഫ്യൂഷന്‍ .
    മാതൃഭൂമി വീക്കിലി എന്‍റെയും ഒരു സുഹൃത്ത്‌ ആണ്. വളരെ ചെറുപ്പം മുതലേ.
    പക്ഷെ ഈ നാട്ടില്‍ അത് വല്ലപ്പോഴുമേ കിട്ടൂ . :(

    ReplyDelete
  31. നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  32. സന്തോഷങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കുന്നു.. വെറുമൊരു കഥ മാത്രമായിരിക്കണേ എന്നാശിക്കുമ്പോഴും പ്രതികൂല സാഹചര്യങ്ങളിലും ഇത്രയും നല്ല രചനകള്‍ സമ്മാനിക്കുന്ന ആ സര്‍ഗ്ഗശേഷിയെ നമിക്കുന്നു..

    ReplyDelete
  33. പലരും പറഞ്ഞതുപോലെ ഇതൊരു ഭാവനയാണെന്നു കരുതാനാണ്‌ എനിക്കും ഇഷ്ടം. മാതൃഭൂമിയും കലാകൌമുദിയും ഒക്കെ ഓര്‍മവച്ച നാള്‍മുതല്‍ ഞാനും വായിച്ചിരുന്നതാണ്. പിന്നീട് ജീവിതത്തില്‍ അതിനേക്കാള്‍ പ്രാധാന്യം മറ്റുപലതിനും ഉണ്ടെന്നു തോന്നിയതുകൊണ്ട് ആ വായന നിറുത്തി. ജീവിക്കാന്‍ ഇതൊന്നും വേണ്ടെന്നു നമ്മള്‍ തീരുമാനിച്ചാല്‍ പിന്നെ സങ്കടം തോന്നില്ല. പക്ഷെ തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെ ആയിരിക്കണമെന്നുമാത്രം. അല്ലാതെ അതൊരു അടിച്ചേല്‍പ്പിക്കല്‍ ആവരുത്, ആവാന്‍ സമ്മതിക്കരുത്... പരസ്പരം സ്നേഹിച്ചു വിവാഹം ചെയ്തവരല്ലേ ഇതിലെ കഥാപാത്രങ്ങള്‍, അപ്പൊ പിന്നെ നായികയ്ക്ക് നായകന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ അറിയില്ലേ... ഭര്‍ത്താവിനു ഭാര്യ പുസ്തകം വായിച്ചുകൊണ്ടിരിക്കുന്നത് ഇഷ്ടമല്ലെങ്കില്‍ ഒറ്റയ്ക്കുള്ളപ്പോള്‍ പുസ്തകങ്ങള്‍ വായിച്ചാല്‍ മതിയല്ലോ.... ഭര്‍ത്താവ് കൂടെ ഉള്ളപ്പോള്‍ അടുക്കള ജോലികളോ മറ്റു വീട്ടു ജോലികളോ ചെയ്യാമല്ലോ (ഒരു ചെറിയ പറ്റിക്കല്‍), അതിനു അദ്ദേഹത്തിനു സന്തോഷമേ ഉള്ളൂ എന്നാണു മനസിലാക്കാന്‍ കഴിഞ്ഞത് ! അല്ലാ ഭാര്യയുടെ കൂടെ സമയം ചിലവഴിക്കാന്‍ ഉള്ള താല്പര്യം കൊണ്ടാണെങ്കില്‍ ഭാര്യയുടെ ജോലികളില്‍ സഹായിക്കാന്‍ അദ്ദേഹം വരുമല്ലോ... നമ്മെ മനസിലാക്കാന്‍ ശ്രമിക്കാത്ത പങ്കാളിയെ കിട്ടിയാല്‍ മൂന്നു വഴികളെ ഉള്ളൂ... ഒന്ന് - നാം അവരെ മനസിലാക്കുക, എന്നിട്ട് ബുദ്ധിപൂര്‍വ്വം പെരുമാറുക. രണ്ട് - സ്വയം ശപിച്ചു ജീവിതം തള്ളി നീക്കുക, മൂന്ന് -അങ്ങനെയൊരു കൂട്ട് വേണ്ടെന്നു വയ്ക്കുക. (മൂന്നാമത് പറഞ്ഞത് മറ്റൊരു നിവര്‍ത്തിയും ഇല്ലാത്ത ഘട്ടങ്ങളില്‍, അല്ലാതെ ഇതിന്റെ പേരില്‍ ആരും എന്നോട് അടിയുണ്ടാക്കാന്‍ വരല്ലേ.. )

    സേതു, എന്തൊക്കെ പറഞ്ഞാലും ഈ പോസ്റ്റ്‌ വേദനിപ്പിച്ചു... "കുഞ്ഞിനെ നോക്കാനും, ഓഫീസില്‍ ജോലി ചെയ്യാനും മാതൃഭൂമി വായിക്കാതെ തന്നെ
    പറ്റും..." എന്നദ്ദേഹം പറഞ്ഞുവെങ്കിലും പിന്നത്തെ ആഴ്ച മുതല്‍ പത്രക്കാരന്‍ വീണ്ടും പത്രത്തിനെ കൂടെ ഇഷ്ട ബുക്കുകളും ഇട്ടിട്ടുണ്ടാവും എന്ന് വിശ്വസിക്കുന്നു... ബന്ധത്തിന് ഒരുലച്ചിലും തട്ടാതെ പരസ്പരം മനസിലാക്കി ഒരു പാടുനാള്‍ കഴിയാന്‍ സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ...

    ReplyDelete
  34. \എന്നെ സ്നേഹിക്കുകയും സ്വാന്തനിപ്പിക്കുകയും ചെയ്ത എല്ലാ കൂട്ടുകാരോടും നന്ദി.
    അനുഭവം എന്നതോടൊപ്പം ഓർമ്മ എന്നു കൂടി ചേർക്കേൻടതായിരുന്നു. ഇതൊരു പഴയ ഓർമ്മയാണ്. എന്റെ ലോകത്തിലിപ്പോൾ നിറയെ പുസ്തകങ്ങളും മാത്രുഭൂമിയും കലാകൗമുദിയും ഉണ്ട്.
    ഞാൻ ഒരു ചെറിയ ഇടവേള എടുക്കുന്നു. എല്ലാവരും പുതിയ പോസ്റ്റിന്റെ ലിങ്ക് തരണം,കേട്ടൊ
    ഒരുപാടു സ്നേഹത്തൊടെ,സേതുലക്ഷ്മി.

    ReplyDelete
  35. ഞാനുമാദ്യായിട്ടാണിവിടെ....എല്ലാവരുടേയും അഭിപ്രായങ്ങളിലൂടേയും വിമര്‍ശനങ്ങളും കണ്ടു..അനുഭവം എന്ന് വെച്ചതില്‍ തെറ്റായി എനിക്ക് തോന്നുന്നില്ലാ കാരണം... ഈ ഞാനാണീത് കുത്തി കുറിക്കുന്നതെങ്കില്‍ അനുഭവം പോയിട്ട് എന്‍റെ പേരു പോലും (ഇപ്പോഴുമില്ല) കാണില്ല.... എന്തൊക്കെയോ പറയണമെന്നും ചോദിക്കണമെന്നുമുണ്ട് പക്ഷേ മനസ്സിലൊരു വിലങ്ങ് വീണതു പോലെയോ... പൊടുന്നനെ സ്വരമെന്നെ ഉപേക്ഷിച്ചതു പോലെയോ മറ്റോ... പ്രാര്‍ത്ഥനയിലോര്‍ത്താല്‍ (കഴിയണേ എന്നാഗ്രഹിക്കുന്നു) തീര്‍ച്ചയായും ചേച്ചിക്ക് വേണ്ടി ഒരല്പം നിമിഷങ്ങള്‍ കരുതി വെക്കും ഞാന്‍... സസ്നേഹം..

    ReplyDelete
  36. മാതൃഭുമി ആഴ്ച്ചപ്പതിപ്പിനെക്കാള്‍ വിലയുള്ളത് തന്നെയാണ് കുടുംബ ജീവിതം.
    ഒരു ലക്കം മിസ്സ്‌ ആയാല്‍ നമുക്കത് പിന്നീടെപ്പോഴെങ്കിലും വായിക്കാം.പക്ഷെ,കുടുംബത്തിന്റെ താളം പോയ്പ്പോയാല്‍ അത് തിരിച്ചെടുക്കാന്‍ കഴിഞ്ഞെന്നു വരില്ല.
    ഒരു കാര്യം ഓര്‍ക്കുക,ചെറിയ കോട്ടങ്ങള്‍ കൊണ്ട് നമുക്ക് വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും.
    പിന്നെ,ഈ ആണുങ്ങളുടെ ചെറിയ ഈഗോ ഒക്കെയങ്ങ് സമ്മതിച്ചു കൊടുത്താല്‍ സംഗതി ശുഭം!

    ReplyDelete
  37. എന്നെ കുറിച്ചാണോ ഈ എഴുതിയിരിക്കുന്നത് എന്ന് ഒരു സംശയം ! ഇത് 90 % പെണ്ണുങ്ങളുടെയും ഒരു പ്രശ്നം തന്നെ ആണെന്ന് എനിക്ക് തോന്നുന്നു (though in varying degrees ). ഭാര്യക്ക്‌ വല്യ യോഗ്യതയും കഴിവുകളും ഒക്കെ ഉള്ളത് ഭര്‍ത്താവിനു സന്തോഷവും അഭിമാനവും തന്നെയാണ് , പക്ഷെ വീട്ടുകാര്യങ്ങള്‍ ഭംഗിയാക്കിയ ശേഷമേ കഴിവുകള്‍ പുറത്തു എടുക്കാന്‍ പാടുള്ളൂ .



    നന്നായി എഴുതിയിരിക്കുന്നു .

    ReplyDelete
  38. എഴുത്ത് തുടരുക...ആശംസകള്‍...

    ReplyDelete
  39. ee orennam vaayichu kazhinjappol thanne nellum pathirum thiriykkaan pattiya ezhuthaanu ivide ennu thonni.... athukond njaanum koodi ee pusthakathinte vaayanaasukhathil chernnu kollatte..... snehaasamsakalll.....

    ReplyDelete
  40. aashamsakal.......... pls visit my blog and support a serious issue..........

    ReplyDelete
  41. നല്ല കരുത്തുള്ള എഴുത്ത്.
    നന്മകള്‍.

    ReplyDelete
  42. നല്ല കഥ. നല്ല അവതരണം.ഇന്നും എഴുത്തും വായനയും തുടരുന്നല്ലോ.താൽക്കലികമായ ചില ദ്വേഷ്യപ്പെടലുകൾ സാരമില്ല.അതുകൊണ്ടെന്താ ഇപ്പോൾ നല്ല ഒരു പോസ്റ്റാക്കാൻ കഴിഞ്ഞില്ലെ.
    ആശംസകൾ...........

    ReplyDelete
  43. നന്മകള്‍ നേരുന്നു.

    ReplyDelete
  44. കൈയിലുള്ളത് വേണ്ടതാണെന്ന് ബോദ്ധ്യമുണ്ടെങ്കില്‍ കളയരുത്.അതെന്തായാലും.നഷ്ടപ്പെട്ടതൊന്നും തിരികെ വരികയില്ല,നാമെത്ര കേണാലും.

    ReplyDelete
  45. വീണ്ടും ഈ പോസ്റ്റ് തേടി ഞാനെത്തി, വെറുതെ..

    ReplyDelete
  46. മാത്രുഭൂമി വീക്കിലിയല്ല ജീവിതം എന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേട്ടത് കൊണ്ട് എനിക്കിത് മനസിലാവും.ഇപ്പോള്‍ ഈ പുസ്തകങ്ങള്‍ക്കിടയിലിരുന്ന് ഇത് വായിക്കുമ്പോഴും...നല്ലെഴുത്ത്.

    ReplyDelete