നിങ്ങളുടെ സ്വന്തം രാജ്യത്ത് അങ്ങോട്ടുമിങ്ങോട്ടും പോയും വന്നുമിരിക്കുമ്പോൾ ആ ജനാലകളും,ആ വാതിലുകളും ആ മേൽപ്പുരകളും നിങ്ങൾക്കു സംബന്ധപ്പെട്ടവയല്ലെന്ന്,ആ ചുമരുകൾ നിങ്ങൾ പരിചയപ്പെട്ടവയല്ലെന്ന്, ആ മരങ്ങൾ നിങ്ങൾ യാദൃഛികമായികണ്ടുമുട്ടിയ ചിലതു മാത്രമാണെന്ന്,നിങ്ങൾ കടന്നു ചെല്ലാത്ത വീടുകൾ നിങ്ങൾക്കാവശ്യമുള്ളവയല്ലെന്ന് ,നിങ്ങൾ ചവിട്ടിപ്പോന്ന കൽ വിരികൾ വെറും കല്ലു മാത്രമാണെന്നു നിങ്ങൾ വിചാരിക്കുന്നു.
പിന്നീട് നിങ്ങൾ അവിടെനിന്നും വിട്ടു പോന്നതിനു ശേഷംആ തെരുവുകൾ നിങ്ങൾക്കു പ്രിയപ്പെട്ടവയാണെന്നും,ആ മേൽപ്പുരകളും വാതിലുകളും കാണാത്തതു കൊണ്ടു നിങ്ങൾക്കു അസുഖമുണ്ടെന്നും,ആ മരങ്ങൾ നിങ്ങൾക്കു വളരെ ഇഷ്ടമുള്ളവയാണെന്നും,നിങ്ങൾ കടന്നു ചെന്നിട്ടില്ലാത്ത വീട്ടിൽ നിങ്ങൾ ദിവസം പ്രതി ചെന്നു പോരുന്നുണ്ടെന്നും,നിങ്ങളുടെ ഹൃദയത്തിന്റെ, രക്തത്തിന്റെ,നിങ്ങളുടെ ആത്മാവിന്റെ തന്നെ ഒരംശം ആ കൽ വിരികളിൽ ഇട്ടു പോന്നിരിക്കുന്നതായുംനിങ്ങൾ അറിയുന്നു.
ഒരു പക്ഷെ,നിങ്ങൾ ഇനി ഒരിക്കലും അതേപോലെ കാണാനിടയില്ലാത്ത ആ സ്ഥലമെല്ലാം ദുഃഖമയമായ ഒരു വശീകരണ ശക്തിയെ കൈക്കൊള്ളുകയും,ഒരു പ്രേതക്കാഴ്ച്ചയുടെ ദുഃഖാത്മകത്വത്തോടു കൂടി അവയെ മനോരാജ്യത്തിലേക്കുകൊണ്ടു വരുകയും അവയ്ക്കു മാറ്റം വന്നിട്ടില്ല എന്നു ശാഠ്യം പിടിക്കുകയും ചെയ്യുന്നു.....
വിക്തർ യൂഗൊ( നാലാപ്പാടൻ വിവർത്തനം ചെയ്ത 'പാവങ്ങ'ളിൽ നിന്ന്..)

Monday, 9 January 2012

സന്ദേശം

                             സമാനഹൃദയേ പാടുന്നൂ ഞാന്‍
                                  നിനക്കു കേള്‍ക്കാനായ്‌..

പരിചിതമാണീ വാക്കുകളെങ്കിലു-

                                      മിതിലുണ്ടെന്‍ സ്നേഹം..

(അറിയുന്നേനിതില്‍ ശ്രുതിയും താളവു-
                                   മല്‍പ്പവുമി,ല്ലെന്നാല്‍.

നിനക്ക് വേണ്ടി പാടുമ്പോഴിതി-
                                    നനുപമ സൌന്ദര്യം..)

ഇരവിലുറങ്ങാതിരുന്നു  ഞാനിതു 
                                  കുറിച്ചിടുന്നേരം...

അരികിലൊരോമല്‍ പൈതലുമായ് നീ
                                  സുഖ നിദ്രയിലാവാം..

സഖി,ജന്മാന്തര പരിചിതര്‍ നമ്മള്‍        
                                 സ്നേഹിതരെന്നാലും...

നമുക്കിടയ്ക്കുണ്ടൊരു കടല്‍ ദൂരം
                               അനന്തമജ്ഞാതം..

ഒരു കുളിര്‍ കാറ്റിന്‍ കൈകളില്‍ ഞാനിതു           
                                 കൊടുത്തയയ്ക്കുന്നൂ..

(അവന്‍ ജഗത്‌ സഞ്ചാരി,അവന്നറി-

                              യാതേതിടമുള്ളൂ...) 

വിലോല കാമുകനവ,നാരാമ-
                               പുതു താരുണ്യത്തില്‍..

വിമുഗ്ദ്ധനായൊരു പനിനീര്‍ മൊട്ടി-
                                ലിതൊളിച്ചു വച്ചേക്കാം..

ഉണരുമ്പോള്‍ നീ നോക്കുക, പൂവിത-
                              ളോരോന്നായ്‌ നീര്‍ത്തി...

പുറത്തു വന്നെന്‍ ഗീതിക നിന്നെ-
                                 പുണരാന്‍ വെമ്പുന്നൂ...

45 comments:

 1. മാതൃഭൂമി ബ്ലോഗനയില്‍ വന്ന ഒരു പോസ്റ്റില്‍ ഭ്രമിച്ച് എഴുത്തുകാരിയെ കണ്ടുപിടിച്ച്,ആ സൌഹൃദത്തിന്റെ ത്രില്ലില്‍ ആ സുഹൃത്തിനായി എഴുതിയതാണീ കവിത.
  അന്നവള്‍ ഇത് വായിച്ചു ചിരിച്ചു കാണും. ഇന്ന്‍,പ്രസിദ്ധീകരിച്ചതിന്,ക്ഷമാപണത്തോടെ...

  ReplyDelete
 2. ഒരു ക്ഷമാപണത്തിന്റെ ആവശ്യം ഉണ്ടോ?.

  നല്ല വരികള്‍ അഭിനന്ദനങ്ങള്‍......

  ReplyDelete
 3. വായനക്കാരന്‍ എന്നാ നിലയില്‍ വായിച്ച്‌ ആസ്വദിച്ചു. പിന്നെ വായിക്കുമ്പോഴേ മനസ്സില്‍ കടന്നു വരുന്ന ഈണം ഒന്ന് കൂടെ വായിക്കാന്‍ പ്രേരിപ്പിച്ചു.

  ReplyDelete
 4. ശ്രുതിയും താളവുമുള്ളൊരു കവിത
  പാടാനെന്തിഷ്ടം...

  ReplyDelete
 5. സുന്ദരവും ലളിതവുമായ വരികള്‍ .....

  ReplyDelete
 6. കവിതയല്ലേ. അഭിപ്രായം പറയാന്‍ ശക്തി പോര സേതുലക്ഷ്മി. :-)
  എന്നാലും തേടി കണ്ടുപ്പിടിച്ച സൌഹൃദവും അതിന് അക്ഷരങ്ങളിലൂടെ സമ്മാനം നല്‍കിയ മനസ്സും നന്നായി .
  രണ്ട് പേര്‍ക്കും ആശംസകള്‍

  ReplyDelete
 7. നമുക്കിടയ്ക്കുണ്ടൊരു കടല്‍ ദൂരം
  അനന്തമജ്ഞാതം..
  ഒരു കുളിര്‍ കാറ്റിന്‍ കൈകളില്‍ ഞാനിതു കൊടുത്തയയ്ക്കുന്നൂ.

  വരികള്‍ നന്നായിരിക്കുന്നു.

  ReplyDelete
 8. കവിത സുഖത്തോടെ വായിച്ചു നല്ലത് ..കാറ്റിന്റെ കൈയ്യില്‍ സൌഹ്രേദം ദൂത് കൊടുത്തു വിട്ടത് ..ഒരു പഴയ ഭാവന.

  ReplyDelete
 9. എഴുത്തുകാരി ആരാണെന്ന് ഞാന്‍ ഊഹിച്ചു....

  വിശാലമായ മനസുള്ള ആ എഴുത്തുകാരി ഈ കവിത വായിച്ച് ഒരിക്കലും ചിരിക്കാന്‍ ഇടയില്ല. അവര്‍ ഇത് ഹൃദയപൂര്‍വ്വം ഏറ്റുവാങ്ങി ആത്മഹര്‍ഷങ്ങളോടു ചേര്‍ത്തവെച്ചുകാണും...എന്നിട്ട് ഒരു പക്ഷേ നേര്‍ത്ത ഒരു പുഞ്ചിരി പൊഴിച്ചു കാണും. ആ എഴുത്തുകാരിയെ വായനയിലൂടെ അല്‍പ്പം മനസ്സിലാക്കിയതുകൊണ്ടും ഈ കവിതയുടെ കാവ്യഗുണം ചെറുതായി അറിഞ്ഞതുകൊണ്ടുമാണ് ഞാനിതു പറയുന്നത്.

  നന്നായി എഴുതി സേതുലക്ഷ്മി....

  ReplyDelete
 10. താളക്രമമുള്ള മനോഹരമായ വരികള്‍

  ReplyDelete
 11. അറിയുന്നേനിതില്‍ ശ്രുതിയും താളവു-
  മല്‍പ്പവുമി,ല്ലെന്നാല്‍.

  നിനക്ക് വേണ്ടി പാടുമ്പോഴിതി-
  നനുപമ സൌന്ദര്യം..)  അത് തന്നെ സൌന്ദര്യമുല്ല കവിത... ശ്രുതിയും സങ്ങതിയൊന്നും അറിയില്ലെങ്കിലും ഞാനും വായിച്ചു രണ്ടു വട്ടം...

  സ്നേഹാശംസകള്‍..

  ReplyDelete
 12. നല്ല വരികള്‍.. അഭിനന്ദനങ്ങള്‍.

  ReplyDelete
 13. നല്ല ‘വാക്കുകളും വരികളും’ ഒത്തിണങ്ങിയ നല്ല കവിത. അത്യധികമായ സ്നേഹവായ്പ് നിറഞ്ഞ ഈ ആത്മഗീതം സമീരസന്ദേശമായി എത്തിക്കുന്നത്, വെറും വാക്കുകളിൽക്കൂടിമാത്രം ഒതുക്കിയതെന്തേ? രാത്രി ഉറക്കമൊഴിഞ്ഞിരുന്നെഴുതിയ ഈ കുറിപ്പിൽ, കുറേ ഭാവുകങ്ങളും ദീർഘായുസ്സും ഓർമ്മയിലെ ഒരു ബിന്ദുവും ചേർക്കാമായിരുന്നു (എന്ന് കൂട്ടുകാരിക്ക് തോന്നാം,ഇല്ലേ?) ആശംസകൾ.....

  ReplyDelete
 14. എഴുതുന്നവരെല്ലാം ഈ സന്ദേശം എനിയ്ക്കാവണേ എന്ന് കൊതിച്ചു പോകുന്ന വരികൾ എഴുതിയിട്ട് ക്ഷമാപണമെന്തിന്?

  നല്ല വരികൾ, മനോഹരമായി എഴുതി. അഭിനന്ദനങ്ങൾ.

  ReplyDelete
 15. പ്രിയരേ,

  എന്റെ സൌഹൃദത്തിന്റെ നേരും നേര്‍മ്മയും തിരിച്ചറിഞ്ഞ് ഈ സന്ദേശം സ്വീകരിച്ച എല്ലാവര്‍ക്കുമായി,

  നിറഞ്ഞ ഹൃദയത്തോടെ,നന്ദി

  ReplyDelete
 16. ചൊല്ലി കേള്‍ക്കാന്‍ കൊതിക്കുന്ന വരികള്‍

  ReplyDelete
 17. നിനക്ക് വേണ്ടി പാടാം
  മധുരമായി ..........:)like it

  ReplyDelete
 18. "സഖി,ജന്മാന്തര പരിചിതര്‍ നമ്മള്‍
  സ്നേഹിതരെന്നാലും...
  നമുക്കിടയ്ക്കുണ്ടൊരു കടല്‍ ദൂരം
  അനന്തമജ്ഞാതം.."

  അതേ സേതുവേച്ചി...
  നാമെല്ലാം ഏറെ ദൂരെയാണെങ്കിലും നമ്മെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ഒരു നൂലുണ്ട്.. വാക്കുകള്‍ ഇഴപിരിച്ചു നിര്‍മ്മിച്ചൊരു പട്ടുനൂല്‍ ...

  എനിക്കിപ്പോള്‍ ആ എഴുത്തുകാരിയായ സഖിയോടു അസൂയ തോന്നുന്നു.. അവരുടെ എഴുത്തിനുള്ള വലിയ അംഗീകാരമായി കരുതാം ഈ സ്നേഹവാക്കുകളെ...

  സ്നേഹപൂര്‍വ്വം
  അനിയന്‍

  ReplyDelete
 19. ഈ സൌഹൃദത്തിന്റെ അക്ഷര സമ്മാനം നന്നായിട്ടുണ്ട്.

  ReplyDelete
 20. ഒരു സൌഹൃദത്തിനേകാവുന്ന മികവുറ്റ സമ്മാനം.. മനോഹരമായ വരികളിലൂടെ സ്നേഹം ചാലിച്ചെഴുതിയ അക്ഷരകൂട്ടം.. വായിച്ച ഓരോ അക്ഷരസ്നേഹിയും ഈ വരികള്‍ പങ്കിട്ടെടുക്കാന്‍ ആഗ്രഹിച്ചിരിക്കും.. ഞാനും.

  ReplyDelete
 21. താളമുള്ള വരികള്‍ നന്നായിടുണ്ട് ............ആശംസകള്‍

  ReplyDelete
 22. സന്ദേശം നന്നായിട്ടുണ്ട്
  ആശംസകള്‍..

  ReplyDelete
 23. ആദ്യ കമന്റില്‍ വിശദീകരിച്ചത് നന്നായി.ഒരു വിമര്‍ശനം കണ്ണടച്ച് ഒഴിവാക്കുന്നു.ബാക്കി നന്നായിരിക്കുന്നു.ആര്‍ജ്ജവമുള്ള വരികള്‍ ....

  ReplyDelete
 24. ചൊല്ലുമ്പോള്‍ നല്ല താളം ഉണ്ട് കേട്ടോ . ഞാന്‍ ഒന്ന് ചൊല്ലി നോക്കി .....മനോഹരമായ വരികള്‍

  ReplyDelete
 25. നല്ല വരികൾ, മനോഹരമായി എഴുതി. അഭിനന്ദനങ്ങൾ.

  ReplyDelete
 26. nannayi paranju.............. aashamsakal............

  ReplyDelete
 27. അറിയുന്നേനിതില്‍ ശ്രുതിയും താളവു-
  മല്‍പ്പവുമി,ല്ലെന്നാല്‍.

  നിനക്ക് വേണ്ടി പാടുമ്പോഴിതി-
  നനുപമ സൌന്ദര്യം..)ഈ വരികള്‍ക്ക് എന്തോ ഒരു കുഴപ്പം പോലെ ,പാടുംപോഴിതിനും എന്നല്ലേ വേണ്ടിയിരുന്നത് ,അറിഞ്ഞു കൂടാ .ഏതായാലും അസൂയ തോന്നിക്കുന്ന വരികള്‍ എഴുത്തുകാരിയോടും സുഹൃത്തിനോടും .ഒരു പാട് കാലത്തിനു ശേഷം ഉള്ളം തണുപ്പിച്ചു കവിതയുടെ ,വറ്റാത്ത സൌഹൃദത്തിന്റെ തെളിനീരുറവ ഒഴുകുന്നു .ഈ കവിത വായിക്കതിരുന്നെങ്കില്‍ അതൊരു നഷ്ടമായേനെ

  ReplyDelete
  Replies
  1. രണ്ടും ശരി എന്ന് പറയാം.
   എങ്കിലും ഞാന്‍ എഴുതിയതാണ് കുറച്ചു കൂടി ചേരുക എന്ന് തോന്നുന്നു. നിനക്കുവേണ്ടി 'പാടുമ്പോഴിതിനും' എന്നാവുമ്പോള്‍ വേറെയും പാടിയിട്ടുണ്ട് എന്ന് തോന്നില്ലേ,അറിയില്ല. പിന്നെ ഒരു താളഭംഗവും വരും.
   ഈ വിലപ്പെട്ട അഭിപ്രായത്തിനു നന്ദി,സിയാഫ്‌.

   Delete
 28. നന്നായിരിക്കുന്നു ഹൃദയത്തിൽ നിന്നുള്ളൊരീ സമർപ്പണം...
  ചില ബന്ധങ്ങൾ ഇങ്ങനേയും...

  ReplyDelete
 29. ആദ്യായിട്ടാണ്‌ ഇവിടെ, കവിത വായിച്ചപ്പോള്‍ വന്നത് വെറുതെ ആയില്ല തോന്നീ. "നന്നായീ" എന്ന് അറിയിക്കാതെ വായിച്ചു പോകാന്‍ തോന്നിയില്ല. ഇനിയും വരാം..
  ഭാവുകങ്ങള്‍ ..
  സ്നേഹത്തോടെ മനു.

  ReplyDelete
 30. ഹായ് നല്ല രസമുള്ള വരികള്‍ ,ശൈലിയുണ്ട് ,മനോഹരം ,നന്നായിടുണ്ട് .......ആശംസകള്‍ ..ഇനിയും വരാം

  ReplyDelete
 31. സഖി,ജന്മാന്തര പരിചിതര്‍ നമ്മള്‍
  സ്നേഹിതരെന്നാലും...

  നമുക്കിടയ്ക്കുണ്ടൊരു കടല്‍ ദൂരം
  അനന്തമജ്ഞാതം.. വളരെ ഇഷ്ടമായി കേട്ടോ. ഹൃദയത്തില്‍ തൊട്ട വരികള്‍.

  ReplyDelete
 32. ഇത് ആര്‍ക്കു അയച്ചോ അവള്‍ വായിച്ചതിനു ശേഷം ചിരിച്ചു കാണും...സന്തോഷത്താല്‍....
  നന്നായിരിയ്ക്കുന്നു.

  ReplyDelete
 33. വളരെ മനോഹരം,,,,
  അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല
  സൌഹൃദത്തിന്‍........... മധു തേന്‍ ആവോളം നുകരാന്‍ ആശംസകള്‍

  ReplyDelete
 34. കവിത,. താളവും ആശയവും ഉള്ള കവിത. നന്നായി. വീണ്ടും ഈ വഴി വരാം.

  ReplyDelete
 35. നല്ല കവിതക്കെന്റെ ഭാവുകങ്ങൾ......

  ReplyDelete
 36. വാക്കുകൾ എടുത്ത് അമ്മാനമാടി മിത്രക്കൂട്ടുറപ്പിച്ച ഒരു കവിതയാണിത് കേട്ടൊ സേതു

  ReplyDelete
 37. പുതിയ പോസ്റ്റ് എവിടെ?

  ReplyDelete
 38. സഖി,ജന്മാന്തര പരിചിതര്‍ നമ്മള്‍
  സ്നേഹിതരെന്നാലും...

  നമുക്കിടയ്ക്കുണ്ടൊരു കടല്‍ ദൂരം
  അനന്തമജ്ഞാതം

  നല്ല വരികള്‍ ... നല്ല കവിത

  ReplyDelete
 39. വളരെ ഇഷ്ടമായി ഈ സന്ദേശകവിത. ഗവിതകള്‍ വായിച്ച് തലകറങ്ങിയിരിക്കുമ്പോള്‍ ഇങ്ങനത്തെ താളനിബദ്ധവും വൃത്തഭംഗിയും ആശയസമ്പുഷ്ടതയുമുള്ള വരികള്‍ വായിക്കുന്നത് ഒരു ആശ്വാസമാണ്. എന്റെ കവിതാപരീക്ഷണത്തിലേയ്ക്കും ഒന്ന് ക്ഷണിക്കുന്നു. http://yours-ajith.blogspot.com/2011/06/blog-post.html (ഈ ലിങ്ക് ഡയറക്റ്റ് ആക്കുന്ന വിദ്യ പടികിട്ടീട്ടില്ല ഇതുവരെ. ക്ഷമിക്കൂ)

  ReplyDelete