നിങ്ങളുടെ സ്വന്തം രാജ്യത്ത് അങ്ങോട്ടുമിങ്ങോട്ടും പോയും വന്നുമിരിക്കുമ്പോൾ ആ ജനാലകളും,ആ വാതിലുകളും ആ മേൽപ്പുരകളും നിങ്ങൾക്കു സംബന്ധപ്പെട്ടവയല്ലെന്ന്,ആ ചുമരുകൾ നിങ്ങൾ പരിചയപ്പെട്ടവയല്ലെന്ന്, ആ മരങ്ങൾ നിങ്ങൾ യാദൃഛികമായികണ്ടുമുട്ടിയ ചിലതു മാത്രമാണെന്ന്,നിങ്ങൾ കടന്നു ചെല്ലാത്ത വീടുകൾ നിങ്ങൾക്കാവശ്യമുള്ളവയല്ലെന്ന് ,നിങ്ങൾ ചവിട്ടിപ്പോന്ന കൽ വിരികൾ വെറും കല്ലു മാത്രമാണെന്നു നിങ്ങൾ വിചാരിക്കുന്നു.
പിന്നീട് നിങ്ങൾ അവിടെനിന്നും വിട്ടു പോന്നതിനു ശേഷംആ തെരുവുകൾ നിങ്ങൾക്കു പ്രിയപ്പെട്ടവയാണെന്നും,ആ മേൽപ്പുരകളും വാതിലുകളും കാണാത്തതു കൊണ്ടു നിങ്ങൾക്കു അസുഖമുണ്ടെന്നും,ആ മരങ്ങൾ നിങ്ങൾക്കു വളരെ ഇഷ്ടമുള്ളവയാണെന്നും,നിങ്ങൾ കടന്നു ചെന്നിട്ടില്ലാത്ത വീട്ടിൽ നിങ്ങൾ ദിവസം പ്രതി ചെന്നു പോരുന്നുണ്ടെന്നും,നിങ്ങളുടെ ഹൃദയത്തിന്റെ, രക്തത്തിന്റെ,നിങ്ങളുടെ ആത്മാവിന്റെ തന്നെ ഒരംശം ആ കൽ വിരികളിൽ ഇട്ടു പോന്നിരിക്കുന്നതായുംനിങ്ങൾ അറിയുന്നു.
ഒരു പക്ഷെ,നിങ്ങൾ ഇനി ഒരിക്കലും അതേപോലെ കാണാനിടയില്ലാത്ത ആ സ്ഥലമെല്ലാം ദുഃഖമയമായ ഒരു വശീകരണ ശക്തിയെ കൈക്കൊള്ളുകയും,ഒരു പ്രേതക്കാഴ്ച്ചയുടെ ദുഃഖാത്മകത്വത്തോടു കൂടി അവയെ മനോരാജ്യത്തിലേക്കുകൊണ്ടു വരുകയും അവയ്ക്കു മാറ്റം വന്നിട്ടില്ല എന്നു ശാഠ്യം പിടിക്കുകയും ചെയ്യുന്നു.....
വിക്തർ യൂഗൊ( നാലാപ്പാടൻ വിവർത്തനം ചെയ്ത 'പാവങ്ങ'ളിൽ നിന്ന്..)

Monday 9 April 2012

ചക്രവാളങ്ങളില്ലാതെ...


 കതകു തുറന്ന് നീന അകത്തു കയറിയപ്പോള്‍ താഴെ തറയില്‍ കിടന്ന് എന്തോ വരയ്ക്കുകയായിരുന്നു മാതംഗി.നീന പ്രവീണിനോട് അകത്തേക്കു വരാന്‍ ആംഗ്യം കാട്ടി. അമ്മയോടൊപ്പം ഒരപരിചിതനെ കണ്ടിട്ടും മാതംഗിക്ക് വലിയ ഭാവമാറ്റമൊന്നുമുണ്ടായില്ല. കിടപ്പില്‍ നിന്നും എഴുനേറ്റിരുന്ന് അവള്‍ ചിത്രം വര തുടര്‍ന്നുകൊണ്ടിരുന്നു.

   നീനയ്ക്ക് വല്ലാത്ത അരിശം തോന്നി. യൂണിഫോമിനടിയിലിടുന്ന ഒരു പെറ്റിക്കോട്ടു മാത്രമാണ് മാതംഗി ധരിച്ചിരുന്നത്. യൂണിഫോം ഊരി തറയി ലെറിഞ്ഞിട്ടുണ്ട്‌. സ്കൂള്‍ ബാഗ് സോഫയില്‍. സോക്സും ഷൂസും ടീപ്പോയില്‍. ചുറ്റും  ചിതറിക്കിടക്കുന്ന ചായപ്പെന്സിലുകളും.

 ഒരടുക്കും ചിട്ടയുമില്ലാത്ത കുട്ടി. എത്ര പറഞ്ഞു കൊടുത്താലും മനസ്സിലാവുകയുമില്ല. അല്ലെങ്കില്‍ നിഷേധം കൊണ്ടാവാം. നാല് വര്‍ഷത്തെ നാട്ടിന്‍പുറത്തെ ജീവിതം പഠിപ്പിച്ച പാഠങ്ങളാണെന്നും വരാം.
    ' മാതംഗീ, നീയെന്തെന്കിലും കഴിച്ചുവോ..?'നീന ഒരല്‍പം കടുത്ത സ്വരത്തില്‍ ചോദിച്ചു.

        അവള്‍ നിഷേധ ഭാവത്തില്‍ തലയാട്ടി. എന്നും ഇങ്ങിനെതന്നെയാണ്. നീന രാവിലെ തിരക്കിനിടയിലും ഉണ്ടാക്കി ഡൈനിംഗ് ടേബിളില്‍ അടച്ചു വച്ച് പോയ ബുള്‍സൈയും സാന്‍ഡ്വിച്ചും ദിവസവും അതേപോലെ ഇരിക്കുന്നുണ്ടാവും അല്ലെങ്കില്‍ ബ്രഡ്സ്‌പീസ്  മേശപ്പുറം മുഴുവന്‍ ചിതറിയും. കുട്ടി വന്നു കുളിച്ചു ആഹാരം കഴിച്ചു കഴിയുംവരെയെന്കിലും നില്‍ക്കാന്‍ വേലക്കാരിയോട് പലപ്പോഴും പറയാറുണ്ട്‌. പക്ഷെ, സ്കൂള്‍ ബസ്സില്‍ നിന്നിറക്കി മുറിയിലാക്കി മുറി പുറത്തുനിന്നു കുറ്റിയിട്ടു ഇത് തന്നെ ധാരാളം എന്ന ഭാവത്തില്‍ അവര്‍ പോകാറാണ് പതിവ്‌.

സ്കൂളില്‍ നിന്ന് വന്നിട്ട് താന്‍ എത്തുന്നതുവരെയുള്ള സമയം ഇവള്‍ എന്താണ് ചെയ്യാറുള്ളത് എന്ന് നീന അത്ഭുതപ്പെടാറുണ്ട്.ഹോം വര്‍ക്കുകള്‍ ഒരിക്കലും ചെയ്തു വയ്ക്കാറില്ല. സ്കൂളിലും അവളെപ്പറ്റി നല്ല അഭിപ്രായമില്ല. യൂണിഫോമില്‍ അഴുക്കാക്കി,നോട്ടുബുക്കില്‍ കുത്തി വരച്ചു,അടുത്തിരുന്ന കുട്ടിയുടെ മുടി പിടിച്ചുവലിച്ചു കരയിപ്പിച്ചു തുടങ്ങി ഒരു നൂറു കുറ്റങ്ങള്‍ കാണുമ്പോഴെല്ലാം ടീച്ചര്‍ പറയാറുണ്ട്‌. നീന ഒന്നും മിണ്ടാതെ തല കുനിച്ചു നിന്ന് കേള്‍ക്കും. പിന്നെ വീട്ടില്‍ വന്നു ശകാരിക്കുംപോള്‍ ഇനിയിതൊന്നും ആവര്‍ത്തിക്കില്ല എന്നവള്‍ സമ്മതിക്കും.വീണ്ടും പഴയപടി തന്നെ.

 പ്രവീണ്‍ ഇപ്പോഴും വാതില്‍ക്കല്‍ തന്നെ നില്‍ക്കുകയായിരുന്നു. നീന അയാളെ അകത്തേക്ക് കടന്നിരിക്കാന്‍ വീണ്ടും ക്ഷണിച്ചു. സോഫയില്‍ അറ്റം ചേര്‍ന്നിരുന്നിട്ട് അയാള്‍ കണ്ണ് കൊണ്ട് കുട്ടിയോട് കാര്യം പറയാനാവശ്യപ്പെട്ടു.

 നീനയ്ക്ക് പെട്ടെന്ന് വല്ലാത്തൊരു പരിഭ്രമം തോന്നി. വളരെ ദിവസങ്ങളായി മനസ്സില്‍ പറഞ്ഞുറപ്പിച്ച വാക്കുകളാണെന്‍കിലും ഇപ്പോള്‍ പറയാന്‍ പറ്റുന്നില്ലാത്തപോലെ. അല്ലെങ്കിലും ഇത്തരം കാര്യങ്ങള്‍ കുട്ടികളോട് പറയേണ്ടതില്ല എന്നാണു നീനയ്ക്ക് തോന്നിയത്‌. പക്ഷെ കുട്ടിയുടെ സമ്മതം പ്രധാനമാണെന്ന് പ്രവീണ്‍ നിര്‍ബന്ധിക്കുകയായിരുന്നു.

 പ്രവീണ്‍ പതുക്കെയെഴുനേറ്റു മാതംഗിയുടെ  സമീപത്തു നിലത്തിരുന്നു. നീന വാക്കുകളില്‍ കഴിയുന്നത്ര സ്നേഹം നിറച്ചു പറഞ്ഞു.

  'മോളെ, ഇത് മമ്മിയുടെ കൂടെ വര്‍ക്കു ചെയ്യുന്ന അന്കിളാണ്. പ്രവീണ്‍. ഒരാഴ്ച കൂടി കഴിയുമ്പോള്‍ മോളുടെ പപ്പയായി ഇവിടെ താമസം തുടങ്ങും.'

പ്രവീണ്‍ മാതംഗിയുടെ താടി പിടിച്ചുയര്‍ത്തി സ്നേഹത്തോടെ ചോദിച്ചു.'ഡു യു ലൈക്‌ മീ മോളൂ..?'

   അമ്പരപ്പിന്റെയും പരിഭ്രമത്തിന്റെയും  ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം മാതംഗി പ്രവീണിന്റെ കൈ തട്ടി മാറ്റി. എന്നിട്ട് മടിയിലിരുന്ന ഡ്രായിംഗ് ബോര്‍ഡു കൊണ്ട് അയാളുടെ മുഖത്ത് ശക്തിയായി അടിച്ചു.

  ഒരു നിമിഷം ശരീരത്തിലെ രക്തം മുഴുവനോടെ തലയിലേക്ക്‌ ഇരച്ചു കയറുംപോലെ തോന്നി നീന ക്ക്.. അവള്‍ മാതംഗിയെ പിടിച്ചുയര്‍ത്തി മുറിയുടെ മൂലയിലേക്ക് തള്ളി.കുട്ടിയുടെ തല ചുവരിലിടിച്ചു.

   ' നീനാ.. നീയെന്താണീ കാണിച്ചത്‌.. ?' പ്രവീണ്‍ അലറി. അവളൊരു കൊച്ചുകുട്ടിയാണെന്ന കാര്യം പോലും നീ മറന്നോ..?

    മാതംഗിയാകട്ടെ,നിലത്ത് വീണുരുണ്ട് ഹിസ്ടീരിയ ബാധിച്ചപോലെ കയ്യും കാലുമിട്ടടിച്ചു് അലറിക്കരഞ്ഞു.

        പ്രവീണ്‍ വിരലുകള്‍ കൊണ്ട് കണ്ണുകള്‍ അമര്‍ത്തിപ്പിടിച്ച്  ഒരു നിമിഷം നിന്നു.  പിന്നെ തല കുടഞ്ഞുകൊണ്ട് പുറത്തേക്കു നടന്നു.

     നീന ഒരു നിമിഷം എന്താണ് ചെയ്യേണ്ടതെന്നറിയാതെ നിന്നു.  പിന്നെ മാതംഗിയെ ഒന്നുനോക്കി,കതകു ചാരി പ്രവീണിന്റെ പിറകെ ഓടിയെത്തി അയാളുടെ തോളില്‍ പിടിച്ചു നിര്‍ത്തിയിട്ടു കേണു. 'പ്രവീണ്‍...പ്ലീസ്‌.. പ്ലീസ്‌..'

  പ്രവീണ്‍ നീനയുടെ കൈ പിടിച്ചു തണല്‍ മരങ്ങളുടെ നിഴല്‍ വീണ വഴിയിലൂടെ പതുക്കെ നടന്നു.

          കണ്ണീര്‍ പുരണ്ട സ്വരത്തില്‍ നീന പറഞ്ഞു തുടങ്ങി. ' എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല പ്രവീണ്‍.. മാതംഗിയുടെ പെരുമാറ്റം എനിക്ക് മനസ്സിലാവുന്നില്ല. എന്ത് ചോദിച്ചാലും ഒന്നും മിണ്ടുകയില്ല. ചിലപ്പോള്‍ ചെറിയൊരു സ്ടൂളില്‍ കയറിനിന്നു പുറത്തേക്കു നോക്കിക്കൊണ്ടിരിക്കും. ഒരുപാട് നേരം. അവിടെ ഒന്നും കാണാനുണ്ടാവുകയില്ല. ചെറിയ ജനലിലൂടെ ആകെ കാണാന്‍ പറ്റുന്നത് റെയില്‍വേ സ്റേഷനു മുന്നിലെ വലിയ ബദാം മരത്തിന്റെ ശിഖരവും അതിനു പിന്നിലെ ഒരല്പം ആകാശവും മാത്രമാണ്.

       ചിലപ്പോള്‍ എനിക്ക് തോന്നും അവളെ കൂട്ടിക്കൊണ്ടു വന്നത് തെറ്റായി എന്ന്. പക്ഷെ ആ നാട്ടിന്‍പുറത്ത് കിടന്നു എന്റെ മകള്‍ നശിക്കരുത് എന്നെനിക്ക് നിര്‍ബന്ധമായിരുന്നു. എന്ത് ചെയ്യാം..എനിക്കും രമേഷിനുമിടയ്ക്കു ഒരുപാട് ദൂരമുണ്ടായിരുന്നു.ഒരു പക്ഷെ എനിക്ക് നടന്നെത്താനാവാത്തത്ര.വലിച്ചെറിഞ്ഞു കളയാന്‍ മാത്രം വില കുറഞ്ഞതാണ് എന്റെ ജീവിതം എന്നെനിക്ക് തോന്നിയതുമില്ല...

 'ശരിയാണ്.' പ്രവീണ്‍ പതുക്കെ പറഞ്ഞു. നഷ്ടപ്പെട്ടത് മാതംഗിക്ക് മാത്രമാണ്. അവള്‍ക്കാവട്ടെ,തിരുത്താന്‍ സ്വന്തമായി ഒരു ജീവിതവുമില്ല.'
...'നീയെന്താണര്‍ത്ഥമാക്കുന്നത് ..? നീന ചോദിച്ചു.

    അത് നിനക്ക് മനസ്സിലാവുകയില്ല നീനാ.. അയാളുടെ സ്വരം ഇടറിയിരുന്നു. ചെറുപ്പത്തില്‍ അവളുടെതുപോലെ എന്റെ ആകാശത്തിനും ചക്രവാളങ്ങളില്ലായിരുന്നു..

 എനിക്ക് ഒത്തിരി ദുഖമുണ്ട് നീനാ.. നമ്മുടെ സ്വപ്നങ്ങളെയോര്‍ത്ത്.. നമുക്ക് നഷ്ടപ്പെടുന്ന ജീവിതത്തെയോര്‍ത്ത്..പക്ഷെ,മാതംഗിയുടെ ആകാശത്തിന്റെ അതിരുകള്‍ ഞാന്‍ മൂലം  നിശ്ചയിക്കപ്പെടരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്..

       പ്രവീണ്‍ യാത്രാമൊഴിപോലെ നീനയുടെ കൈത്തലം ചെറുതായമര്‍ത്തി. പിന്നെ കയറ്റം കയറി തിരിഞ്ഞു നോക്കാതെ റെയില്‍വേ സ്റ്റേഷന് നേരെ നടന്നു.

 ഇരുട്ടില്‍,ബദാം മരത്തിനു കീഴെ നീന തനിയെ നിന്നു പെട്ടെന്ന്  7.40ന്റെ പാസഞ്ചര്‍ ഭൂമികുലുക്കി കടന്നു പോയി. വീട്ടില്‍ മാതംഗി തനിച്ചാണ്. നീന ഒരു ഞെട്ടലോടെ തിരിഞ്ഞോടി.

 കതകു തുറന്നപ്പോള്‍ മാതംഗി തറയില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. കണ്ണീര്‍ പാടുകള്‍ ഉണങ്ങിയ കവിളില്‍ മുടിയിഴകള്‍ പറ്റിപ്പിടിച്ചിരിക്കുന്നു. തറയില്‍ പാതി വരച്ച ചിത്രത്തില്‍ ചെറിയ മെഴുകുതിരികളും  നിറം കൊടുക്കാത്ത ബലൂണുകളും. മാതംഗി കയ്യില്‍ ചുരുട്ടിപ്പിടിച്ചിരുന്ന കടലാസ് നീന വലിച്ചെടുത്തു. ഒരു ചെറിയ ഗ്രീറ്റിംഗ് കാര്‍ഡ്‌. ഒരു വശത്തേക്ക് ചരിഞ്ഞു രമേശിന്റെ മനോഹരമായ കയ്യക്ഷരം.' മെനി മെനി ഹാപ്പി റിട്ടെണ്‍സ് ഓഫ് ദി ഡേ...'

         ഇന്ന് ജനുവരി പതിനേഴാണ്.

 ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്പിരിട്ടിന്റെയും ലോഷന്റെയും ഗന്ധം നിറഞ്ഞു നിന്ന ഒരു ലേബര്‍ റൂമില്‍ ഇളം മഞ്ഞ ടര്‍ക്കിയില്‍ പൊതിഞ്ഞു  ചുരുണ്ട മുടിയും കുഞ്ഞിക്കണ്ണുകളുമുള്ള ഓരോമനയെ നീന ആദ്യമായി കണ്ടതും ഒരു ജനുവരി പതിനേഴിനായിരുന്നു.

 നീന തറയിലിരുന്നു മാതംഗിയുടെ തലയുയര്‍ത്തി മടിയില്‍ വച്ചു പിന്നെ,സകല പ്രതിരോധങ്ങളും തട്ടിത്തെറിപ്പിച്ചു പായുന്ന വെള്ളച്ചാട്ടം പോലെ പൊട്ടിപ്പൊട്ടിക്കരഞ്ഞു.



      

50 comments:

  1. സൂക്ഷ്മത, ഈ പോസ്റ്റിലും കാണുന്നു, അത് ഇഷ്ടപ്പെട്ടു-ചില ബ്ലോഗുകളിലെ കഥകള്‍ക്ക് ഒരു വിവര്‍ത്തനച്ചുവ കിട്ടാറുണ്ട്, ആസ്വാദ്യകരമായ ചുവ തന്നെയാണത്, അത് ഇഷ്ടവും.. ഇന്ന് വായിച്ച രണ്ട് പോസ്റ്റിലും എനിക്ക് കാണാനാവുന്നുണ്ടത്.. :)

    ഈ കഥയില്‍ അവസാനം ഒന്ന് പിടിവിട്ട് പോയ പോലെ തോന്നുന്നുണ്ട്, കഥ വികസിപ്പിക്കാന്‍ ബാക്കിയാവുന്നുണ്ട് ഇനിയും.

    ReplyDelete
  2. സേതു,ഇഷ്ടപ്പെട്ടു.
    കുഞ്ഞിന്റെ മനസ്സ് മനസ്ലിലാക്കാന്‍ വൈകിയെങ്കിലും ആ അമ്മക്ക് ആയല്ലോ.
    മാതംഗിയെ വളരെ നന്നായി വരച്ചു കാട്ടി.

    ReplyDelete
  3. ഇന്ന് ദൂരങ്ങള്‍ ഇല്ലാതായി വരുമ്പോള്‍മനുഷ്യമനസ്സിന്‍റെ ദൂരങ്ങള്‍
    വര്‍ദ്ധിച്ചുവരികയാണ്.ചെന്നെത്താന്‍ പറ്റാത്ത അകലത്തില്‍......
    അതിനിടയില്‍ എത്തിപ്പെടാന്‍ കഴിയാതെ കൈക്കാലിട്ടടിക്കുന്ന
    നിസ്സഹായജീവികള്‍..........
    ആശംസകള്‍

    ReplyDelete
  4. വര്‍ത്തമാന കാല അണുകുടുംബങ്ങളുടെ ഗതി ഇതൊക്കെ തന്നെയാണ്.

    ReplyDelete
  5. ഒരു സാധാരണ കഥ .. അത് നന്നായി പറഞ്ഞു...
    സ്നേഹാശംസകള്‍..

    ReplyDelete
  6. സേതു, നന്നായ്‌ പറഞ്ഞു സ്നേഹനഷ്ടത്തിന്‍റെ കഥ.
    ഒരമ്മക്ക് മറക്കാന്‍ പറ്റുമോ ആ ദിവസം...!
    ജീവിതത്തിലെ പ്രയോരിടീസ് പലപ്പോഴും കീഴ്മേല്‍ മറിയുന്ന കാലത്ത് ഇതിനപ്പുറവും സംഭവിക്കാം ല്ലേ..
    ആ കുഞ്ഞോമനയ്ക്ക് ഒരുമ്മ കൊടുക്കാന്‍ കൊതിച്ചു പോയ്‌. അത് കഥാകാരിയുടെ കഴിവ് തന്നെ.
    ഭാവുകങ്ങള്‍

    ReplyDelete
  7. എനിക്ക് "എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല പ്രവീണ്‍.. മാതംഗിയുടെ പെരുമാറ്റം"(വും) എനിക്ക് മനസ്സിലാവുന്നില്ല"

    താങ്കളുടെ മിക്ക കഥകളിലും ഒരു തീവ്രത നിഴലിക്കുന്നുണ്ട്‌.

    ReplyDelete
  8. ജീവിതത്തില്‍ പലതും കെട്ടിപടുക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനിടയില്‍ പെട്ട് തകര്‍ന്നു പോകുന്ന കുഞ്ഞു ലോകങ്ങള്‍..പലപ്പോഴും അത് കാണാന്‍ നമുക്ക് കഴിയാറില്ല, അവരെ തിരിച്ചറിയാനും !വളരെ സാധാരണമായ അത്തരമൊരു കഥ ഹൃദ്യമായി അവതരിപിച്ചു.ആശംസകള്‍ !

    ReplyDelete
  9. നല്ല കഥ. ആ പിഞ്ചുമനസ്സിനെ മനസ്സിലാക്കാൻ ഇത്തിരി വൈകിയെങ്കിലും ആ അമ്മയ്ക്കായല്ലോ ? നല്ലത്. വൈകി തിരിച്ചറിയപ്പെടുന്ന സത്യങ്ങൾക്ക് സാധാരണത്തേതിനേക്കാൾ തീവ്രതയേറും. അത് സംഭവിക്കുന്നു ഇതിൽ. നല്ല രസമുള്ള എഴുത്ത്,ആശയം. ആശംസകൾ.

    ReplyDelete
  10. "നഷ്ടപ്പെട്ടത് മാതംഗിക്ക് മാത്രമാണ്. അവള്‍ക്കാവട്ടെ,തിരുത്താന്‍ സ്വന്തമായി ഒരു ജീവിതവുമില്ല"" ..... ഇതാണ് പലപ്പോഴും പലരും മറന്നു പോകുന്നത് .... വളരെ സുന്ദരമായി ചുരുങ്ങിയ വാക്കുകളില്‍ വരച്ചു വച്ചു. പക്ഷെ ചുരുക്കലിനിടയില്‍ തീവ്രത നഷ്ടമായില്ലേ എന്നൊരു സംശയം .ഇനിയും നന്നായി ആഴത്തില്‍ കാണിക്കാമായിരുന്നു. ഇത് മറന്നു പോയ മാതൃസ്നേഹം അല്ലെ ? പിന്നെ ആ കുട്ടിയുടെ പേരില്‍ ഒരു ഗൃഹാതിരത്വം കാണുന്നു... " മാതംഗി " ഒരു സുന്ദരമായ ഗ്രാമം ഓര്മ വരുന്നു .....

    ReplyDelete
  11. നഷ്ടം കുഞ്ഞുങ്ങള്‍ക്ക്‌ മാത്രം ..

    കുഞ്ഞിനു പുതിയ പപ്പയെ തേടുമ്പോള്‍ ..

    ആരുമറിയുന്നില്ല കുഞ്ഞു മനസ്സിന്റ്റെ നൊമ്പരങ്ങള്‍

    ReplyDelete
  12. നല്ല കഥ.,ആശംസകൾ.

    ReplyDelete
  13. ഇഷ്ടപ്പെട്ടു കഥ. ആശംസകള്‍

    ReplyDelete
  14. പുതുമയൊന്നുമില്ലാത്ത വിഷയം മോശമാകാതെ അവതരിപ്പിച്ചു.
    ആശംസകള്‍

    ReplyDelete
  15. അധികം അറിയാത്ത പ്രവീണിന് കുഞ്ഞിന്റെ മനസ്സ്‌ പെട്ടെന്ന് മനസ്സിലായെങ്കിലും പരിചയമുള്ള അമ്മക്ക് മനസ്സിലാകാന്‍ പ്രവീണ്‍ വേണ്ടി വന്നു അല്ലെ.
    കൊച്ചുകഥ കൊള്ളാം.

    ReplyDelete
  16. സേതൂ.. തീര്‍ത്തും പുതുമയില്ലെങ്കിലും അനില്‍ പറഞ്ഞപോലെ മോശമല്ലാതെ തന്നെ അവതരിപ്പിച്ചു. പൊതുവെ ഇത്തരം കഥകള്‍ പലപ്പോഴും സ്ത്രി കേന്ദ്രീകൃതമാവുകയാണ് ചെയ്യാറ്.. അതായത് പുരുഷന് ഒരു വില്ലന്‍ പരിവേഷം.. പക്ഷെ ഇവിടെ മറിച്ച് കാണാന്‍ കഴിഞ്ഞതില്‍ ഒരു ശരാശരി മലയാളി പുരുഷന്‍ എന്ന നിലയില്‍ (എല്ലാ അസൂയയും കുശുമ്പും കുന്നായ്മയും ഉള്ള) എനിക്ക് ഇഷ്ടമായി. വ്യത്യസ്തതയുള്ള വിഷയങ്ങളുമായി വീണ്ടും കാണാം.

    ReplyDelete
  17. സേതുവേച്ചിയുടെ വാക്കുകളിലെ സൂക്ഷമതയിലായിരുന്നു എന്റെ കണ്ണ് മുഴുവന്‍ ....
    കഥ മറന്നു അവതരണത്തില്‍ മാത്രം ശ്രദ്ധിച്ചു വായിച്ചു തീര്‍ത്തൂ...
    എനിക്കിത് എഴുത്തിലെ ഒരു പാഠം തന്നെ...

    "ചിലപ്പോള്‍ ചെറിയൊരു സ്ടൂളില്‍ കയറിനിന്നു പുറത്തേക്കു നോക്കിക്കൊണ്ടിരിക്കും. ഒരുപാട് നേരം. അവിടെ ഒന്നും കാണാനുണ്ടാവുകയില്ല. ചെറിയ ജനലിലൂടെ ആകെ കാണാന്‍ പറ്റുന്നത് റെയില്‍വേ സ്റേഷനു മുന്നിലെ വലിയ ബദാം മരത്തിന്റെ ശിഖരവും അതിനു പിന്നിലെ ഒരല്പം ആകാശവും മാത്രമാണ്." ഇതു വായിച്ചപ്പോള്‍ മനസ്സില്‍ മറ്റൊരു രൂപം കടന്നു വന്നു... എന്റെ പ്രിയപ്പെട്ട ഒരു സഹോദരിയുടെ ചിത്രം...
    ആഹ്... അത് ഞാന്‍ നേരില്‍ പറയാം സേതുവേച്ചിയോട്... really touched...

    തിരക്കുകള്‍ ഒഴിഞ്ഞ് വീണ്ടും എഴുത്തില്‍ സജീവമായി കണ്ടതില്‍ സന്തോഷം...

    സ്നേഹപൂര്‍വ്വം
    അനിയന്‍

    ReplyDelete
  18. ഇപ്പോള്‍ ഇത്തരം സംഭവങ്ങള്‍ കൂടുന്നു, അവിടെയെല്ലാം ഒറ്റപ്പെടുന്ന കുഞ്ഞുങ്ങളും. കുഞ്ഞിനെ ആദ്യം സ്നേഹത്തോടെ സമീപിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നാവുമായിരുന്നു.
    പതിവുപോലെ നന്നായി എഴുതി, മനസ്സില്‍ തട്ടുംവിധം.
    വീണ്ടും എഴുതൂ.

    ReplyDelete
  19. നന്നായി എഴുതി .ആശംസകള്‍

    ReplyDelete
  20. പ്രിയപ്പെട്ട എല്ലാ കൂട്ടുകാരോടും ഒറ്റ വാക്കില്‍,നന്ദി.
    ഓരോരുത്തര്‍ക്കും പ്രത്യേകം മറുപടി എഴുതണം എന്നു മോഹമുണ്ട്.പക്ഷെ,കമന്റുകളുടെ എണ്ണത്തില്‍ അസാധാരണ വര്ധനവായി എന്റെ മറുപടികള്‍ ചേരുമ്പോള്‍ അര്‍ഹിക്കാത്ത എന്തോ ലഭിച്ചപോലൊരു അപകര്‍ഷത തോന്നും. അതുകൊണ്ടാണ്.
    ആശയത്തിനു പുതുമയില്ല എന്നത് ശരിതന്നെ. പുതിയ ആശയങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കുന്നത് പ്രതിഭയുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ളതാണ്. പക്ഷെ,എല്ലായ്പ്പോഴും എന്റെ ഉള്ളില്‍ തോന്നുന്ന ഒരു സംശയമുണ്ട്‌. എന്താണ് നല്ല ചെറുകഥ? എത്ര സര്‍വ സാധാരണമായ വിഷയമായാലും അത് പ്രത്യേക വീക്ഷണത്തിലൂടെ അവതരിപ്പിക്കുന്നതിലെ മികവാണോ..? അതോ പുതിയ വിഷയങ്ങള്‍ കണ്ടെത്തുന്നതോ..? അറിവും പരിചയവും ഉള്ള പ്രിയ സ്നേഹിതരുടെ അഭിപ്രായങ്ങള്‍ക്ക് കാക്കുന്നു.

    ReplyDelete
    Replies
    1. എന്റെ അഭിപ്രായത്തില്‍ ഇത് രണ്ടും ആവശ്യമാണ്‌ സേതുവേച്ചി....
      ആശയത്തിലേയും അവതരണത്തിലേയും പുതുമയാണ് ഒരു കഥയെ മികവുറ്റതാക്കുന്നത്...
      സേതുവേച്ചിയില്‍ നിന്നും ഇതിലും മികച്ച കഥകള്‍ പ്രതീക്ഷിക്കുന്നു...
      ആ കഴിവിലുള്ള വിശ്വാസം കൊണ്ട് പറയുന്നതാണ്...

      Delete
    2. അനുഭങ്ങള്‍ ഒന്നാണെങ്കിലും അനുഭവപരിസരങ്ങള്‍ മാറി വരും.ആ മാറ്റം വ്യത്യസ്തമായി പറയുമ്പോള്‍ ആണ്കഥ കൂടുതല്‍ നന്നാവുന്നത്.നിങ്ങള്ക്ക് മനോഹരമായി എഴുതാന്‍ അറിയാം.കഥയുടെ പരിസരത്തെ കൂടുതല്‍ നിരീക്ഷിക്കൂ.ഹൃദയ സ്പര്‍ശിയായ സന്ദര്‍ഭങ്ങള്‍ കിട്ടും അത് കഥയില്‍ സന്നിവേശിപ്പിക്കൂ.

      Delete
  21. നല്ല കഥ. ആശംസകള്‍

    ReplyDelete
  22. സേതുലക്ഷ്മി- നന്നായി എഴുതിയിരിക്കുന്നു... കഥയുടെ ഭാവതലം ഭംഗിയായി സൃഷ്ടിക്കാനായി.....

    ReplyDelete
  23. നല്ലൊരു കഥ്, കൊള്ളാം
    ആശംസകൾ

    ReplyDelete
  24. സ്വന്തം താല്പര്യത്തിനു വേണ്ടി ഇത് വരെ ഉള്ളത് ഒക്കെ ചവിട്ടി മെതിച്ചു നടന്നു പോകുന്ന പുതിയ തലമുറക്ക് ഒരു ഷോക്ക്‌ ട്രീത്മെന്റ്റ്‌ ആവും ഇത് പോലെ ഉള്ള കഥകള്‍
    പ്രവീണിനെ പോലെ ഉള്ളവര്‍ ഇന്ന് ലോകത്ത് ഉണ്ടാവുമോ ?

    കഥ പറയാന്‍ കുറച്ചു തിടുക്കം കൂടി പോയി എന്ന് തോനുന്നു ..
    .അല്ലെങ്കില്‍ ഇതിലും മനോഹരമായനെ ....

    ReplyDelete
  25. എഴുതിയത്രയും നന്നായെഴുതി.
    എന്നാൽ അവസാനമെത്തിയപ്പോഴേക്കും, അല്പം കൂടിയെന്തോ ബാക്കി വച്ചതുപോലെ....
    ആ ‘എന്തോ’തിരയുകയാണു ഞാൻ....


    ഇനി “എന്താണ് നല്ല ചെറുകഥ? ” എന്ന ചോദ്യത്തിനുത്തരം.
    വായിച്ചു കഴിയുമ്പോൾ മനസു നിറയുന്ന അനുഭവം തരുന്ന ഏതു ചെറുകഥയും നല്ലതാണ്.
    സർവസാധാരണമായ വിഷയമായാലും, അസാധാരണമായ വിഷയമായാലും.

    വ്യത്യാസം എന്താണെന്നു വച്ചാൽ, പുതുമയുള്ള വിഷയം അവതരിപ്പിച്ചാൽ ക്രാഫ്റ്റ് അല്പം മോശമായാലും ആളുകൾക്കിഷ്ടപ്പെടും. പറഞ്ഞു പഴകിയ വിഷയം വായിക്കുമ്പോൾ മനസ്സു നിറയ്ക്കണമെങ്കിൽ അസാധാരണ സിദ്ധി വേണം.

    എങ്ങനുണ്ട്?
    എനിക്ക് അറിവും പരിചയവും ഉണ്ടെന്നു തോന്നുന്നില്ലേ!?

    ReplyDelete
  26. പ്രമേയം പുതുമയുള്ളതല്ല. എങ്കിലും ഭാഷ ഭാവതീവ്രം. പുതിയ പ്രമേയവും ഈ ഭാഷയും ചേർന്നാൽ അതിഗംഭീരമാവും.
    പുരുഷനെ കുറ്റവിമുക്തനാക്കിയതിൽ സന്തോഷം..
    കഥ പെട്ടന്ന് അവസാനിച്ച പോലെ തോന്നി ; ജീവിതം പലപ്പോഴും അങ്ങിനെയാണെങ്കിലും

    ReplyDelete
  27. കഥ കൊള്ളാം ...നന്നായി എഴുതി ...!!
    കുഞ്ഞു മനസ്സിന്റ്റെ നൊമ്പരങ്ങള്‍ അഛനമ്മമാര്‍ അറിയാതെ പോകുന്നു ...!!

    ReplyDelete
  28. സേതു, നന്നായി എഴുതി, തീവ്രമായ ഭാഷയിൽ......അഭിനന്ദനങ്ങൾ.

    ReplyDelete
  29. കഥയുടെ ഭാവതലം തീവ്രം. കുഞ്ഞുവേദനകള്‍ മുതിര്‍ന്നവര്‍ ആരുമറിയുന്നില്ല, മിക്കയിടത്തും അച്ഛനും അമ്മയും ഉള്ളപ്പോള്‍ പോലും കുഞ്ഞുങ്ങള്‍ ഒറ്റപ്പെടുന്നു.

    ReplyDelete
  30. നല്ല കഥ. കൈയ്യടക്കമുള്ള രചന.

    ReplyDelete
  31. ഈ കഥ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി.
    അതി ശക്തമായ പ്രമേയം.

    ReplyDelete
  32. nice work.
    welcome to my blog

    blosomdreams.blogspot.com
    comment, follow and support me.

    ReplyDelete
  33. മാതംഗി നൊമ്പരപെടുത്തിയല്ലോ എഴുത്തുകാരി ..
    കഥ ഇഷ്ട്ടായി ... ആ കുരുന്നിനെ മനസ്സിലാക്കാന്‍ വൈകിയ ആ അമ്മയുടെ വികാര തീവ്രതയും അവസാനം നന്നായി വരച്ചിട്ടു ..

    എന്റെ പോസ്റ്റുകള്‍ വായിച്ചു പ്രമേയ പഴമ, പ്രമേയ പഴമ എന്ന് പറഞ്ഞു പറഞ്ഞു ശ്രീമതി സേതുലക്ഷ്മിയും എന്റെ രീതി സ്വീകരിച്ചോ എന്നൊരു സംശയം തോന്നി :-)

    ആശംസകള്‍

    ReplyDelete
  34. ഇന്ന്,, തിരക്കുകള്‍ക്കിടയില്‍ കുഞ്ഞുങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍, അവരെ അവരായി കാണാന്‍ മാതാപിതാക്കള്‍ക്ക് കഴിയാറില്ല. കഥ മനോഹരമായി ചേച്ചീ.. വിഷയമെന്തുമാവട്ടെ അത് വായനക്കാരിലേക്കെത്തിക്കാന്‍ ചേച്ചിയുടെ കഥപറച്ചിലിനു പ്രത്യേക കഴിവുണ്ട്.

    ReplyDelete
  35. ഇഷ്ടപ്പെട്ടു കഥ. ആശംസകള്‍

    ReplyDelete
  36. സുന്ദരമായ ഭാഷയിലെഴുതിയ ഈ കഥ ഇഷ്ടമായി ചേച്ചി..ഞാന്‍ ഒരിക്കല്‍ കൂടെ വായിക്കട്ടെ..
    സ്നേഹത്തോടെ മനു..

    ReplyDelete
  37. അതെ,ചെറിയ കഥകൊണ്ട്‌ വലിയ ഒരു കാര്യം പറഞ്ഞു ...

    ആശസകള്‍..ഹൃദയപൂവ്വം...

    ReplyDelete
  38. ചെറിയൊരു വേദന ബാക്കിനില്‍ക്കുന്നു.....നന്നായി ഈ കഥ സേതുലക്ഷ്മി.

    ReplyDelete
  39. ശക്തമായ രചന. ഇഷ്ടമായി.
    ആശംസകൾ

    ReplyDelete
  40. വളരെ 'വൃത്തിയോടെ' എഴുതി . കാരണം ബ്ലോഗുകളുടെ ഭാഷ വിട്ട് ക്രാഫ്റ്റ് വളരെ ശ്രദ്ധിച്ചു. വാക്കുകളുമായി ഗുസ്തിയുമില്ല. അഭിനന്ദനങ്ങള്‍

    ReplyDelete
  41. നന്നായിട്ടുണ്ട്.

    പുതിയ തലമുറയില്‍ , തിരക്കുകളുടെ മാത്രം ലോകത്ത് മക്കളിലെക്കുള്ള അകലം കൂടി വരുന്നു എന്ന് തോന്നുന്നു.

    എല്ലാ ആശംസകളും..

    വീണ്ടും വരാം..


    .

    ReplyDelete
  42. പുതിയ പോസ്റ്റിന്റെ അപ്ടേറ്റ്‌ കണ്ടു. പോസ്റ്റ്‌ ഇല്ലല്ലോ.

    ReplyDelete
  43. നന്നായി എഴുതി സേത്വേചി , വായിച്ചിട്ട് സങ്കടം വന്നു

    ReplyDelete
  44. നന്നായി എഴുതി കുഞ്ഞു വേതന എന്‍റെ മനസ്സിലും പടര്‍ന്നു ..

    ReplyDelete