നിങ്ങളുടെ സ്വന്തം രാജ്യത്ത് അങ്ങോട്ടുമിങ്ങോട്ടും പോയും വന്നുമിരിക്കുമ്പോൾ ആ ജനാലകളും,ആ വാതിലുകളും ആ മേൽപ്പുരകളും നിങ്ങൾക്കു സംബന്ധപ്പെട്ടവയല്ലെന്ന്,ആ ചുമരുകൾ നിങ്ങൾ പരിചയപ്പെട്ടവയല്ലെന്ന്, ആ മരങ്ങൾ നിങ്ങൾ യാദൃഛികമായികണ്ടുമുട്ടിയ ചിലതു മാത്രമാണെന്ന്,നിങ്ങൾ കടന്നു ചെല്ലാത്ത വീടുകൾ നിങ്ങൾക്കാവശ്യമുള്ളവയല്ലെന്ന് ,നിങ്ങൾ ചവിട്ടിപ്പോന്ന കൽ വിരികൾ വെറും കല്ലു മാത്രമാണെന്നു നിങ്ങൾ വിചാരിക്കുന്നു.
പിന്നീട് നിങ്ങൾ അവിടെനിന്നും വിട്ടു പോന്നതിനു ശേഷംആ തെരുവുകൾ നിങ്ങൾക്കു പ്രിയപ്പെട്ടവയാണെന്നും,ആ മേൽപ്പുരകളും വാതിലുകളും കാണാത്തതു കൊണ്ടു നിങ്ങൾക്കു അസുഖമുണ്ടെന്നും,ആ മരങ്ങൾ നിങ്ങൾക്കു വളരെ ഇഷ്ടമുള്ളവയാണെന്നും,നിങ്ങൾ കടന്നു ചെന്നിട്ടില്ലാത്ത വീട്ടിൽ നിങ്ങൾ ദിവസം പ്രതി ചെന്നു പോരുന്നുണ്ടെന്നും,നിങ്ങളുടെ ഹൃദയത്തിന്റെ, രക്തത്തിന്റെ,നിങ്ങളുടെ ആത്മാവിന്റെ തന്നെ ഒരംശം ആ കൽ വിരികളിൽ ഇട്ടു പോന്നിരിക്കുന്നതായുംനിങ്ങൾ അറിയുന്നു.
ഒരു പക്ഷെ,നിങ്ങൾ ഇനി ഒരിക്കലും അതേപോലെ കാണാനിടയില്ലാത്ത ആ സ്ഥലമെല്ലാം ദുഃഖമയമായ ഒരു വശീകരണ ശക്തിയെ കൈക്കൊള്ളുകയും,ഒരു പ്രേതക്കാഴ്ച്ചയുടെ ദുഃഖാത്മകത്വത്തോടു കൂടി അവയെ മനോരാജ്യത്തിലേക്കുകൊണ്ടു വരുകയും അവയ്ക്കു മാറ്റം വന്നിട്ടില്ല എന്നു ശാഠ്യം പിടിക്കുകയും ചെയ്യുന്നു.....
വിക്തർ യൂഗൊ( നാലാപ്പാടൻ വിവർത്തനം ചെയ്ത 'പാവങ്ങ'ളിൽ നിന്ന്..)

Wednesday 18 July 2012

സ്വരോദകം

 ഇതു നിനക്കെന്റെ സ്വരോദകം,
       ഉള്ളിലെരിഞ്ഞടങ്ങാത്ത  പഴയൊരോര്‍മ്മയ്ക്കായ്‌..
   നനവു പെയ്യുന്ന ധനു മാസരാവി-
      ലൊഴുകിയെത്തുന്നോരറിയാപ്പൂവിന്റെ
സുഗന്ധം പോലെ, നാമൊരിക്കല്‍ കാത്തൊരാ
     പ്രണയ പര്‍വത്തിന്‍ ചിരസ്മരണയ്ക്കായ്‌...

സഖി,വന്നു ഞാന്‍ വീണ്ടു,മിരുപതിറ്റാണ്ടിന്റെ
   ഇടവേളകള്‍ക്കൊടുവി,ലന്നു നാമാടിയ
പ്രണയ രംഗത്തിന്നിടവഴിയിലൂടൊരു
      പഥികനായ്‌ വീണ്ടുമലയുവാന്‍ മാത്രം...

ഈ വഴി,നിന്‍ കൈപിടിച്ചെത്രയോ നാള്‍-
   നടന്നോരീ വഴിക്കരികിലേകനായ്‌ നില്‍ക്കവേ,
കാലം പുറകോട്ടു പോകുന്നുവോ,വീണ്ടു-
മാ നാള്‍ പുനര്‍ജനിച്ചെന്നുള്ളില്‍ നിന്നുമാ
വേപഥുവാം യുവ കാമുകന്‍,നിന്‍ കാമ്യ-
രൂപ ദര്‍ശത്താല്‍ പുളകാര്‍ദ്രനാകുന്നുവോ...
(അത്രമേല്‍ നാള്‍  കഴിഞ്ഞെങ്കിലും,കാലം
   ചിത്രപടം വലിച്ചിട്ടു നാമാടിയ
  സ്വപ്ന രംഗങ്ങള്‍ മറച്ചു കളകിലും...!!)

ഒരു നുള്ളുചന്ദനം,തിലവും,തുളസിപ്പൂക്കതിരു
  മെന്‍  കണ്ണീരു മിടചേര്‍ത്തു,ഞാനെന്റെ-
 ഹൃദയമാം നാക്കിലത്തുമ്പില്‍ നിന്‍ സ്മരണതന്‍
തെളിനാളവും ചേര്‍ത്തൊഴുക്കുന്നു,പ്രണയത്തിന്‍
ബലിതര്‍പ്പണം നടത്തുന്നു,
  ഞാനെന്റെ കദനക്കടലില്‍ മുങ്ങുന്നൂ..

പരിത്യക്തനാമീ പഴയ സഹയാത്രികന്‍
   പരമ നിസ്വനായ്‌ തിരിച്ചു പോകുന്നൂ...


28 comments:

  1. സ്നേഹിക്കുക
    വിടപറയുക
    വേദനിക്കുക
    ഇത്
    നമ്മുടെ
    വിധിയാണ്.

    കവിത നന്നായി.

    ReplyDelete
  2. സ്വരോദകം നല്ലത്

    ReplyDelete
  3. എന്തൊക്കെ ബലിതര്‍പ്പണം നടത്തിയാലും...
    നന്നായി.

    ReplyDelete
  4. പ്രണയത്തിനാണോ ഉദകം ചെയ്യുന്നത് ?കവിത അല്‍പ്പം പഴയ സ്റ്റൈല്‍ ആയിപ്പോയോ ?

    ReplyDelete
  5. നന്നായി
    ആശംസകള്‍

    ReplyDelete
  6. "വേപഥുവാം യുവ കാമുകന്‍.." വേപഥു എന്നാല്‍ ദു:ഖം അല്ലെ? കൃത്യമായ അര്‍ഥം പിടി കിട്ടീല ചേച്ചി..ഏതായാലും കര്കിടക വാവിന്റന്നു ഒരു സ്വരോദകം..നന്നായി..

    ReplyDelete
  7. വേനൽച്ചൂടിൽ പഴയ ഓർമ്മകൾ കുളിരാണ്.
    കർക്കിടകത്തിൽ കത്തും തീയാണ്!

    ReplyDelete
  8. ഒരു നുള്ളുചന്ദനം,തിലവും,തുളസിപ്പൂക്കതിരു
    മെന്‍ കണ്ണീരു മിടചേര്‍ത്തു,ഞാനെന്റെ-
    ഹൃദയമാം നാക്കിലത്തുമ്പില്‍ നിന്‍ സ്മരണതന്‍
    തെളിനാളവും ചേര്‍ത്തൊഴുക്കുന്നു,പ്രണയത്തിന്‍
    ബലിതര്‍പ്പണം നടത്തുന്നു,
    ഞാനെന്റെ കദനക്കടലില്‍ മുങ്ങുന്നൂ..


    എന്ത് നല്ല വരികൾ........ ഹ്യദ്യം... നന്ദി...

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. കവിത വായിച്ച എല്ലാവര്ക്കും ഒന്നിച്ചു നന്ദി പറയുന്നു.(കമന്റുകളുടെ എണ്ണം കൂടാതിരിക്കാനായി)

    ReplyDelete
    Replies
    1. കമന്റുകളുടെ എണ്ണം കൂടാതിരിക്കാനായി - ഇതിനോട് വിയോജിപ്പുണ്ട് , വ്യക്തിപരമായ മറുപടി വേണ്ടിയവെയും ഒരു കൂട്ടത്തില്‍ ആക്കി വിടുന്നത് (അതായത് കാടടച്ചു വെടി വെക്കുന്ന പോലെ) ശരിയല്ലാ എന്നാണെന്റെ അഭിപ്രായം. കമന്റുകളുടെ എണ്ണം കൂടാതിരിക്കാനായി എന്ന് പറഞ്ഞ എഴുത്തുകാരി തന്നെ ഒരേ കമന്റു രണ്ടു വട്ടം ചെര്തത്തിന്റെ പിന്നിലെ ചേതോവികാരം? കമന്റിന്റെ എണ്ണം കൂടുന്നതുകൊണ്ടെന്തു ദോഷം ? അത് പിടി കിട്ടുന്നില്ല. നാം അത് സ്വയം കൂട്ടുന്നതാണോ മറുപടി യെഴുതിയവരെ ശ്രദ്ധിക്കാതെ വിടുന്നത് ശരിയോ, അതും കൂടെ പറയെന്റെ ടീച്ചറെ!!! എന്റെ ബ്ലോഗില്‍ വന്ന് അഭിപ്രായം പറഞ്ഞതിനും, ഇതേ അഭിപ്രായം രേഖപ്പെടുത്തിയതിനും ഞാന്‍ മറുപടി കൊടുത്തത് കണ്ടു കാണുമല്ലോ?

      Delete
  11. കവിത ഹൃദ്യമായി.
    ആശംസകള്‍

    ReplyDelete
  12. "ഒരു നുള്ളുചന്ദനം,തിലവും,തുളസിപ്പൂക്കതിരു
    മെന്‍ കണ്ണീരു മിടചേര്‍ത്തു,ഞാനെന്റെ-
    ഹൃദയമാം നാക്കിലത്തുമ്പില്‍ നിന്‍ സ്മരണതന്‍
    തെളിനാളവും ചേര്‍ത്തൊഴുക്കുന്നു "
    ഈ വരികള്‍ തന്നെയാണ് ഏറെ ഇഷ്ടമായത്. ഹൃദ്യമായ കവിത. ആശംസകള്‍.......സസ്നേഹം

    ReplyDelete
  13. കവിത വായിച്ചു, നന്നായിട്ടുണ്ട്..

    ചേച്ചിയുടെ ഒരു കഥ വൈകാതെ പ്രതീക്ഷിച്ചുകൊണ്ട് സസ്നേഹം..

    ReplyDelete
  14. നിസ്വനായ്‌ തിരികെ പോകുമ്പോഴും കൂടെ ഓർമ്മകളുടെ കൂട്ടുണ്ടാവും.

    ReplyDelete
  15. അത്രമേല്‍ നാള്‍ കഴിഞ്ഞെങ്കിലും,കാലം
    ചിത്രപടം വലിച്ചിട്ടു നാമാടിയ
    സ്വപ്ന രംഗങ്ങള്‍ മറച്ചു കളകിലും...!!

    കാലത്തിന്റെ ആവാഹനത്തില്‍.....മനസ്സറിയാതെ.......
    ഹൃദയം നിറഞ്ഞ ആശംസകള്‍!!!

    ReplyDelete
  16. ആഹാ ഇഷ്ടമായി എല്ലാം രചനകളും. കൂടെ ഞാനും കൂടുവാ!

    അപ്പൊ വിശദ്ധമായി പിന്നെ കാണാം,

    സ്നേഹാശംസകളോടെ സ്വന്തം @ PUNYAVAALAN

    ReplyDelete
  17. ബലിതര്‍പ്പണം നടത്താന്‍ വൈകിയോ?

    ReplyDelete
    Replies
    1. എത്ര പരിത്യജിച്ചാലും നിറയുന്നു
      പുഷ്പ സുഗന്ധം പോലെന്നില്‍ നീയോമലെ..
      എന്നൊരു എഴുതാത്ത വരി കൂടിയുണ്ട്.

      Delete
  18. ഒരു നുള്ള് ചന്ദനം ... തിലവും.. എന്ന് തുടങ്ങുന്ന വരികള്‍ വളരെ മനോഹരം ആയി.
    മൊത്തത്തില്‍ വളരെ നല്ല കവിത . ആശംസകള്‍ .
    സ്വരോദകം എന്ന തലക്കെട്ട്‌ അല്പം ബുദ്ധിമുട്ട് വരുത്തി. തീരെ പരിചയം ഇല്ലാത്ത വാക്ക് .
    (കമന്റുകള്‍ എഴുതുന്നത്‌ ഒട്ടും മോശം കാര്യം അല്ല എന്നും കുറിക്കട്ടെ )

    ReplyDelete
    Replies
    1. ഹൃദ്യമായ വരികള്‍........................... ആശംസകള്‍.......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌........ കൊല്ലാം ...... പക്ഷെ തോല്‍പ്പിക്കാനാവില്ല ........ വായിക്കണേ...........

      Delete
    2. ജയരാജ്‌,തീര്‍ച്ചയായും വായിക്കാം.

      Delete
  19. എഴുതിയ വരികളും എഴുതാത്ത വരികളും ഒന്നു പോലെ ഹൃദ്യമാണല്ലോ....അഭിനന്ദനങ്ങള്‍.

    ReplyDelete
  20. ഒന്നിനും നേരമില്ലാത്ത എന്നെപ്പോലുള്ളവരെ ഇങ്ങനെ കഷ്ടപ്പെടുത്തണോ? വാക്കുകള്‍ ഒന്നൂടി മയപ്പെടുത്തിയാല്‍ ഭംഗി കൂടും.
    ഒട്ടും സംശയമില്ല.
    നല്ല കവതിക്ക്
    ആശംസകള്‍

    ReplyDelete
  21. ഒരു നുള്ളുചന്ദനം,തിലവും,തുളസിപ്പൂക്കതിരു
    മെന്‍ കണ്ണീരു മിടചേര്‍ത്തു,ഞാനെന്റെ-
    ഹൃദയമാം നാക്കിലത്തുമ്പില്‍ നിന്‍ സ്മരണതന്‍
    തെളിനാളവും ചേര്‍ത്തൊഴുക്കുന്നു,പ്രണയത്തിന്‍
    ബലിതര്‍പ്പണം നടത്തുന്നു...
    മനോഹരം.. മധുരഭാഷിണീ!
    ഹൃദയത്തിന്റെ ഉൾക്കാമ്പുകളിലേക്കു ആഞ്ഞിറങ്ങുന്ന ഓർമ്മകൾ ഹൃദ്യമായി. വിങ്ങുന്ന വിഷാദം മുറ്റിനിൽക്കുന്ന ഭൂതകാല സ്മരണ! ധന്യമായി...

    ReplyDelete
  22. നന്നായിട്ടുണ്ട് എന്ന് പറയട്ടേ?

    ReplyDelete