നിങ്ങളുടെ സ്വന്തം രാജ്യത്ത് അങ്ങോട്ടുമിങ്ങോട്ടും പോയും വന്നുമിരിക്കുമ്പോൾ ആ ജനാലകളും,ആ വാതിലുകളും ആ മേൽപ്പുരകളും നിങ്ങൾക്കു സംബന്ധപ്പെട്ടവയല്ലെന്ന്,ആ ചുമരുകൾ നിങ്ങൾ പരിചയപ്പെട്ടവയല്ലെന്ന്, ആ മരങ്ങൾ നിങ്ങൾ യാദൃഛികമായികണ്ടുമുട്ടിയ ചിലതു മാത്രമാണെന്ന്,നിങ്ങൾ കടന്നു ചെല്ലാത്ത വീടുകൾ നിങ്ങൾക്കാവശ്യമുള്ളവയല്ലെന്ന് ,നിങ്ങൾ ചവിട്ടിപ്പോന്ന കൽ വിരികൾ വെറും കല്ലു മാത്രമാണെന്നു നിങ്ങൾ വിചാരിക്കുന്നു.
പിന്നീട് നിങ്ങൾ അവിടെനിന്നും വിട്ടു പോന്നതിനു ശേഷംആ തെരുവുകൾ നിങ്ങൾക്കു പ്രിയപ്പെട്ടവയാണെന്നും,ആ മേൽപ്പുരകളും വാതിലുകളും കാണാത്തതു കൊണ്ടു നിങ്ങൾക്കു അസുഖമുണ്ടെന്നും,ആ മരങ്ങൾ നിങ്ങൾക്കു വളരെ ഇഷ്ടമുള്ളവയാണെന്നും,നിങ്ങൾ കടന്നു ചെന്നിട്ടില്ലാത്ത വീട്ടിൽ നിങ്ങൾ ദിവസം പ്രതി ചെന്നു പോരുന്നുണ്ടെന്നും,നിങ്ങളുടെ ഹൃദയത്തിന്റെ, രക്തത്തിന്റെ,നിങ്ങളുടെ ആത്മാവിന്റെ തന്നെ ഒരംശം ആ കൽ വിരികളിൽ ഇട്ടു പോന്നിരിക്കുന്നതായുംനിങ്ങൾ അറിയുന്നു.
ഒരു പക്ഷെ,നിങ്ങൾ ഇനി ഒരിക്കലും അതേപോലെ കാണാനിടയില്ലാത്ത ആ സ്ഥലമെല്ലാം ദുഃഖമയമായ ഒരു വശീകരണ ശക്തിയെ കൈക്കൊള്ളുകയും,ഒരു പ്രേതക്കാഴ്ച്ചയുടെ ദുഃഖാത്മകത്വത്തോടു കൂടി അവയെ മനോരാജ്യത്തിലേക്കുകൊണ്ടു വരുകയും അവയ്ക്കു മാറ്റം വന്നിട്ടില്ല എന്നു ശാഠ്യം പിടിക്കുകയും ചെയ്യുന്നു.....
വിക്തർ യൂഗൊ( നാലാപ്പാടൻ വിവർത്തനം ചെയ്ത 'പാവങ്ങ'ളിൽ നിന്ന്..)

Thursday 22 September 2011

ജീവിതം

echmuvoduulakam.blogspot.com

  എനിക്ക് ജീവിതം നടുക്കടലിലെ ചെറുതോണി,
  മുറ്റും ഭായാന്ധകാരത്തിന്‍ നടുവില്‍,ചൂഴുന്ന 
  ജല പ്രളയത്തിന്‍ തിര ചാര്‍ത്തില്‍
   തുള വീണു മുങ്ങി തകരാന്‍ വെമ്പുമീ ചെറുതോണി... 
                  ചുറ്റും വിളിച്ചാല്‍ കേള്‍ക്കാത്ത വിദൂരത...
                    മേലെ ഘന മേലാപ്പിന്റെ നിസ്സംഗ ശാന്തത ...

         എനിക്ക് ജീവിതം തടവറയിലെ നിതാന്ത ബന്ധനം...
          നനഞ്ഞ പാഴ്തറ,വെളിച്ചത്തിന്‍ കുഞ്ഞു കിരണം പോലു-
          മൊന്നൊളിഞ്ഞു നോക്കാത്ത ജഡ വിമൂകത...

കനത്ത ഭിത്തികള്‍ ച്ചുഴലുംപോ ളൊന്നു കരയാനാവാതെ, 
തളര്‍ന്ന കൈത്തലം തഴുകി 'ഞാനുമുണ്ടിവിടെ ' എന്നോതാ -
നോരുവരില്ല്ലാതെ...

              എനിക്ക് ജീവിതം നടന്നു തീരാത്ത പെരുവഴി...
               മേലെ തിളക്കും ചൂടെന്റെ കരളുരുക്കുംപോള്‍ ...
               ഒരിറ്റു വെള്ളത്തിന്‍ നിനവിലെക്കെന്റെ പദം തിരിയുമ്പോള്‍..
               മുതുകില്‍ ചാട്ടവാറടി...!! വീണ്ടും പ ഴയതു പോലെ ..
       തിരിയുവാന്‍ വയ്യ, കൊടിയ വേദന നിറയും കന്ധമൊന്നനക്കുവാന്‍ വയ്യ..

          നുകത്തിന്‍ കീഴിലെ വെറും പശു ജന്മം..

എനിക്ക് ജീവിതം അടക്കി വച്ചൊരു നിലവിളി..
പൊട്ടിക്കരയാനാവാതെ, ഒരു നിലാച്ചിരി -
മുഖത്ത് നിത്യമായ് നിവര്‍താനാവാതെ..
        അണിയും വേഷമോന്നഴിക്കാനാവാതെ..
         അരങ്ങിലെന്‍ നാട്യം തുടരാനാവാതെ..
         സ്വയം തകര്‍ന്നടിഞ്ഞിടുന്നു ഞാന്‍..
         ജ്വലിക്കും കണ്ണുകലുയര്ത്തും  നട്ടുവന്‍..
ചിരിച്ചു കൂകിയാര്തലയ്ക്കും  കാണികള്‍..

         പദം തളര്‍ന്നാലും തുടരണം നാട്യം...!!
  
മനസ്സിലെന്‍ ചിതയെരിയുന്നൂ,പാതി-
ദഹി ച്ച ഞാനതും ചുമന്നിരിക്കുന്നു..

        ഇനിയുമാദിത്യനുദിച്ചേ ക്കാം, നവ-
         കിരണ ങ്ങളെന്റെ ജനാല ഭേദി ചിങ്ങ കത്തു വന്നേക്കാം..
ഇനിയും താഴ്വര തളിരണിഞ്ഞി ടാം..
വിടരും പൂവിലെ മധുവുണ്ടും,നിറ കതിര്‍ കൊതി,പാടി =
തിമിര്‍ത്തും വീണ്ടുമാ കിളികുലമിതില്‍ പറന്നു പാറിടാം..

          അതും കാത്തു കാത്തിങ്ങിരിക്കയാണ് ഞാന്‍..
         കഠിന വേദന സഹിക്കയാണ് ഞാന്‍,,,

        
                 

3 comments:

  1. പ്രതീക്ഷാ നിര്‍ഭരമായ കാത്തിരിപ്പുകള്‍ .. നന്നായി..

    ഒരു (മറു)കുറിപ്പ്..
    "ഇന്നെന്റെ ഹൃദയത്തില്‍ നിന്ന് ഒരില കൂടി കൊഴിയുന്നത് ഞാനറിയുന്നു.
    വരാനിരിക്കുന്ന ശീതകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലാവാം.
    ഒരു നാള്‍ എന്നിലെ ഇലകള്‍ എല്ലാം പൊഴിഞ്ഞു തീരും.
    തണുത്തുറഞ്ഞ എന്റെ മൗനം മാത്രം അപ്പോഴും എന്നില്‍ പൊതിഞ്ഞു നില്‍ക്കും.
    എന്നിലെ ജൈവമാറ്റത്തിനായി ഞാന്‍ കാത്തിരിക്കും.
    അപ്പോള്‍ പുതിയ പ്രതീക്ഷയുടെ നാമ്പുകള്‍ തളിരിടും.
    വസന്തം എന്നില്‍ വന്നു നിറയും.
    ചില്ലകള്‍ ഇളം മഞ്ഞനിറത്തില്‍ പൂത്തുലയും.
    കിളികളും ശലഭങ്ങളും എന്നില്‍ കൂടുകൂട്ടും.
    പാട്ടുകാലം വന്നെത്തും"
    - (പാട്ടുകാലം)

    എല്ലാ കഷ്ടതകള്‍ക്കും അപ്പുറം ഒരു നന്മയുണ്ടാകും ജീവിതത്തില്‍ എന്നുള്ള പ്രതീക്ഷയില്‍ ജീവിക്കുക തന്നെ..

    ("നുകത്തിന്‍ കീഴിലെ വെറും മഹിഷ ജന്മം.." അതല്ലേ കൂടുതല്‍ ഭംഗി..)

    ReplyDelete
  2. സന്ദീപ്..

    എന്റെ എല്ലാ പോസ്റ്റുകളും വായിച്ച് അഭിപ്രായം പറഞ്ഞിരിക്കുന്നു. വളരെ സന്തോഷകരമായ അനുഭവം.

    പശു എന്നതിന് മൃഗം എന്ന അര്‍ഥം ഉണ്ടല്ലോ. അതാണ്‌ ഉദ്ദേശിച്ചത്.

    സമാന ഹൃദയര്‍ ഒരുപോലെ ചിന്തിക്കുന്നു,അല്ലെ?

    സസ്നേഹം, സേതുലക്ഷ്മി

    ReplyDelete
  3. പശു എന്നതിന് മൃഗം എന്ന അർഥം......

    ReplyDelete