നിങ്ങളുടെ സ്വന്തം രാജ്യത്ത് അങ്ങോട്ടുമിങ്ങോട്ടും പോയും വന്നുമിരിക്കുമ്പോൾ ആ ജനാലകളും,ആ വാതിലുകളും ആ മേൽപ്പുരകളും നിങ്ങൾക്കു സംബന്ധപ്പെട്ടവയല്ലെന്ന്,ആ ചുമരുകൾ നിങ്ങൾ പരിചയപ്പെട്ടവയല്ലെന്ന്, ആ മരങ്ങൾ നിങ്ങൾ യാദൃഛികമായികണ്ടുമുട്ടിയ ചിലതു മാത്രമാണെന്ന്,നിങ്ങൾ കടന്നു ചെല്ലാത്ത വീടുകൾ നിങ്ങൾക്കാവശ്യമുള്ളവയല്ലെന്ന് ,നിങ്ങൾ ചവിട്ടിപ്പോന്ന കൽ വിരികൾ വെറും കല്ലു മാത്രമാണെന്നു നിങ്ങൾ വിചാരിക്കുന്നു.
പിന്നീട് നിങ്ങൾ അവിടെനിന്നും വിട്ടു പോന്നതിനു ശേഷംആ തെരുവുകൾ നിങ്ങൾക്കു പ്രിയപ്പെട്ടവയാണെന്നും,ആ മേൽപ്പുരകളും വാതിലുകളും കാണാത്തതു കൊണ്ടു നിങ്ങൾക്കു അസുഖമുണ്ടെന്നും,ആ മരങ്ങൾ നിങ്ങൾക്കു വളരെ ഇഷ്ടമുള്ളവയാണെന്നും,നിങ്ങൾ കടന്നു ചെന്നിട്ടില്ലാത്ത വീട്ടിൽ നിങ്ങൾ ദിവസം പ്രതി ചെന്നു പോരുന്നുണ്ടെന്നും,നിങ്ങളുടെ ഹൃദയത്തിന്റെ, രക്തത്തിന്റെ,നിങ്ങളുടെ ആത്മാവിന്റെ തന്നെ ഒരംശം ആ കൽ വിരികളിൽ ഇട്ടു പോന്നിരിക്കുന്നതായുംനിങ്ങൾ അറിയുന്നു.
ഒരു പക്ഷെ,നിങ്ങൾ ഇനി ഒരിക്കലും അതേപോലെ കാണാനിടയില്ലാത്ത ആ സ്ഥലമെല്ലാം ദുഃഖമയമായ ഒരു വശീകരണ ശക്തിയെ കൈക്കൊള്ളുകയും,ഒരു പ്രേതക്കാഴ്ച്ചയുടെ ദുഃഖാത്മകത്വത്തോടു കൂടി അവയെ മനോരാജ്യത്തിലേക്കുകൊണ്ടു വരുകയും അവയ്ക്കു മാറ്റം വന്നിട്ടില്ല എന്നു ശാഠ്യം പിടിക്കുകയും ചെയ്യുന്നു.....
വിക്തർ യൂഗൊ( നാലാപ്പാടൻ വിവർത്തനം ചെയ്ത 'പാവങ്ങ'ളിൽ നിന്ന്..)

Friday 14 October 2011

ഏഴാം യാമത്തിലെ കാറ്റ്‌

ഇലക്ട്രിക് ക്രിമെറ്റൊറിയത്തിന്റെ  മുന്നിലെ ബസ്‌ സ്റോപ്പിലെത്തിയ പ്പോള്‍ ഹേമലതയുടെ ചേട്ടന്‍ പറഞ്ഞു.

എന്നാലിനി ഞാന്‍ വീട്ടിലേക്കില്ല. അവിടെ വന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലല്ലോ. ഇപ്പൊ വണ്ടി കിട്ടിയാല്‍ വെളുക്കുമ്പോഴെക്കു നാട്ടിലെത്താം....

 ശരി ,എന്നലങ്ങിനെ. ഹേമലതയുടെ ഭര്‍ത്താവ് കാറിന്റെ ഡോറടച്ചു. പക്ഷെ അളിയന്‍ താമസിയാതെ ഒന്നുകൂടി വരണം. ആക്സിഡെന്‍റ്  ക്ലെയിമിന്റെ പേപ്പറുകള്‍ ശരിയാക്കണം.

സ്ടിയറിംഗ്  വീലില്‍ താളമിട്ടിരുന്ന മകന്റെ വിരലുകള്‍ അസ്വസ്ഥമായിരുന്നു. ഇരുട്ടില്‍,പിന്‍ സീറ്റില്‍ മകള്‍ എന്ത് ചെയ്യുകയാണെന്ന് ഹേമലതയ്ക്കു കാണാനായില്ല.

  'നമ്മക്കും വീട്ടിലേക്കു പോകാം...? ' ഹേമലതയുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് കുട്ടി ഉത്സാഹത്തോടെ വിളിച്ചു. നമ്മക്കും പോകാന്നെ.. വാ.. ഇനീം ഒത്തിരി സമയമൊണ്ടല്ലോ.. പിന്നെന്താ..

ഹേമലത മിഴി കൂര്‍പ്പിച്ച്  അവനെ നോക്കി. അവന്റെ കുഞ്ഞുമുഖം വാടി. തല കുനിച്ചു വിഷാദം നിറഞ്ഞ സ്വരത്തില്‍ അവന്‍ പറഞ്ഞു.

       ഞാനൊരു വീട്....എങ്ങനാന്ന്‍...ഇതുവരെ കണ്ടിട്ടില്ല. അച്ഛനുമമ്മേം മക്കളുമൊക്കെയുള്ള ...നിറയെ സാധനങ്ങളുമൊക്കെയുള്ള ഒരു  വീട്...ചെലപ്പം തിന്നാന്‍ വല്ലതും ചോദിച്ചോണ്ട് വല്ല വീടിന്റെം മുറ്റത്ത് ചെല്ലുമ്പം വെറുതെ അകത്തോട്ടൊന്നു നോക്കിയാമതി, ആളുകള് കള്ളനാന്നും പറഞ്ഞ് ഓടിച്ചു വിടുമാരുന്നു..

 ഇതിവന്റെ വേലയാണോ എന്ന് ഹേമലത ഒരു നിമിഷം സംശയിച്ചു. അവന്റെ നേര്‍ക്ക് തന്റെയുള്ളിലെവിടെയോ അനുകമ്പയുടെ ഉറവ പൊടിഞ്ഞിട്ടുണ്ടെന്നു അവന്‍ മനസ്സിലാക്കിയിരിക്കണം. എങ്കിലും അവന്റെ ശബ്ദത്തില്‍ നിറഞ്ഞ നിരാശ ഹേമ ലതയെ വേദനിപ്പിക്കുക തന്നെ ചെയ്തു. അവള്‍ നേരിയ ചിരിയോടെ അവന്റെ തലയില്‍ തലോടി സമ്മത ഭാവത്തില്‍ തലയാട്ടി.

രാവിലെ മുതല്‍ കൂടെ കൂടിയതാണവന്‍. രാവിലെ,മോര്‍ച്ചറിക്ക് മുന്‍പില്‍ എന്ത് ചെയ്യണ മെന്നറിയാതെ പകച്ചു നിന്ന പ്പോഴാണ് അവനെ ആദ്യം  കണ്ടത്. ഒരു തെങ്ങോല ത്തുമ്പില്‍ നിന്നു മറ്റൊന്നിലേയ്ക്ക് അത്യാഹ്ലാദത്തോടെ ഊയലാടുകയായിരുന്നു അവനപ്പോള്‍. ഹേമലതയെ കണ്ടപ്പോള്‍ കൈവിട്ടു സമ്മര്‍ സോള്‍ട്ട് ചാടി, ഒരു പോലീസ് കാരന്റെ തൊപ്പിയില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ഊളിയിട്ടു അവന്‍ അവളുടെ അടുത്തെത്തി. പിന്നെ ഒരു നിത്യ സ്നേഹിതയോടെന്നപോലെ ചോദിച്ചു.'നിങ്ങള് ബസ്സീന്നു വീണതാ,അല്ലെ....?

ഹേമലതയ്ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. സത്യത്തില്‍ എന്താണ് സംഭവിച്ച തെന്നു അപ്പോഴും മനസ്സിലായിരുന്നില്ല. പതിവു പോലെ,താമസിച്ചതിന്റെ പരിഭ്രമത്തില്‍ ബസ് സ്റോപ്പിലെത്തിയപ്പോഴെയ്ക്കും 10 .15 ന്റെ സെന്റ്‌.മാര്‍ടിന്‍ പുറപ്പെട്ടു കഴിഞ്ഞിരുന്നു. ഡ്രൈവര്‍ പ്രകാശന്‍ സ്പീഡ് എടുക്കും മുന്‍പ് കയറാനാവുമെന്ന പ്രതീക്ഷയോടെ ഡോറില്‍ പിടിച്ച താണ്. ക്രാഷ്...എന്നൊരു ശബ്ദത്തോടെ വണ്ടി ബ്രേക്ക് പിടിച്ചത് മാത്രം ഓര്‍മ്മയുണ്ട്.  ആളുകള്‍ ഓടിക്കൂടുമ്പോഴും  ബസിനുള്ളില്‍ ആരൊക്കെയോ അലറി കരയുന്നതും നോക്കി നില്‍ക്കുമ്പോഴും ഒന്നും മനസിലായില്ല. പിന്നെ ടയറിനടിയില്‍ ചതഞ്ഞരഞ്ഞു കിടക്കുന്ന തന്നെത്തന്നെ നോക്കി നില്‍ക്കെ എപ്പോഴോ ആണ് ഹേമലതയ്ക്ക് ബോധ്യമായത്, അതുവരേയ്ക്കും അന്യമായിരുന്ന ഒരു ലോകത്ത് താന്‍ എത്തിപ്പെട്ട കാര്യം. തിരക്കിനിടയിലൂടെ സ്വന്തം ശരീരത്തിന് അകമ്പടിയായി ഒടുവില്‍ മോര്‍ച്ചറിയുടെ മുന്നിലെത്തി നില്‍ക്കുമ്പോഴാണ് അവന്‍ വന്നു പെട്ടത്. ചെറിയ മുഖത്തെ നിസ്സഹായത നിറഞ്ഞ വലിയ കണ്ണുകളാണ് ആദ്യം ശ്രദ്ധിച്ചത്. എട്ടോ ഒന്‍പതോ വയസു കാണും. ഒരഞ്ചു വയസിന്റെ വലിപ്പം മാത്രം.

 ഞാനും ഇപ്പൊ വന്നതെയുള്ളു..അവന്‍ പറഞ്ഞു. ദാ, ആ പായിന്റെ അടീലോണ്ട് . പനിയാരുന്നെനിക്ക്. മൂന്നു ദിവസം പനിച്ച്  ഒരു തൊള്ളി വെള്ളം പോലും കുടിക്കാതെ ആ കടത്തിണ്ണേ കെടപ്പാരുന്നു. പോലീസുകാരാ ഇവിടെ കൊണ്ടുവന്നെ.
സൌമ്യമായ മിഴികള്‍ കൊണ്ട് അവനെ തലോടി ഒടുവില്‍ തനിക്കു സംവദിക്കാന്‍ ഒരാളെ കിട്ടിയ സന്തോഷത്തില്‍ ഹേമലത ചോദിച്ചു. 'എന്താ നിന്റെ പേര്...?'

പേരോ...? ഒരു തമാശ കേട്ടതുപോലെ അവന്‍ ചിരിച്ചു. എനിക്ക് പേരൊന്നുമില്ലാരുന്നു. ചെറുക്കാന്നും തെണ്ടീന്നുമൊക്കെ ഓരോരുത്തര് തരം പോലെ വിളിക്കും. അല്ലെങ്കിലും എനിക്ക് പേരിടാനായിട്ട്  അച്ഛനും അമ്മേം ഒന്നുമില്ലാരുന്നല്ലോ. ഓര്‍മ്മ വച്ചപ്പം  മൊതലേ ഞാനാ കടത്തിണ്ണേലാരുന്നു.

ആ നടുക്കുന്ന ഓര്‍മ്മയില്‍ അവനൊരു നിമിഷം നിശ്ശബ്ദനായി. ഹോ..എന്തൊരു ജീവിതാരുന്നു,അത്. എപ്പോഴും എല്ലാരേം പേടിച്ചു പേടിച്ച്...  ഒരു പൈസ തെണ്ടിക്കിട്ടിയാ അത് പിടിച്ചു പറിക്കാന്‍ തെണ്ടിപ്പിള്ളാരും  പോലീസും. സത്യത്തി ഞാന്‍ പേടിച്ചു പേടിച്ചാ ചത്തത്. ഇപ്പം എനിക്ക് എന്തൊരു സുഹാന്നോ... ആരേം പേടിക്കേം വേണ്ട,വെശപ്പും ദാഹോം ഒന്നുമില്ല.  അവന്‍ അത്യാഹ്ലാദത്തോടെ ചിരിച്ചു..ഹേമലതയുടെ  കയ്യില്‍ പിടിച്ചു. എന്നാ നമക്ക് കൂട്ടാകാം,അല്ലെ....?

കാര്‍ വീടിനു മുന്പിലെത്തിയിരുന്നു. അകത്തു കടന്നു കോണിപ്പടി കയറി മുകളിലേക്ക് നടക്കവേ മകന്‍ പറഞ്ഞു, 'ഞാന്‍ കിടക്കാന്‍ പോകുന്നു,പപ്പാ.. എനിക്ക് രാവിലെ തന്നെ തിരിച്ചു പോകണം... ഉച്ചയ്ക്ക് ഫ്ലൈററുണ്ട്. അക്ച്വലി ഐ കൈം വിത്ത്‌ റിട്ടെന്‍ ടിക്കട്..

നാളെ...? നോ.. രണ്ടു ദിവസം കഴിഞ്ഞു പോകാം മോനെ.. യൂ ഹാവ്‌ ടു ഡൂ സം റിച്ച്വല്‍സ്..

  .. അതൊക്കെ പപ്പയും മോളും കൂടി ചെയ്‌താല്‍ മതി. പപ്പയ്ക്ക് എന്റെ പ്രശ്നങ്ങള്‍ അറിയാഞ്ഞിട്ടാണ്. കമ്പനിയില്‍ നിന്ന് രണ്ടു ദിവസം പോലും മാറി നില്‍ക്കാന്‍ വയ്യാത്ത സമയമാണിത്‌. മാനേജ്മെന്റിനു  ഒന്നുമറിയേണ്ട..  പ്രോഫിറ്റ് ഓര്‍ ലോസ്സ്, ദാറ്റ്സ് ഓള്‍...  അവന്‍ മടുത്ത  പോലെ തല കുടഞ്ഞു. ഇതുതന്നെയിപ്പോള്‍ അവര്‍ വിശ്വസിച്ചോ എന്നറിയില്ല. കമ്പനിയില്‍ തമാശ യായിട്ടു  പറയാറുണ്ട്, ലീവിനത്യാവശൃമാകുമ്പോഴാണ്  ആളുകള്‍ മദര്‍ എക്സ്പെയേഡ് എന്ന്...

  ഹേമലതയുടെ ഭര്‍ത്താവ്‌ ഒരു നിമിഷം മകന്‍ പോയ വഴിയെ നോക്കി നിന്നു. പിന്നെ തിരിഞ്ഞു മകളോടു പറഞ്ഞു. ' നീയീ മുറിയൊന്നു ക്ലീന്‍ ചെയ്യ്‌. നാളെയും കണ്ടോളന്‍സുമായി കുറേപ്പേര്‍ വരാന്‍ കാണും.

         ' ഇന്നിനി ഒട്ടും വയ്യ,പപ്പാ.. അയാം ഡാം ടയേഡ്...'

   അവള്‍ കാലുകൊണ്ട് മുറിയില്‍ ചിതറിക്കിടന്ന പൂവിതളുകളും ചന്ദനത്തിരിക്കാലുകളും ഒരരികിലേക്ക് തൂത്തു കൂട്ടി. അതിനടിയില്‍ അരികുകള്‍ കരിഞ്ഞു തുടങ്ങിയ ഒരു ചുവന്ന റോസാപ്പൂവ് ഹേമലത കണ്ടു.
അത് കുരുവിള സാര്‍ കൊണ്ട് വച്ച റീത്തില്‍ നിന്നു വീണതാണെന്ന്‍ അവളോര്‍ത്തു. റീത്ത്‌ കാല്‍ക്കല്‍ വച്ച് സാര്‍ ഒരു നിമിഷം നിശ്ശബ്ദനായി നിന്നു. സാറിന്റെ കണ്പീലികളില്‍  നേരിയ നനവു പടരുന്നത് അവള്‍ അത്ഭുതത്തോടെ കണ്ടു. തന്നെക്കുറിച്ച് ഒരു സഹാനുഭൂതി സാറിന്റെ ഉള്ളിലുണ്ടെന്നു ഹേമലത ഒരിക്കലും അറിഞ്ഞിരുന്നില്ല. എന്നും,താമസിച്ചു ചെല്ലുന്നതിന്...ഫയലുകള്‍ കൃത്യമായി നോക്കി തീര്‍ക്കാത്തതിന്.. അങ്ങിനെ എന്തെങ്കിലും കാര്യങ്ങള്‍ക്കൊക്കെയായി ഇതു സമയവും ദേഷൃപ്പെടാനേ കുരുവിള സാറിന് സമയമുണ്ടായിരുന്നുള്ളു .

  പുറത്തു കടക്കുമ്പോള്‍ സാര്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞു. എന്ത് തന്നെയായാലും ഹേമലത ഒരു നല്ല സ്ത്രീ ആയിരുന്നു. ഒരു നല്ല മനസ്സുണ്ടായിരുന്നു,അവര്‍ക്ക്‌...

           അപ്പോള്‍ പിറകില്‍ നിന്നിരുന്ന ശോഭ ആന്‍സിയുടെ ചെവിയില്‍ മന്ത്രിച്ചു. ഓ, കുരുവിള സാറിന്റെ ഒരു സെന്റി.. ജീവിച്ചിരുന്നപ്പോള്‍  ഒരു ദിവസം പോലും ഇങ്ങേരവളെ ചാടിക്കാതിരുന്നിട്ടില്ല.

 ആ പിള്ളേര്‍ക്കൊന്നും വിചാരിച്ചത്ര സങ്കടം കണ്ടില്ല,അല്ലെ..? ആരോ ചോദിച്ചു. സാധാരണ ഇങ്ങിനെ ഓര്‍ക്കാപ്പുറത്തുള്ള മരണമെന്നൊക്കെ പറഞ്ഞാ...!

പിള്ളേരൊക്കെ എത്തറ്റമായി...? ആ ചെറുക്കന് എവിടെയോ പണിയായെന്നു സാറൊരിക്കല്‍ പറഞ്ഞാരുന്നു..പ്യൂണ്‍ സദാശിവന്റെ ചോദ്യത്തിന് ആരോ മറുപടി പറഞ്ഞത് ആരവങ്ങള്‍ക്കിടയില്‍ മുങ്ങിപ്പോയി.

ഹേമലതയപ്പോള്‍ മുറിയുടെ ഒരരികില്‍ നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ ഓര്‍മ്മകളില്‍  നൊന്ത്,എല്ലാവരെയും ഒരിക്കല്‍ കൂടി കാണാന്‍ ആശിച്ച്...കുട്ടിയാവട്ടെ സോഫയിലും ടി.വിയിലുമൊക്കെ തൊട്ടും തലോടിയും അങ്ങോട്ടുമിങ്ങോട്ടും നടന്നു കൊണ്ടിരുന്നു.

മകള്‍ അച്ഛന്റെ മുറി വാതില്‍ക്കല്‍ ചെന്നു നിന്നു. പിന്നെ മടിച്ചു മടിച്ചു ചോദിച്ചു.'പപ്പാ.. നാളെ മുതല്‍ ഫുഡ്‌ ഒക്കെ പ്രിപേര്‍ ചെയ്യുന്നതാരാ...?

ഹേമലതയുടെ ഭര്‍ത്താവ്‌ വാതില്‍ക്കലേക്ക് വന്നു. പിന്നെ നിയന്ത്രണം വിട്ടു പൊട്ടിത്തെറിച്ചു.;നിന്റെ തള്ളയുണ്ടല്ലോ...അവളോടു സമയത്തിന് ഓഫീസില്‍ പോകാന്‍ നോക്കണമെന്ന് ഞാനെത്ര പറഞ്ഞിട്ടുണ്ട്.. എന്നും താമസിച്ചേ എഴുനേല്‍ക്കത്തൊള്ളു  . ഒന്നും നേരെ ചൊവ്വേ ചെയ്യാന്‍ അറിയത്തുമില്ലാരുന്നു.എന്നിട്ട് ഒടുവില്‍..
. അയാള്‍ കതകു വലിച്ചടച്ചു. തലേന്ന് രാവിലത്തെ തിരക്കില്‍ ഹേമലത ഊരി കട്ടിലിലിട്ടിരുന്ന ഹൌസ് കോട്ട് മുറിയുടെ മൂലയിലേക്ക് തട്ടിയെറിഞ്ഞു പിറുപിറുത്തു.

'മുഷിഞ്ഞ തുണി കട്ടിലിലിടരുതെന്നു ഒരു നൂറു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ശവം...!!

  താനൊരാത്മാവാണെന്ന  കാര്യം പോലും  മറന്ന്‍ ഹേമലത ഭയന്നു വിറച്ചു   പിന്നെ ഓര്‍ത്തോര്‍ത്ത് അവള്‍ക്കു കരച്ചില്‍ വന്നു. രാവിലെ ഒരായിരം ജോലികള്‍ അവള്‍ ഒറ്റയ്ക്ക് ചെയ്തു തീര്‍ക്കുംപോഴൊക്കെ അയാള്‍ പത്രം വായിച്ചിരിക്കുകയാവും. പിന്നെ അവള്‍ ജോലികളെല്ലാമൊതുക്കി  അടുക്കള തുടച്ചു പുറത്തിറങ്ങുമ്പോ ഴെയ്ക്കും അയാള്‍ ഓഫീസില്‍ പോകാന്‍ റെഡി ആയിക്കഴിഞ്ഞിരിക്കും. അയാള്‍ പോകുന്ന വഴിയില്‍ തന്നെ ഒരല്‍പം അകത്തേയ്ക്ക് കയറിയാല്‍ മതി,ഹേമലതയുടെ ഓഫീസിലെത്താന്‍. ഒരു ദിവസമെന്കിലും അയാള്‍ തനിക്ക് വേണ്ടി ഒരല്‍പം കാത്തു നില്‍ക്കും എന്ന് ഹേമലത എന്നും മോഹിക്കും. പക്ഷെ ഒരിക്കലും അതുണ്ടായിട്ടില്ല. ആഫ്ടര്‍ ഷേവ്‌ ലോഷന്റെ മണവും പരത്തി അയാള്‍ ബൈക്ക് ഓടിച്ചു പോകും.പിന്നെ അവശേഷിച്ച സമയവുമായി ഓട്ടപ്പന്തയം നടത്തി അവള്‍ വീട് പൂട്ടി ഇറങ്ങുമ്പോഴേക്കും പതിവ് ബസ്സിന്റെ സമയം കഴിഞ്ഞിരിക്കും.

ഒരല്‍പം സഹാനുഭൂതി ഈ മനുഷ്യന്‍ കാണിച്ചിരുന്നെങ്കില്‍.. ഹേമലത തേങ്ങി. എങ്കിലിപ്പോഴും ഞാന്‍ ജീവിചിരുന്നേനെ.

         മകള്‍ ജനാലകളെല്ലാം  ചാരി. പിന്നെ ടി.വി ഓണ്‍ ചെയ്ത് വോളിയം കുറച്ച് സോഫയിലേക്കു ചാഞ്ഞു. കുട്ടി അപ്പോള്‍  ഒരു ഷാന്‍ഡലിയറിന്റെ  പളുങ്കു മണികള്‍ക്കിടയിലൂടെ തെന്നി നടക്കുകയായിരുന്നു. അവന്‍ ആഹ്ലാദത്തോടെ പറഞ്ഞു.   'കുടുമ്പം ഒരു ഷേത്രം.. ഇത് ഒരു പഴേ സിനിമേടെ പേരാ.. ചായക്കടേ പാട്ട് കേക്കും...

    സമയമാകുന്നു എന്ന് ഹേമലതയറിഞ്ഞു. അവള്‍ അവസാനമായി മുറികള്‍ തോറും കയറിയിറങ്ങി. അടുക്കളയിലെ കഴുകിയടുക്കിയ പാത്രങ്ങളും മടക്കി വച്ച വസ്ത്രങ്ങളും എല്ലാം പതിവ് പോലെ തന്നെയുണ്ട്. പക്ഷെ ഇന്നലെവരെ രാത്രി പകലാക്കി അതിനിടയിലൂടെ ഓടി നടന്ന ഒരുവള്‍ ഇന്നില്ല. എല്ലാം തന്റെത്‌ എന്നഹങ്കരിച്ചിരുന്നവള്‍ ...ഞാനില്ലെങ്കില്‍ വീട്ടില്‍  എല്ലാം നിശ്ചലമാകുമെന്ന് വീമ്പിളക്കിയിരുന്നവള്‍..... ആ വീടിന്റെ മുക്കിലും മൂലയിലും സ്വന്തം വിരല്‍പ്പാടു പതിപ്പിച്ചവള്‍.. അവളില്ലതെയായി. ആര്‍ക്കുവേണ്ടി ഒരു ജന്മം മുഴുവന്‍ അവള്‍ എരിച്ചു കളഞ്ഞുവോ അവരെല്ലാം നാല്‍പ്പത്തെട്ടു മണിക്കൂര്‍ തികയും മുന്‍പ്‌ അവളെ മറന്നു കഴിഞ്ഞു...

   മുകളില്‍,തളര്‍ന്നുറങ്ങുന്ന മകന്റെ മുഖം നോക്കി അവള്‍ ഒരു നിമിഷം നിന്നു
നേരിയ കഷണ്ടി കയറിത്തുടങ്ങിയ അവന്റെ നെറ്റിയില്‍ ഒന്ന് തലോടാന്‍ ഹേമലത കൊതിച്ചു. സോഫയില്‍ മകളും ഉറക്കമായിക്കഴിഞ്ഞു.  ഭര്‍ത്താവ് മാത്രം ചാരു കസേരയില്‍ ഇരുട്ടിലേക്ക് നോക്കി വെറുതെ ഇരിക്കുന്നു. വോഡ്കയും ലൈമും ചേര്‍ത്ത അയാളുടെ ഫേവറിറ്റ് ഡ്രിങ്കും കയ്യിലുണ്ട് ..പണ്ഡിറ്റ്‌ ജസ് രാജ് അയാള്‍ക്കായി ഏതോ ഹിന്ദുസ്ഥാനി രാഗം പതിഞ്ഞ സ്വരത്തില്‍ ആലപിച്ചു കൊണ്ടിരുന്നു.

 ഭിത്തിയില്‍ നിന്ന്‍ നവ വധുവായ ഹേമലത തന്റെ വ്രീളാവിവശമായ മിഴികളോടെ അവളെ നോക്കി ചിരിച്ചു. ഇരുപത്തിയാറു വര്‍ഷം ജീവിതത്തിന്റെ ഭാഗമായി കരുതിപ്പോന്ന വീട് എല്ലാ ശക്തി കളോടും കൂടി തന്നെ നിരാകരിക്കുന്നത് ഹേമലതയറിഞ്ഞു.


                      അപ്പോള്‍ ഏഴാം യാമത്തിലെ കാറ്റു   വീശാന്‍ തുടങ്ങി. സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും മേലുടുപ്പുകളെല്ലാം ഊരിയെറിഞ്ഞു ഹേമലത ആത്മാക്കളുടെ നിര്‍മ്മമമായ ലോകത്തേക്കുള്ള മഹാ പ്രസ്ഥാനമാരംഭിച്ചു.








  

32 comments:

  1. നന്നായിട്ടുണ്ട്...ആശംസകള്‍!

    ReplyDelete
  2. നന്നായിട്ടുണ്ട്. എന്റ ബ്ലോഗ് കണ്ട് അഭിപ്രായം പറയുക.
    http://sahithyasadhas.blogspot.com

    ReplyDelete
  3. കഥ പറച്ചിലിന്‍റെ ശൈലി ഇത്തവണയും ഒരുപാടാകര്‍ഷിച്ചു.. വിഷയത്തിനൊരു പരിചിതത്വം തോന്നുന്നു.. തലക്കെട്ട് ഒരു കവിതപോലെ മനോഹരം.. ആശംസകള്‍.

    ReplyDelete
  4. കഥ പറഞ്ഞ രീതി ഒരുപാടിഷ്ടായി... എന്നാലും ഹേമലത പോയിട്ട് ഭര്‍ത്താവിനോ മക്കള്‍ക്കോ ഒട്ടും സങ്കടമില്ല എന്നത് മാത്രം അവിശ്വസനീയമായി തോന്നി... സാധാരണ ജീവിച്ചിരിക്കുമ്പോള്‍ ഭാര്യയുടെയോ അമ്മയുടെയോ ഒക്കെ വില മനസിലാക്കാന്‍ പലരും ശ്രമിക്കാറില്ലെങ്കിലും ഇല്ലാതായിക്കഴിയുമ്പോള്‍ അത് ബോധ്യപ്പെടാറില്ലേ! ഒരുപക്ഷെ അതിനിനിയും നാളുകള്‍ എടുക്കുമായിരിക്കും അല്ലേ...

    ReplyDelete
  5. കഥയിലെ കഥയോട് ശ്രീമതി ലിപി രന്‍ജു സൂചിപ്പിച്ച രീതിയിലുള്ള ചില വിയോജിപ്പുകള്‍ ഉണ്ട്. പക്ഷേ ഇവിടെ കഥ പറഞ്ഞ രീതിയിലും, വാചക ഘടനയിലും, പ്രയോഗങ്ങളിലും, എല്ലാം പക്വതയാര്‍ജിജച്ച ഒരു കഥാകാരിയുടെ കൈയ്യൊപ്പു കാണാം. ഞാന്‍ അതാണ് കൂടുതല്‍ ശ്രദ്ധിച്ചത്.

    ഈ എഴുത്തുരീതിയെ അഭിനന്ദിക്കാതെ വയ്യ.

    ReplyDelete
  6. പാവം പൂവ് മിടുക്കിപ്പൂവായി മാറുകയാണ്.... നല്ലത്. മിടുക്കിപ്പൂക്കളെ കാണാൻ ഭാഗ്യമുണ്ടാകട്ടെ.
    അടുപ്പം തോന്നാത്തവർ (അത് ആരായിരുന്നാലും) മരിച്ചു പോയാൽ മനുഷ്യ്ര് ഇങ്ങനെ പെരുമാറുന്നത് പരിചയമുള്ള എനിയ്ക്ക് ആ കഥാപാത്രങ്ങൾ അൽഭുതമുണ്ടാക്കിയില്ല.

    വീട് അവളെ സർവശക്തിയുമെടുത്ത് തള്ളിക്കളയുന്നത് കാണാമായിരുന്നു.....അവസാന വരികൾ വളരെ നന്നായി.
    ഇനിയും എഴുതു.....എല്ലാ ഭാവുകങ്ങളും.

    ReplyDelete
  7. പൂവേ...
    ഒരു നല്ല കഥ വയിച്ചതില്‍ സന്തോഷം.
    ഒപ്പം സങ്കടവും.ആ ഗൃഹനാഥയെ ആര്‍ക്കും വേണ്ടായിരുന്നോ..?കഷ്ടം.
    ആ കുട്ടിയും മനസ്സില്‍ നിന്നും പോകുന്നില്ല.

    ReplyDelete
  8. കുറച്ചും കൂടി കഥ നീട്ടാമായിരുന്നു
    സ്നേഹപൂര്‍വ്വം
    പഞ്ചാരക്കുട്ടന്‍

    ReplyDelete
  9. അതിമനോഹരമായ ശൈലി..കഥ വളരെ ഇഷ്ടപ്പെട്ടു..ആശംസകള്‍..

    ReplyDelete
  10. കൊള്ളാം. നല്ല വിഷയം. ആദ്യം കുറച്ച് കണ്‍ഫ്യൂഷണ്‍ ഉണ്ടാക്കിയെങ്കിലും വായനക്കിടെ അതെല്ലാം മാറികിട്ടി. വിഷയം തിരഞ്ഞെടുത്തതിന് ഹാറ്റ്സ് ഓഫ്.

    ReplyDelete
  11. കഥ വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും എന്റെ സ്നേഹം.

    അനീഷ്‌,ഇലഞ്ഞിപ്പൂക്കള്‍, മലര്‍വാടി,എച്മു,ഷാനവാസ്..
    നന്ദി..
    ലിപിയും പ്രദീപും പറഞ്ഞപോലെ വിഷയം അല്പം ഉള്‍ക്കൊള്ളാന്‍ വിഷമ മുള്ളത് തന്നെ. . ഇതില്‍ പക്ഷെ ഒരു ജീവിത യാഥാ ര്‍ധ്യം ഉണ്ട് മരിച്ചവര്‍ക്കായി കണ്ണീരൊഴുക്കി ഓര്‍മ്മകള്‍ സൂക്ഷിച്ചു വയ്ക്കാന്‍ ഈ കാലത്ത് ആര്‍ക്കാണ് സമയം...? പെട്ടെന്ന് മറന്നു പോകുന്നു ,എല്ലാവരും. അനുഭവമാണിത്.
    മനോരാജ്, വന്നുവല്ലോ പ്രിയ റോസിനോടും..

    ReplyDelete
  12. പഞ്ചാരക്കുട്ടനും.......

    ReplyDelete
  13. എന്റെ ദിവസം ഇന്നിത് രണ്ടാം പ്രാവശ്യമാണ് ഈ സ്ത്രീവ്ര വാദം കേട്ടു ബോറാകുന്നത്,തുടക്കം വല്ലാതെ മോഹിപ്പിച്ചു അവസാനം ഒരൂ ഒണക്ക ഫെമിനിസ്റ്റ് തിരിച്ചിലില്‍ കഥ അവസാനിപ്പിച്ചു .ഇത്ര ഭംഗിയായി ഹൃദയം കോറാന്‍ കഴിയുന്നവ രെന്താ ഇങ്ങനെ ഒരു വൃത്തത്തില്‍ (കണ്ടവരൊക്കെ മൂത്രിച്ചും കാഷ്ടിച്ചും നാശമാക്കിയഫെമിനിസ്റ്റ് വൃത്തത്തില്‍ )തന്നെ കറങ്ങുന്നത് ?:(

    ReplyDelete
  14. .ആദ്യം ഒരു കണ്ഫുഷ്യന്‍ തോന്നിയിരുന്നു പിന്നെ അത് മാറി...പുരുഷന്മാര്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതും സ്ത്രീകള്‍ അനുഭവിച്ചു തളരുന്നതുമായ വീട്ടുകാര്യങ്ങള്‍...എത്ര എഴുതിയാലും തീരില്ല അല്ലെ ....പെണ്ണെ ഴുത്തെന്നോ സ്ത്രീ പക്ഷവാദികള്‍ എന്നോ മാറ്റി നിര്‍ത്തേണ്ട കാര്യമില്ല.ഇവിടെ അമ്മയെ വെറും അടുക്കളക്കാരിയായി മാത്രം കണ്ട മകളും ഒരു പെണ്ണ് തന്നെ.
    അവള്‍ക്കു ചാകാന്‍ കണ്ട നേരം എന്നചിന്താഗതി ഉള്ള ഭര്‍ത്താവ് .... മകന്റെ കാര്യം പറയേണ്ട കാര്യമില്ല......പക്ഷെ ഒന്നുണ്ട്...സ്തീകള്‍ വിചാരിച്ചാലും കുറെയൊക്കെ മാറ്റാന്‍ കഴിയും അതിനാദ്യം വേണ്ടത് നമ്മള്‍ വെറും കന്നുകാലിയല്ല എന്ന ആത്മബോധം ആണെന്ന് എനിക്ക് തോന്നുന്നു.അത് നമ്മള്‍ക്ക് എപ്പോള്‍ കൈവരും..അല്ലെ?

    നന്നായി പൂവേ...ഇഷ്ടായി..
    പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ ലിങ്ക് തരുമല്ലോ അല്ലെ.

    ReplyDelete
  15. ഭാര്യ സുഖമില്ലാതെ കിടന്നപ്പോൾ, മറ്റൊരു ബന്ധം തുടർന്നതും ഭാര്യ മരിച്ച് ഒരുമാസം കഴിഞ്ഞപ്പോൾ അപരയെ വിവാഹം കഴിച്ച സംഭവമുണ്ട്. ഇത്തരം മനസ്സുള്ളവർ ഭാര്യമാരെ കൊല്ലുന്നില്ലേ, ദേഹപീഡനങ്ങൾ നടത്തുന്നില്ലേ? ഭാര്യയോടും മക്കളോടും ആത്മാർത്ഥതയുള്ളവർ അങ്ങനെ ചെയ്യില്ലെന്നുള്ളത് സത്യം. എന്നാൽ ഇങ്ങനേയും ഒരു സത്യമുണ്ടല്ലോ, ന്യൂനപക്ഷമെങ്കിലും. അത് ഫലിപ്പിച്ച് അവതരിപ്പിച്ചു. കൊള്ളാം നല്ല എഴുത്ത്. (എങ്കിലും പോസിറ്റീവായി ചിന്തിച്ച് പത്നീസ്മരണകളിലേയ്ക്ക് കൊണ്ടുവരുന്ന ഒരു രംഗംകൂടി ചേർത്തിരുന്നെങ്കിൽ ഇതിനേക്കാൾ മഹത്തരമായേനെ എന്നത് മറ്റൊരു സത്യം സുഹൃത്തെ.) ആശംസകൾ.......

    ReplyDelete
  16. കഥ വളരെ ഇഷ്ടപ്പെട്ടു..ആശംസകള്‍

    ReplyDelete
  17. നന്നായിട്ടുണ്ട് ..........

    ReplyDelete
  18. ഒരു ടെലി ഫിലിം കാണും പോലെ തോന്നിച്ചു..

    ഒരു കഥയായ് മാത്രം കണ്ടു, അല്ലെങ്കില്‍ ഓരോ കഥാപാത്രവും ഉത്തരം പറയേണ്ടതായി വരും...!

    നല്ല എഴുത്ത് ട്ടൊ...ആശംസകള്‍.

    ReplyDelete
  19. നന്നായി എഴുതി .. എന്നാലും ഇത്രെയധികം അവഗണിക്കുമോ..അറിയില്ല..അവഗണിക്കുമായിരിക്കാം..

    ReplyDelete
  20. ഉണ്ടായിരിക്കാം ... ഇങ്ങിനെ ചില മനുഷ്യര്‍ .. ഒരു മഹാ നഗരത്തില്‍ രണ്ടുപേരും ജോലിയെടുത്തു രണ്ടു കുട്ടികളെ പഠിപ്പിച്ചു വളര്‍ത്തുന്ന ഒരു കുടുംബത്തിലെ അംഗം, ഗൃഹനാഥന്‍ ഞാന്‍ . പക്ഷെ ഭാര്യയില്ലെങ്കില്‍ എന്ത് നാഥന്‍ .. പിന്നെ അനാഥത്വമല്ലേ? .... ആഖ്യാന രീതി ഇഷ്ടമായി ... ആശംസകള്‍

    ReplyDelete
  21. നല്ല കഥയും നല്ല അവതരണവും. നിത്യജീവിതത്തിലേയ്ക്കുള്ള മകന്റെയും മകളുടെയും തിരിച്ചുപോക്കും സ്വഭാവികം. പക്ഷെ, മരണദിവസം തന്നെ മരിച്ചുപോയ ഭാര്യയോട് ഒരു ശത്രുവിനെപ്പോലെ പെരുമാറുന്ന ഭര്‍ത്താവ്. അത് അവിശ്വസനീയമാണ്.

    ReplyDelete
  22. സിയാഫ്‌, പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥപ്പെട്ടികളാണ് ഓരോ പെണ്ണിന്റെ ഉള്ളിലും ഉള്ളത്.
    ലീല.. നന്മഥന്‍.. ചില്ലുജാലകങ്ങള്‍.. വര്‍ഷിണി..

    എല്ലാവര്‍ക്കും നന്ദി..സ്നേഹം.
    ഏകലവ്യന്‍, ലോകം നമ്മള്‍ കാണുന്നതിലും ഒരുപാടു സന്കീര്‍ന്ണ്ണമാണ് സുഹൃത്തെ.

    വി.എ.,വേണുഗോപാല്‍, ഷാബു.
    എന്റെ മറുപടി കണ്ടുവല്ലോ,അല്ലെ...?

    ReplyDelete
  23. കഥ പറഞ്ഞ രീതി ഒരുപാട് ഇഷ്ടപ്പെട്ടു... ഒരു നെഗറ്റീവ് ആശയമാണ് കഥയിലൂടെ പ്രതിഫലിച്ചത്, കഥാവസാനം ഒരു പോസിറ്റീവ് ഇംപാക്റ്റ് കൊണ്ടുവന്നിരുന്നെങ്കില്‍ ഒരുപാട് നന്നായേനെ.... വ്യത്യസ്തവും ആകുമായിരുന്നു.. ആശംസകള്‍

    ReplyDelete
  24. ഷബീര്‍,എന്തുചെയ്യാം, ഞാന്‍ നെഗറ്റീവ് ആറ്റിറ്റൂഡ് ഉള്ള ആളുകളെപ്പറ്റിയാണ് എഴുതിയത്.
    ലോകത്തിലെല്ലാം ശുഭമായിരുന്നെന്കില്‍ എന്ന് ഞാനും ആഗ്രഹിക്കുന്നു.

    ReplyDelete
  25. സേതു...നല്ല കഥ..നന്നായിപ്പറഞ്ഞു. ഇനിയും എഴുതുക. എഴുതുമ്പോളറിയിക്കുക

    ReplyDelete
  26. ആര്‍ക്കും തിരിഞ്ഞൊന്നു നോക്കാന്‍ സമയമില്ലാത്ത ഓട്ടപ്പാച്ചിലിന്റെ ലോകം...കഥ നന്നായിട്ടുണ്ട്

    ReplyDelete
  27. വ്യതസ്തമായ ഒരു ആൻഗിളിൽ നിന്നുള്ള അവതരണം.. മനോഹരമായിരിക്കുന്നു..

    ReplyDelete
  28. ആശയം നന്നായി പറഞ്ഞു.ചില കാര്യങ്ങളില്‍ വിയോജിപ്പുണ്ട്.കഥയെഴുതുന്ന ആളിന്റെ ഇഷ്ടമാണ് എങ്ങിനെ പറയണമെന്നത്.അത് കൊണ്ട് പറയുന്നില്ല.അവതരണം മനോഹരമായിരിക്കുന്നു.നല്ല ക്രാഫ്റ്റ്‌

    ReplyDelete
  29. കഥ നന്നായിട്ടുണ്ട് സേതുവേച്ചി...

    വിമര്‍ശനമായി ആകെ എടുത്തു പറയാനുള്ളത് ആദ്യഭാഗത്തെ അവ്യക്തത... പിന്നീടങ്ങോട്ട് കഥ നല്ല ഒഴുക്കോടെ വായിക്കാന്‍ പറ്റി..

    ലിപി ചേച്ചി പറയുന്നത് ന്യായമായ ഒന്നാണ്.. എന്നാല്‍ ഇങ്ങനെയുള്ള വീടുകളും കാണും എന്ന് കരുതാം.. കഥാകൃത്തിന്റെ ഭാവനാ വിലാസങ്ങള്‍ക്ക് വിട്ടു കൊടുക്കാം നമുക്ക്..

    അല്ലെങ്കിലും വാക്കുകള്‍ കൊണ്ട് എന്തൊക്കെ ആഭിചാരങ്ങള്‍ നടത്തിയാണ് എഴുത്തുകാര്‍ നമ്മുടെ മുന്നില്‍ ആടിനെ പട്ടിയാക്കുന്നത്.. എഴുത്തിന്റെ ലോകം അല്പം ഫാന്റസി നിറഞ്ഞതാണ് എന്ന് എപ്പോഴും തോന്നാറുണ്ട്.. വെള്ളിയാങ്കല്ലില്‍ ആത്മാവ് തുമ്പികളായി വട്ടമിട്ടു പറക്കാറുണ്ട് എന്ന് മുകുന്ദന്‍ എഴുതിയപ്പോള്‍ അതിന്റെ സാംഗത്യത്തെ കുറിച്ച് നമ്മള്‍ ആരും തിരഞ്ഞിട്ടില്ലല്ലോ...

    കഥയുടെ ക്രാഫ്റ്റ്‌ തെളിയുന്ന ഭാഗങ്ങള്‍ .. കുരുവിള സാറിന്റെ ദുഃഖം... പിന്നെ കുട്ടിയുടെ നിഷ്കളങ്കമായ കാഴ്ചകള്‍ പകര്‍ത്തിയത്.. ഹേമലതയുടെ ലോകജീവിതത്തിലെ ജോലി ഭാരങ്ങള്‍ ... അങ്ങനെ എടുത്തു പറയേണ്ട കുറെ ഭാഗങ്ങള്‍ ഉണ്ട്... നന്ദി... മനോഹരമായ ഒരു വായന സമ്മാനിച്ചതിനു

    വായിച്ച അന്ന് കമന്റ്‌ ഇടാന്‍ കഴിഞ്ഞില്ല... ക്ഷമിക്കുമല്ലോ... വീണ്ടും കാണാം..

    സ്നേഹപൂര്‍വ്വം

    ReplyDelete